ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാവണമെന്ന സ്വപ്‌നമാണ് ആധുനിക ക്രിക്കറ്റില്‍ മല്‍സരംഗത്തുള്ള ഓരോ വിക്കറ്റ് കീപ്പര്‍ക്കുമുള്ളത്. ധോണിയോളമെത്തിയില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും മിടുക്കുണ്ടായാല്‍ തങ്ങള്‍ക്കു ലോകം കീഴടക്കാനാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഡങ്കിന്റെ ഹീറോയും എംഎസ്ഡി തന്നെയാണ്. നേരത്തേ ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ആരാധകനായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ധോണിയെപ്പോലെ കളിക്കാനാണ് 33 കാരനായ ഡങ്ക് ആഗ്രഹിക്കുന്നത്.
ക്രിക്കറ്റ് കണ്ട എക്കാലത്തെയും നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ ധോണിയാണെന്നു ഡങ്ക് പറയുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും ടീമിനെ വിജയത്തിലേക്കു കൈപിടിച്ചു നയിക്കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നതായും ഡങ്ക് ചൂണ്ടിക്കാട്ടി. ഓസീസിനായി അഞ്ചു ടി20കളില്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം.

ടീം മാനേജരോടു ചോദിക്കാറുണ്ട്
ഒരു പ്രത്യേക സാഹചര്യത്തില്‍ ധോണി എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നു ബിഗ് ബാഷ് ലീഗില്‍ തന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ടീം മാനേജരും ഇന്ത്യന്‍ വംശജനുമായ റസ്സല്‍ രാധാകൃഷ്ണനോടു ചോദിക്കാറുണ്ടെന്നു ഡങ്ക് വെളിപ്പെടുത്തി. ഐപിഎല്ലില്‍ ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ
ടീം മാനേജര്‍ കൂടിയാണ് രാധാകൃഷ്ണന്‍.
ധോണിയെപ്പോലൊരു വിക്കറ്റ് കീപ്പര്‍ ഇതുവരെ ക്രിക്കറ്റിലുണ്ടായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ദീര്‍ഘകാലം അദ്ദേഹം ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനം ആരെയും ആശ്ചര്യപ്പെടുത്തുമെന്നും ഡങ്ക് വിശദമാക്കി.

ഏതു കളിയും ജയിപ്പിക്കും
ധോണിയുടെ മഹത്വത്തെക്കുറിച്ച് ആരും പറയേണ്ടതില്ല, റെക്കോര്‍ഡുകള്‍ തന്നെ ഇതു സംസാരിക്കുന്നു. വിജയം അസാധ്യമെന്നു കരുതുന്ന ഘട്ടത്തില്‍പ്പോലും കളി മുന്നോട്ടു കൊണ്ടു പോയി ധോണി എങ്ങനെയെങ്കിലും ടീമിനെ വിജയിപ്പിച്ചിരുന്നു. ധോണിയുടെ 5-10 ശതമാനമെങ്കിലും കഴിവ് ലഭിച്ചാല്‍പ്പോലും ഞാന്‍ സന്തോഷവാനാണെന്നും ഡങ്ക് വ്യക്തമാക്കി.
ഇടംകൈയന്‍ ബാറ്റ്‌സ്മാനായതിനാല്‍ തന്നെ ആദം ഗില്‍ക്രിസ്റ്റിന്റെ കളി കണ്ടായിരുന്നു ഞാന്‍ വളര്‍ന്നത്. എന്നാല്‍ 2005ലെ ആഷസ് പരമ്പരയിലെ ഉജ്ജ്വല ബാറ്റിങ് പ്രകടനം കണ്ടതോടെ കെവിന്‍ പീറ്റേഴ്‌സന്റെ കടുത്ത ആരാധകനായി മാറി. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ ഏറെ ഇഷ്ടമായിരുന്നുവെന്നും ഡങ്ക് കൂട്ടിച്ചേര്‍ത്തു.

ടി10 ലീഗില്‍ കളിക്കും
ഓസീസ് ടീമിലെ സ്ഥിരസാന്നിധ്യമായി മാറാന്‍ ഡങ്കിനായിട്ടില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അലെക്‌സ് കറേയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ കൂടിയായ ടിം പെയ്‌നുമാണ് ഇപ്പോള്‍ ഓസീസിനായി വിക്കറ്റ് കാക്കുന്നത്. അബുദാബിയില്‍ നടക്കാനിരിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിലായിരിക്കും ഇനി ഡങ്ക് കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ക്വലാന്‍ഡേഴ്‌സ് ടീമിന്റെ താരം കൂടിയാണ് അദ്ദേഗഹം. ജനുവരി 28 മുതല്‍ ഫെബ്രുവരി ആറു വരെയാണ് അബുദാബി ടി10 ലീഗ് ഷെയ്ഖ് സയ്ദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്നത്.
അതേസമയം, കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും ട്രോഫിയേറ്റുവാങ്ങിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications