രോഹിത്തിന്റെ ഡബിള്‍ അന്നു ധോണി പ്രവചിച്ചു! ഹിറ്റ്മാന്‍ വാരിക്കൂട്ടിയത് 264 റണ്‍സ്
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു മല്‍സരത്തെ കൃത്യമായി വായിച്ചെടുക്കാനും കളിക്കാരുടെ കഴിവും വീക്ക്‌നെസും മനസ്സിലാക്കി അതിന് അനുസരിച്ച് ഉപയോഗിക്കാനും അസാധാരണ പാടവമുണ്ടായിരുന്നു. ഒരു ശരാശരി താരത്തില്‍ നിന്നു പോലും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. ഈ കഴിവ് തന്നെയായിരുന്നു ധോണിയെ മറ്റു ക്യാപ്റ്റന്‍മാരില്‍ നിന്നു വേറിട്ടു നിര്‍ത്തിയിരുന്നത്.
മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച രോഹിത് ശര്‍മയെ അദ്ദേഹത്തിന്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ് ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത് ധോണിയായിരുന്നു. പിന്നീട് കണ്ടത് ചരിത്രം.
നിലവില്‍ പല ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കും അവകാശിയാണ് രോഹിത്. ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് 264 റണ്‍സ് വാരിക്കൂട്ടി രോഹിത് ചരിത്രം കുറിച്ചത്. ഈ ഇന്നിങ്‌സിനു മുമ്പ് ധോണി ഇതു മുന്‍കൂട്ടി കാണുകയും പ്രവചിക്കുകയും ചെയ്തിരുന്നുവെന്നത് പലര്‍ക്കുമറിയാത്ത യാഥാര്‍ഥ്യമാണ്.

ധോണിയുടെ പ്രവചനം
സോഷ്യല്‍ മീഡിയകളിലൊന്നും അത്ര സജീവമല്ലാത്ത താരമാണ് ധോണി. എന്നാല്‍ അന്നു ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ലോക റെക്കോര്‍ഡ് കുറിച്ച കളിയില്‍ അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റിങ് പുരോഗമിക്കവെയായിരുന്നു ധോണിയുടെ പ്രവചനം. ഓസ്‌ട്രേലിയന്‍ പര്യടനം, 2015ലെ ലോകകപ്പ് എന്നിവ മുന്നില്‍ക്കണ്ട് ഈ പരമ്പരയില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരുന്നവു. തുടര്‍ന്നു വിരാട് കോലിയായിരുന്നു ടീമിനെ നയിച്ചത്.
രോഹിത് പുറത്തായില്ലെങ്കില്‍ ഇന്നു ഉറപ്പായിട്ടും 250 റണ്‍സ് നേടുമെന്നായിരുന്നു ധോണി ട്വിറ്ററില്‍ കുറിച്ചത്. മല്‍സരദിവസമായ 2014 നവംബര്‍ 13ന് വൈകീട്ട് അഞ്ചു മണിക്കായിരുന്നു ധോണിയുടെ ഈ ട്വീറ്റ്. അദ്ദേഹത്തിന്റെ പ്രവചനം ശരിയാവുകയും 250ഉം കടന്ന് മുന്നേറിയ രോഹിത് 264 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

രോഹിത്തിന്റെ ഇന്നിങ്‌സ്
രോഹിത്തിന്റെ അന്നത്തെ ഇന്നിങ്‌സ് ക്രിക്കറ്റ് ലോകത്തിന് ഇന്നും അദുഭ്തമായി തുടരുകയാണ്. 300 ബോളുകളുള്ള ഒരിന്നിങ്‌സില്‍ ടീമിലെ ഒരു താരം മാത്രം 264 റണ്‍സെടുത്തത് എങ്ങനെയെന്നത് ഇന്നും ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തുന്നു.
173 ബോളുകളില്‍ നിന്നായിരുന്നു ഹിറ്റ്മാന്‍ 264 റണ്‍സ് വാരിക്കൂട്ടിയത്. 33 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളുമടക്കമായിരുന്നു ഇത്. 152.60 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത് റണ്‍മഴ തീര്‍ത്തത്. പരിക്കില്‍ നിന്നു മോചിതനായി തിരിച്ചെത്തിയ ശേഷം ആദ്യമായി കളിച്ച ഈ പരമ്പരയിലൂടെ രാജകീയ മടങ്ങിവരവ് നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

നാലു ഡബിള്‍ സെഞ്ച്വറികള്‍
ഏകദിന കരിയറില്‍ ഇതിനകം നാലു ഡബിള്‍ സെഞ്ച്വറികള്‍ രോഹിത് അടിച്ചെടുത്തിട്ടുണ്ട്. ഇതും മറ്റൊരു ലോക റെക്കോര്‍ഡാണ്. രണ്ടു ഡബിളുകള്‍ ശ്രീലങ്കയ്‌ക്കെതിരേ ആണെങ്കില്‍ ഒന്ന് ഓസ്‌ട്രേലിയക്കെതിരേയുമാണ്.
ഓസീസിനെതിരേ 2013ലായിരുന്നു രോഹിത്തിന്റെ കന്നി ഡബിള്‍. അന്നു 209 റണ്‍സായിരുന്നു അദ്ദേം നേടിയത്. തൊട്ടടുത്ത വര്‍ഷം ലങ്കയ്‌ക്കെതിരേ 264 റണ്‍സോടെ രോഹിത് ലോക റെക്കോര്‍ഡ് തീര്‍ത്തു. 2017ല്‍ ലങ്കയ്‌ക്കെതിരേ മറ്റൊരു ഡബിള്‍ (208*) കൂടി അദ്ദേഹം നേടി.
ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരവും രോഹിത്താണ്. നാലു സെഞ്ച്വറികള്‍ ടി20യില്‍ ഹിറ്റ്മാന്‍ കുറിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications