Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നത് കോലിയില്ലാത്ത ഐപിഎല്‍? ബുംറയ്ക്കു വിശ്രമമെങ്കില്‍ കോലിക്കും വേണം!! പറഞ്ഞത് ബിസിസിഐ

ദില്ലി: വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇന്ത്യയുടെ ചില നിര്‍ണായക താരങ്ങള്‍ക്കു വിശ്രമം നല്‍കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു. ഐപിഎല്ലിനു തൊട്ടുപിന്നാലെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ പ്രമുഖതാരങ്ങള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ അതു ഇന്ത്യക്കു തിരിച്ചടിയാവുമെനന്നും കോലി ചൂണ്ടിക്കാട്ടിയിരുന്നു. പേസര്‍ ജസ്പ്രീത് ബുംറയെപ്പോലെയുള്ള ഇന്ത്യയുടെ ചില നിര്‍ണായക കളിക്കാര്‍ക്കു വിശ്രമം അനുവദിക്കണമെന്നായിരുന്നു കോലിയുടെ അഭ്യര്‍ഥന.

1

എന്നാല്‍ ബുംറയ്ക്കു ഐപിഎല്ലില്‍ വിശ്രമം നല്‍കിയാല്‍ കോലിയും അത് അര്‍ഹിക്കുന്നുവെന്ന് ബിസിസിഐയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ വലിയ തുക മുടക്കുന്നതിനാല്‍ അവരെ മാറ്റിനിര്‍ത്തുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലുമൊരു താരത്തിനു പരിക്കേല്‍ക്കുകയും ഈ താരത്തെ ഐപിഎല്ലില്‍ കളിക്കാന്‍ ഫ്രാഞ്ചൈസി പ്രേരിപ്പിക്കുകയും ചെയ്താല്‍ അതു പാടില്ലെന്ന് ബിസിഐക്കു ആവശ്യപ്പെടാം. എന്നാല്‍ ഫിറ്റനസുള്ള ഒരു താരത്തെ ലോകകപ്പ് മുന്നില്‍ കണ്ട് ഒഴിവാക്കണമെന്നു പറയുന്നത് ന്യായമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

നേരത്തേ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും കോലിയുടെ ആവശ്യത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഐപിഎല്ലിലെ ഒരു കളിയില്‍ നാലോവര്‍ ബൗള്‍ ചെയ്താല്‍ ബൗളര്‍ ക്ഷീണിക്കില്ല. ഈ നാലോവര്‍ ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്താനും യോര്‍ക്കറുകള്‍ എറിയാനം താരത്തെ സഹായിക്കുകയാണ് ചെയ്യുക. കൂടാതെ സമ്മര്‍ദ്ദഘട്ടങ്ങില്‍ ബൗള്‍ ചെയ്യാനും ഐപിഎല്ലിലെ അനുഭവം ബൗളറെ സഹായിക്കുമെന്നും ധോണി ചൂണ്ടിക്കാട്ടിയിരുന്നു

Story first published: Tuesday, January 1, 2019, 15:47 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+