Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഇന്ത്യയെ ഹാര്‍ദിക് നയിക്കുമോ? സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു! പണി കൊടുക്കുമെന്നുറപ്പ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം വലിയ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടുമൊരു കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ഈ ലോകകപ്പ് കിരീട നേട്ടത്തോടെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. ഇവരുടെ അഭാവത്തില്‍ പുതിയ യുവതാരങ്ങള്‍ ഇനി വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ ടി20യിലെ അടുത്ത നായകന്‍ ആരാണെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരെല്ലാം അടുത്ത നായകന്മാരാവാന്‍ യോഗ്യതയുള്ളവരാണ്. ഇതില്‍ കൂടുതല്‍ സാധ്യതയുള്ളത് ഹാര്‍ദിക് പാണ്ഡ്യക്കാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച് ഹാര്‍ദിക് നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ്. ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത നായകനാവുന്നത് ചില താരങ്ങളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

ഹാര്‍ദിക്കുമായി മികച്ച ബന്ധമില്ലാത്ത ചില താരങ്ങളെ ഒതുക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി താരമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന താരമാണ്. എന്നാല്‍ ഹാര്‍ദിക്കുമായി സഞ്ജുവിന് നല്ല ബന്ധമല്ല ഉള്ളത്. ഐപിഎല്ലിനിടെ ഇരുവരും തമ്മില്‍ ഉടക്കിയിരുന്നു. സഞ്ജുവിനെ ഹാര്‍ദിക് സ്ലെഡ്ജ് ചെയ്തതും പിന്നാലെ റാഷിദ് ഖാന്റെ ഓവറില്‍ സഞ്ജു ഹാട്രിക് സിക്‌സര്‍ പറത്തുകയും ചെയ്തിരുന്നു.

സഞ്ജുവിനെ കാര്യമായി പിന്തുണക്കുന്ന താരമല്ല ഹാര്‍ദിക്. സഞ്ജുവിന്റെ പ്രകടനത്തെ അധികം ഹാര്‍ദിക് പിന്തുണക്കുന്നതായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക് നായകനായാല്‍ സഞ്ജുവിനെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. അയര്‍ലന്‍ഡിനെതിരേ ഹാര്‍ദിക്കിന് കീഴില്‍ സഞ്ജു കളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കെത്തുമ്പോള്‍ സഞ്ജുവിനെക്കാള്‍ പിന്തുണ റിഷഭ് പന്തിന് നല്‍കാനാണ് സാധ്യത.

sanju samson

ഹാര്‍ദിക്കിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് റിഷഭ് പന്ത്. കൂടാതെ ഇഷാന്‍ കിഷനെ ഹാര്‍ദിക് പിന്തുണക്കുമെന്നുറപ്പ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയപ്പോള്‍ ടീമിനുള്ളില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം രോഹിത്തിനൊപ്പം നിന്നപ്പോള്‍ ഹാര്‍ദിക്കിനെ പിന്തുണച്ചത് ഇഷാന്‍ കിഷന്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഇഷാനോട് ഈ സ്‌നേഹം ഹാര്‍ദിക്കിനുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പിന്തുണക്കുമ്പോള്‍ സഞ്ജു സാംസണിന് വഴിമാറിക്കൊടുക്കേണ്ടി വരും. സഞ്ജുവിനെ തഴഞ്ഞാലും ഹാര്‍ദിക്കിനെതിരേ ചോദ്യം ഉയരുകയില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഒതുക്കാനാണ് സാധ്യത കൂടുതല്‍. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജു കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ സെലക്ടര്‍മാര്‍ സമ്മര്‍ദ്ദത്തിലായേനെ.

എന്നാല്‍ ഇപ്പോള്‍ അത്തരമൊരു പ്രശ്‌നമില്ല. ഇനി വരാനുള്ള സിംബാബ് വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരവും സഞ്ജു കളിക്കുന്നില്ല. പിന്നീടുള്ള മത്സരങ്ങളില്‍ കളിക്കുമോയെന്നത് കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് ഈ പരമ്പര നഷ്ടമായാല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നും തഴയപ്പെട്ടേക്കും. ഇതോടെ സഞ്ജുവിനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്താന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കും.

അധികം വൈകാതെ ഏകദിനത്തിലും ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നായകസ്ഥാനത്തേക്കെത്തിച്ചേക്കും. അതോടെ സഞ്ജുവിനെ പൂര്‍ണ്ണമായും തഴഞ്ഞേക്കും. ചാമ്പ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പായി സഞ്ജുവിനെ ഒതുക്കാനുള്ള ശ്രമം ടീം മാനേജ്‌മെന്റില്‍ നിന്നുണ്ടാകുമെന്നുറപ്പ്. വരുന്ന ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്.

സഞ്ജുവിന്റെ കളി ശൈലിക്ക് അനുയോജ്യമായ സാഹചര്യമാണ് ഉള്ളതെങ്കിലും ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള അവസരം സഞ്ജുവിന് ലഭിച്ചേക്കില്ല. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെ സഞ്ജുവിന് ലഭിച്ചിരുന്ന പിന്തുണ കുറയുമെന്നുറപ്പാണ്. എന്തായാലും സഞ്ജുവിന് മുന്നോട്ടുള്ള യാത്ര എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Wednesday, July 3, 2024, 15:46 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+