Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മ മിസ് ഇന്ത്യയെന്ന് ഗൗതം ഗംഭീര്‍!

ബാറ്റിംഗ് ഒരു സൗന്ദര്യ മത്സരമാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകും മിസ് ഇന്ത്യയെന്ന് ഗൗതം ഗംഭീര്‍. ഐ പി എല്‍ എട്ടിലെ ആദ്യ മത്സരത്തിന് ശേഷം ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ കോളത്തിലാണ് ഗംഭീര്‍ ഇങ്ങനെ പറഞ്ഞത്. അലസമനോഹരമായ ഷോട്ടുകള്‍ കളിക്കുന്ന രോഹിത് ഇക്കാര്യത്തില്‍ ഇതിന് മുമ്പും കളിക്കാരുടെയും കമന്റേറ്റര്‍മാരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

ബാറ്റിംഗ് ഒരു സൗന്ദര്യ മത്സരമാണെങ്കില്‍ കാള്‍ ഹൂപ്പറായിരിക്കും ലോകസുന്ദരി എന്ന് പണ്ടാരോ എഴുതിയത് ഓര്‍മിച്ചുകൊണ്ടാണ് ഗംഭീര്‍ രോഹിതിനെ മിസ് ഇന്ത്യയെന്ന് വിളിച്ചത്. ഒരു റോള്‍സ് റോയിസ് കാറിനെപ്പോലെ കൊല്‍ക്കത്ത നിരയിലേക്ക് രോഹിത് കുതിച്ചുകയറി എന്നും ഗംഭീര്‍ പറയുന്നു. 98 റണ്‍സെടുത്ത് മത്സരത്തിലെ ടോപ് സ്‌കോററായ രോഹിതിന് പക്ഷേ മുംബൈയെ ജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

rohit-sharma

കൊല്‍ക്കത്ത ടീമിലെ സഹതാരമായ സൂര്യകുമാര്‍ യാദവിനെക്കുറിച്ചും ഗംഭീറിന് ഒരുപാട് പറയാനുണ്ട്. എസ് കെ വൈ എന്നാണ് താന്‍ യാദവിനെ വിളിക്കുന്നതെന്നും യുവതാരത്തിന്റെ കഴിവില്‍ ഇനിയും പ്രതീക്ഷയുണ്ട് എന്നും ഗംഭീര്‍ എഴുതി. ടീം കളി ജയിക്കുമെങ്കില്‍ ഇനിയും ബാറ്റ് പൊട്ടിപ്പോകുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും കളിക്കിടെ ബാറ്റ് പൊട്ടിയ സംഭവം പരാമര്‍ശിച്ച് ഗൗതം പറയുന്നു.

എന്നാല്‍ കോളം വായിച്ച ആരാധകര്‍ക്ക് ഗൗതം ഗംഭീറിന്റെ അഭിപ്രായത്തോട് അത്ര യോജിപ്പൊന്നും ഇല്ല കേട്ടോ. വി വി എസ് ലക്ഷ്മണ്‍, ഗുണ്ടപ്പ വിശ്വനാഥ്, ഡേവിഡ് ഗവര്‍, ഗാരി സോബേഴ്‌സ് തുടങ്ങിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നാണ് അവര്‍ കൊല്‍ക്കത്ത ക്യാപ്റ്റനോട് ചോദിക്കുന്നത്. ഞായറാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത കളി.

Story first published: Friday, April 10, 2015, 15:43 [IST]
Other articles published on Apr 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+