Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയാണ് ബെസ്റ്റന്നു പറയാന്‍ വരട്ടെ! ഇംഗ്ലണ്ടില്‍ കൂടി ജയിച്ചാല്‍ സമ്മതിക്കാമെന്ന് വോന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ആധികാരികമായി തന്നെ സ്വന്തമാക്കിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് ഉറപ്പിക്കാന്‍ വരട്ടെയെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ വന്‍ പരാജയമേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്.

പരമ്പര വിജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടിയിരുന്നു. കൂടാതെ ഐസിസി ടെസ്റ്റ് ടീം റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാനും ഇന്ത്യക്കായിരുന്നു.

ഇംഗ്ലണ്ടിലും ജയിച്ച് കാണിക്കൂ

ഇംഗ്ലണ്ടിലും ജയിച്ച് കാണിക്കൂ

ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനേക്കാള്‍ ഒരുപാട് മികച്ച ടീമായിരുന്നു ഇന്ത്യ. അവസാന മൂന്നു ടെസ്റ്റുകളില്‍ അവര്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുവിട്ടു.
ഇനി ഇംഗ്ലണ്ടിലും പരമ്പര വിജയിക്കാനായാല്‍ ഒരു സംശയവും വേണ്ട ഈ യുഗത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നു സംശയമില്ലാതെ പറയാം. പക്ഷെ സ്വിങിങ് ബോളുകള്‍ക്കെതിരേ എന്തെങ്കിലും ചെയ്യാനായാല്‍ മാത്രമേ ഇന്ത്യക്കു അതിനു കഴിയൂവെന്നും വോന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ട് ടീമും റൊട്ടേഷനും

ഇംഗ്ലണ്ട് ടീമും റൊട്ടേഷനും

ഇംഗ്ലണ്ട് ടീമിന്റെ റൊട്ടേഷന്‍ പോളിസിയെ വോന്‍ ചോദ്യം ചെയ്തു. ഇത്രയും വലിയൊരു പരമ്പരയില്‍ ചില പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കുകയും ടീമിനെ റൊട്ടേറ്റ് ചെയ്യുകയും ചെയ്തതു ശരിയായില്ലെന്നും വോന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരേ വരാനിരിക്കുന്ന ടി20 പരമ്പരില്‍ ഫുള്‍ ടീമിനെയാണ് ഇംഗ്ലണ്ട് ഇറക്കുന്നത്. ഐപിഎല്ലിന്റെ സീസണ്‍ മുഴുവന്‍ ഇംഗ്ലണ്ടിന്റെ എല്ലാ താരങ്ങളും കളിക്കുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരേ ഇംഗ്ലണ്ട് എന്തുകൊണ്ട് ടീമിനെ റൊട്ടേറ്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും വോന്‍ ചോദിക്കുന്നു.

ന്യായീകരിച്ച് റൂട്ട്

ന്യായീകരിച്ച് റൂട്ട്

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ടീമിന്റെ റൊട്ടേഷന്‍ പോളിസിയെ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ ന്യായീകരിച്ചിരുന്നു. അടുത്ത പരമ്പരയില്‍ റൊട്ടേഷന്‍ പോളിസി മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഇതു ബുദ്ധിമുട്ടേറിയ കാര്യമാണ്. മുഴുവന്‍ താരങ്ങളെയും എല്ലാ സമയത്തും വേണമെന്നായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. നിലവിലെ കാലാവസ്ഥയില്‍ ഇതു സാധ്യവുമല്ല.
ഈ വര്‍ഷം ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ബയോ ബബ്ള്‍ തുടരുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ കളിക്കാരെക്കുറിച്ചും ആലോചിക്കേണ്ടതുണ്ടെന്നും റൂട്ട് വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കു ഇന്നിങ്‌സ് ജയം

ഇന്ത്യക്കു ഇന്നിങ്‌സ് ജയം

നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഇന്നിങ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 160 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാംദിനം തന്നെ വെറും 135 റണ്‍സിന് പുറത്താവുകയായിരുന്നു.
അഞ്ചു വിക്കറ്റുകള്‍ വീതമെടുത്ത ഇന്ത്യയുടെ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.

Story first published: Sunday, March 7, 2021, 10:51 [IST]
Other articles published on Mar 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+