Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അത് സംഭവിച്ചാല്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-4നു തോല്‍ക്കും!- ഞെട്ടിക്കുന്ന പ്രവചനം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ഈ മാസം 17ന് അഡ്‌ലെയ്ഡിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഡേ നൈറ്റ് മല്‍സരം കൂടിയാണിത്. വിദേശത്തു ഇന്ത്യ കളിക്കുന്ന ആദ്യത്തെ പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്.

ഇതുവരെ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. അതു കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നും അതില്‍ ജയിക്കാനാണ് ടീം ശ്രമിക്കേണ്ടതെന്നും വോന്‍ ആവശ്യപ്പെട്ടു.

ആദ്യ ടെസ്റ്റ് തോറ്റാല്‍ നാണംകെടും

ആദ്യ ടെസ്റ്റ് തോറ്റാല്‍ നാണംകെടും

അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമ്പരയില്‍ നാലു മല്‍സരങ്ങളിലും തോറ്റ് ഇന്ത്യ 0-4നു നാണംകെടുമെന്ന് വോന്‍ പ്രവചിച്ചു. ഡേവിഡ് വാര്‍ണറുടെ അഭാവം ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ടെസ്റ്റില്‍ ഓസീസിനു വേണ്ടി ആരു ഓപ്പണ്‍ ചെയ്യുമെന്ന സംശയമാണ് ഇപ്പോഴുള്ളത്. വില്‍ പ്യുകോസ്‌കിക്കു കണ്‍കഷനാണ്.
എന്നാല്‍ സ്റ്റീവ് സ്മിത്ത്- മാര്‍നസ് ലബ്യുഷെയ്ന്‍ സഖ്യം മെച്ചപ്പെടുന്നതും ട്രാവിസ് ഹെഡിന്റെ ഫോമും ഓസീസിനു കരുത്താവും. ഓസീസ് ബൗളിങ് ആക്രമണത്തിനെതിരേ ഓസ്‌ട്രേലിയയില്‍ സ്ഥിരമായി വലിയ സ്‌കോര്‍ നേടടുകയെന്നത് ഒരു ടീമിനും എളുപ്പമുള്ള കാര്യമല്ലെന്നു വോന്‍ വിശദമാക്കി.

കഴിഞ്ഞ പര്യടനം

കഴിഞ്ഞ പര്യടനം

2018-19ലെ ഓസീസ് പര്യടനത്തില്‍ ഇന്ത്യ 2-1ന്റെ വിജയവുമായി ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യക്കു ഇതാവര്‍ത്തിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നു വോന്‍ അഭിപ്രായപ്പെട്ടു.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അവര്‍ക്കെതിരേ കരുത്തരായിരുന്നു ഇന്ത്യ. ഗംഭീര പ്രകടനമായിരുന്നു ഇന്ത്യയുടേത്. ബുംറ, ഷമി, ഇഷാന്ത്, അശ്വിന്‍ എന്നിവരടങ്ങുന്ന ബൗളിങ് നിരയും മതിയാലായി മാറിയ ചേതേശ്വര്‍ പുജാരയും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പാറപോലെ ഉറച്ചുനിന്ന പുജാരയെ പിടിച്ചുകെട്ടാന്‍ ഓസീസിനായില്ല.
ഓസീസിനെതിരേ ഇന്ത്യ അത്രയും മികച്ചുനില്‍ക്കാന്‍ കാരണം അവരുടെ ടീമില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവര്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓസീസ് കൂടുതല്‍ മികച്ച ടീമാണ്. ആഷസില്‍ ഇംഗ്ലണ്ടുമായി അവര്‍ സമനില പിടിച്ചു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ടിം പെയ്ന്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

ഓസീസ് ബൗളിങ് ആക്രമണം

ഓസീസ് ബൗളിങ് ആക്രമണം

മിച്ചെലല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ നയിക്കുന്ന ഓസീസ് പേസാക്രമണത്തെ ഇന്ത്യക്കു ഇത്തവണ അതിജീവിക്കേണ്ടതുണ്ട്. കൂക്കബുറ ന്യൂ ബോള്‍ കൊണ്ട് അവര്‍ എതിരാളികളെ തകര്‍ക്കാന്‍ ശേഷിയുള്ളവരാണ്.
ടെസ്റ്റ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം ആദ്യം നടക്കുന്ന പിങ്ക് ബോള്‍ മല്‍സരമാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് ഇതുവരെ തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് അഡ്‌ലെയ്ഡില്‍ അവര്‍ നിലനിര്‍ത്തുകയാണെങ്കില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് ഇന്ത്യയെ തൂത്തുവാരുമെന്നും വോന്‍ പ്രവചിക്കുന്നു.

Story first published: Sunday, December 13, 2020, 9:04 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+