Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബുണ്ടസ് ലിഗയാവണം ഐപിഎല്‍... ജര്‍മനിയെ കണ്ടു പഠിക്കൂയെന്ന് മുന്‍ താരം

ദില്ലി: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗയെ ഐപിഎല്ലും മാതൃകയാക്കണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ സിംബാബ്‌വെ ടീമിന്റെ മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ താരവുമായ ലാല്‍ചന്ദ് രാജ്പുത്. കഴിഞ്ഞയാഴ്ച അടച്ചിട്ട സ്റ്റേഡിയത്തില്‍ ബുണ്ടസ് ലിഗയിയെ ശേഷിച്ച മല്‍സരങ്ങള്‍ പുനരാരംഭിച്ചിരുന്നു. സമാനമായി കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ ഐപിഎല്ലും നടത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് രാജ്പുത് ആവശ്യപ്പെട്ടു. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നു ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റ് അനിശ്ചിതായി മാറ്റി വച്ചിരിക്കുകയാണ് ബിസിസിഐ. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ആദ്യം ഏപ്രില്‍ 15ലേക്കു മാറ്റിയിരുന്നു. രാജ്യത്തു ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിതമായി നീളുകയായിരുന്നു.

1

മനുഷ്യ ജീവന്‍ വഴളെ പ്രധാനപ്പെട്ടത് തന്നെയാണ്. സത്യസന്ധമായി പറയട്ടെ, ക്രിക്കറ്ററെ സംബന്ധിച്ച് ഐപിഎല്ലും വളരെ പ്രധാനമാണ്. കാരണം ചില ക്രിക്കറ്റര്‍മാരെ നമ്മള്‍ നോക്കിയാല്‍ അവരുടെ ജീവിത മാര്‍ഗം കൂടിയാണ് ഐപിഎല്‍. താരങ്ങള്‍ക്കു മാത്രമല്ല ബോര്‍ഡ്, സംസ്ഥാന അസോസിയേഷനുകള്‍ എന്നിവര്‍ക്കെല്ലാം ഐപിഎല്‍ നടന്നില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമായിരിക്കും നേരിടുക. മതിയായ ഫണ്ട് ഇല്ലെങ്കില്‍ അത് ക്രിക്കറ്റിന്റെ വളര്‍ച്ചയെയും ബാധിക്കും. താരങ്ങള്‍ക്കു പണം, ശമ്പളം എന്നിവയെല്ലാം ഐപിഎല്‍ സംഭവിച്ചില്ലെങ്കില്‍ നഷ്ടമാവും. ഒരുപാട് അനന്തരഫലങ്ങള്‍ ഐപിഎല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉണ്ടാവുമെന്നും രാജ്പുത് വിശദമാക്കി.

ജര്‍മനിയില്‍ ബുണ്ടസ് ലിഗ പുനരാരംഭിച്ചു കഴിഞ്ഞു. അവര്‍ക്കു സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ? ബുണ്ടസ് ലിഗ പുനരാരംഭിച്ചത് നല്ലൊരു സൂചനയാണ്. ഐപിഎല്ലും സമാനമയി നടത്താന്‍ കഴിയും. എന്നാല്‍ ഈ തരത്തില്‍ ഐപിഎല്‍ എപ്പോള്‍ നടക്കുമെന്ന് നമുക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തിയാല്‍ ടെലിവിഷനിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു ആസ്വദിക്കാന്‍ കഴിയും. കാണികളില്ലാത്തതിനാല്‍ തന്നെ സാമൂഹിക അകലം പാലിക്കുകയും ചെയ്യാം. കളിക്കാര്‍ക്കു കൂടുതല്‍ പ്രചോദനം ലഭിക്കാന്‍ കാണികള്‍ കൂടി വേണമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കളിക്കാര്‍ പുതിയ അന്തരീക്ഷത്തില്‍ കളിക്കണമെന്നതിനെ അംഗീകരിച്ചേ തീരൂവെന്നും രാജ്പുത് കൂട്ടിച്ചേര്‍ത്തു.

BUNDESLIGA

മൂന്നു മാസത്തേ ബ്രേക്കിനു ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ബുണ്ടസ് ലിഗയെ മല്‍സരങ്ങള്‍ പുനരാരംഭിച്ചത്. യൂറോപ്പില്‍ പുനരാരംഭിച്ച ആദ്യത്തെ ഫുട്‌ബോള്‍ ലീഗ് കൂടിയാണ് ബുണ്ടസ് ലിഗ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നിവയാണ് ഇനി പുനരാരംഭിക്കുന്ന ലീഗുകള്‍. ഫ്രഞ്ച് ലീഗ്, സ്‌കോട്ടിഷ് ലീഗ് എന്നിവ റദ്ദാക്കപ്പെടുകയും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, May 19, 2020, 17:02 [IST]
Other articles published on May 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+