ധോണിയുടെ ഭാവി... ഇനി ഇന്ത്യക്കു വേണോ? വസീം ജാഫറിന്‍റെ അഭിപ്രായം ഇങ്ങനെ
മുംബൈ: മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു സജീവമാണ്. 38കാരനായ ധോണി ടീമില്‍ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഇതിന്റെ ആവശ്യമില്ലെന്ന അഭിപ്രായക്കാരാണ്.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്കു മടങ്ങി വരാനുള്ള തയ്യാറെടുപ്പിലായിരുന്നു ധോണി. എന്നാല്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതത്വത്തിലായതോടെ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്.. ധോണിയുടെ ഭാവിയെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുയാണ് മുന്‍ ടെസ്റ്റ് ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനുമായ വസീം ജാഫര്‍.

ധോണിയുടെ ഫോം, ഫിറ്റ്‌നസ്
ധോണി മികച്ച ഫോമിലും ഫിറ്റുമാണെങ്കില്‍ ഇന്ത്യക്കു ഒഴിവാക്കാന്‍ സാധിക്കില്ലെന്നു ജാഫര്‍ ചൂണ്ടിക്കാട്ടി. ധോണി തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടാണ്. വിക്കറ്റ് കീപ്പറായി അദ്ദേഹം കളിച്ചാല്‍ അത് കെഎല്‍ രാഹുലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ബാറ്റിങിലും ധോണിയുടെ സേവനം ഇന്ത്യക്കു കരുത്തേകും. ഇടം കൈയന്‍ താരം ടീമില്‍ വേണമെങ്കില്‍ റിഷഭ് പന്തിനെ ബാറ്റ്‌സ്മാനായും ഇന്ത്യക്കു ഉള്‍പ്പെടുത്താമെന്നു ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

ധോണി വേണ്ടെന്ന് സെവാഗ്
ധോണിയെ ഇന്ത്യക്കു നിലവില്‍ ആവശ്യമുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടത്. കെഎല്‍ രാഹുലും റിഷഭ് പന്തും ടീമിലുള്ളപ്പോള്‍ ധോണി ടീമില്‍ ആവശ്യമില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ടീമിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായി മാറിയ രാഹുല്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ധോണി ടീമിന് അധികപ്പറ്റായി മാറുമെന്നും സെവാഗ് അഭിപ്രായപ്പെട്ടിരുന്നു.

ധോണി ടീമില്‍ വേണമെന്ന് ചോപ്ര
ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും അതു ധോണിയെ ബാധിക്കില്ലെന്നും അദ്ദേഹം ടീമില്‍ തിരിച്ചെത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും കഴിഞ്ഞ ദിവസം മുന്‍ ഓപ്പണറും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര വ്യക്തമാക്കിയിരുന്നു.
ധോണിയെപ്പോലൊരാള്‍ക്കു ടീമിലേക്കു മടങ്ങി വരാന്‍ ഐപിഎല്ലിന്റെ സഹായം ആവശ്യമില്ല. തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം അധികൃതരെ അറിയിക്കും. സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമെന്നും ചോപ്ര പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications