Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇസിബി കാണിച്ചത് അബദ്ധം, കോലിയും ധോണിയും ഹണ്ട്രഡ് കളിക്കുമായിരുന്നു!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തുന്നതു കൊണ്ട് ഇംഗ്ലണ്ടിനു നേട്ടമായിരിക്കും ഉണ്ടാവുകയെന്ന് മുന്‍ താരം മാര്‍ക്ക് ബുച്ചര്‍. ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂളില്‍ ചെറിയ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബിസിസിഐയെ ഇസിബിയെ സമീപിച്ചതായാണ് വിവരം. എന്നാല്‍ ഐപിഎല്ലിനു വേണ്ടി ഷെഡ്യൂള്‍ മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇസിബി.

ഷെഡ്യൂളില്‍ മാറ്റം വരുത്തിയാല്‍ അതു വച്ച് ഇസിബിക്കു ചില കാര്യങ്ങള്‍ ബിസിസിഐയോടും തിരിച്ച് ഡിമാന്റ് ചെയ്യാന്‍ കഴിയുമെന്നാണ് ബുച്ചറുടെ അഭിപ്രായം. ആഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

 ദി ഹണ്ട്രഡിന് ഗുണം ചെയ്യുമായിരുന്നു

ദി ഹണ്ട്രഡിന് ഗുണം ചെയ്യുമായിരുന്നു

ബിസിസിഐയുടെ ആവശ്യം ഇസിബി തള്ളിയത് ശരിയായില്ലെന്നു ബുച്ചര്‍ പറയുന്നു. ഇസിബി പുതുതായി തുടങ്ങാനിരിക്കുന്ന ദി ഹണ്ട്രഡ് ടൂര്‍ണമെന്റിനു ഗുണം ചെയ്യുന്ന ചില നീക്കങ്ങള്‍ ഇതിലൂടെ ഇസിബിക്കു നടത്താന്‍ സാധിക്കുമായിരുന്നു. വലിയൊരു അവസരം തന്നെയാണ് ബിസിസിഐയുടെ ആവശ്യം തള്ളിയതോടെ ഇസിബി നഷ്ടപ്പെടുത്തിയിരിക്കുന്നത്.
ഷെഡ്യൂളില്‍ മാറ്റം വരുത്തിയാല്‍ പകരം ഇന്ത്യന്‍ താരങ്ങളെ ദി ഹണ്ട്രഡില്‍ കളിക്കാന്‍ അനുവദിക്കണമെന്ന നിബന്ധന ഇസിബിക്കു ബിസിസിഐയുടെ മുന്നില്‍ വയ്ക്കാമായിരുന്നുവെന്നും അംഗീകരിച്ചാല്‍ അതു വലിയ സംഭവം ആവുമായിരുന്നുവെന്നും ബുച്ചര്‍ വിശദമാക്കി.

ദി ഹണ്ട്രഡിന്റെ കന്നി സീസണാണ് നടക്കാനിരിക്കുന്നത്. 100 ബോളുകള്‍ വീതമായിരിക്കും ഒരു മല്‍സരത്തിലുണ്ടാവുക. നിലവില്‍ ടി20, ടി10 ഫോര്‍മാറ്റുകളുണ്ടെങ്കിലും ദി ഹണ്ട്രഡ് മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത ഫോര്‍മാറ്റാണ്.

 കോലിയും ധോണിയും

കോലിയും ധോണിയും

ബിസിസിഐയുടെ ആവശ്യത്തിന് നമ്മള്‍ സമ്മതം മൂളിയിരുന്നെങ്കില്‍ പകരം വിരാട് കോലി, എംഎസ് ധോണി എന്നിവരെപ്പോലെയുള്ള ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ ദി ഹണ്ട്രഡിലേക്കു നമുക്കു ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇവരെപ്പോലെയുള്ള കളിക്കാരുടെ വരവ് ഹണ്ട്രഡ് വലിയ വിജയമാക്കി മാറ്റുമായിരുന്നുവെന്നും ബുച്ചര്‍ നിരീക്ഷിച്ചു.
നിലവില്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച കളിക്കാര്‍ക്കു മാത്രമേ ബിസിസിഐ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നുള്ളൂ.

 ഐപിഎല്‍ നടത്തിയേ തീരൂ

ഐപിഎല്‍ നടത്തിയേ തീരൂ

ബിസിസിഐയെ സംബന്ധിച്ച് ഐപിഎല്ലിന്റെ ഈ സീസണിലെ മല്‍സരങ്ങള്‍ ഏതു വിധേനയും പൂര്‍ത്തിയാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു ഏതു വിട്ടുവീഴ്ചയ്ക്കും അവര്‍ തയ്യാറായേക്കുമെന്നും ബുച്ചര്‍ അഭിപ്രായപ്പെട്ടു.
ഐപിഎല്‍ നടന്നില്ലെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടമായിരിക്കും ബിസിസിഐയ്ക്കു നേരിടുക. ഇതിനാലാണ് ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി ഐപിഎല്ലിനായി വിന്‍ഡോ കണ്ടെത്താന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നത്. ബിസിസിഐയെക്കൊണ്ട് തങ്ങളുടെ ഡിമാന്റ് അംഗീകരിപ്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ഇസിബി പാഴാക്കിയതെന്നും ബുച്ചര്‍ നിരീക്ഷിച്ചു.
ഐപിഎല്ലിന്റെ 14ാം സീസണില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഇനിയും 31 മല്‍സരങ്ങള്‍ ബാക്കിയുണ്ട്. ഇവ ഒക്ടോബറിലെ ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് തീര്‍ക്കാനാണ് ബിസിസിഐയുടെ നീക്കം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ സപ്തംബര്‍ മൂന്നാം വാരം മുതല്‍ യുഎഇയില്‍ നടക്കുമെന്നാണ് വിവരം.

Story first published: Friday, May 28, 2021, 13:26 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+