ഇന്ത്യയില്‍ രണ്ടു പേര്‍ക്കാണ് നറുക്കുവീണിരിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരാണ് ഇവര്‍. ഇന്ത്യന്‍ ഫീല്‍ഡിങിലെ ആദ്യത്തെ സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മുഹമ്മദ് കൈഫും മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും കിടിലന്‍ ഫീല്‍ഡറുമായ യുവരാജ് സിങും തഴയപ്പെട്ടു. ഫീല്‍ഡിങില്‍ ഇന്ത്യയുടെ മിന്നല്പ്പിണരുകളായിരുന്ന താരങ്ങളായിരുന്നു രണ്ടു പേരും. പക്ഷെ ഐസ്ലാന്‍ഡ് ക്രിക്കറ്റ് രണ്ടു പേരെയും അവഗണിക്കുകയായിരുന്നു.
ലോക ഇലവനില്‍ കൂടുതല്‍ താരങ്ങളുള്ളത് സൗത്താഫ്രിക്കയില്‍ നിന്നാണ്. ഫീല്‍ഡിങില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗത്താഫ്രിക്ക എത്ര മാത്രം മുന്നിലാണെന്ന് ഇതു അടിവരയിടുകയും ചെയ്യുന്നു. ഒരു റിസര്‍വ്വ് താരമടക്കം സൗത്താഫ്രിക്കയുടെ അഞ്ചു പേര് ലോക ഇലവന്റെ ഭാഗമായിട്ടുണ്ട്. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്സ്, നിലവില്‍ മല്‍സരംഗത്തുള്ള ഫഫ് ഡുപ്ലെസി, മുന്‍ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്സ്, മറ്റൊരു സൂപ്പര്‍ ഫീല്‍ഡറും ഇതിഹാസ ബാറ്ററുമായ എബി ഡിവില്ലിയേഴ്സ് എന്നിവരാണ് ലോക ഇലവനിലെ സൗത്താഫ്രിക്കന്‍ സാന്നിധ്യങ്ങള്‍. 12ാമനായി സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിസുമുണ്ട്.
സൗത്താഫ്രിക്ക കഴിഞ്ഞാല്‍ കൂടുതല്‍ കളിക്കാരുള്ളത് ഓസ്ട്രേലിയയില്‍ നിന്നാണ്. ഓസീസിന്റെ മൂന്നു പേര്‍ക്കു ലോക ഇലവനിലേക്കു നറുക്കുവീണു. മുന്‍ ഉഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്, മുന്‍ ഓപ്പണര്‍ മാര്‍ക്ക് വോ, മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ എന്നിവര്‍ക്കാണ് ഓസ്ട്രേലിയയിന്‍ നിന്നും ലോക ഇലവനിലേക്കു അവസരം ലഭിച്ചത്. ഇലവവനിലെ മറ്റു രണ്ടു പേര് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും ഇംഗ്ലണ്ടിന്റെ ഇസിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സനുമാണ്.
ഗിബ്സും ഡുപ്ലെസിയുമാണ് ലോക ഇലവന്റെ ഓപ്പണിങ് ജോടികള്‍. മൂന്നാം നമ്പറില്‍ റിക്കി പോണ്ടിങ് കളിക്കും. ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷന്‍ കൂടിയായിരുന്നു ഇത്. നാലാംസ്ഥാനം ലഭിച്ചിരിക്കുന്നത് മാര്‍ക്ക് വോയ്ക്കാണ്. ജോണി റോഡ്സ് അഞ്ചാമനായി കളിക്കും. സുരേഷ് റെയ്നയ്ക്കാണ് ആറാംസ്ഥാനം. റെയ്നയ്ക്കു പിന്നാലെയെത്തുക എബി ഡിവില്ലിയേഴ്സാണ്.
അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച എബിഡി ഇലവന്റെ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. എട്ടാം നമ്പറില്‍ കളിക്കുക ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. പിറകെ വോണ്‍, ബോള്‍ട്ട്, ആന്ഡേഴ്സന് എന്നിവരും കളിക്കും.
ഐസ്ലാന്‍ഡ് ക്രിക്കറ്റിന്റെ ലോക ഇലവന്
ഹെര്‍ഷല്‍ ഗിബ്സ് (സൗത്താഫ്രിക്ക), ഫഫ് ഡുപ്ലെസി (സൗത്താഫ്രിക്ക), റിക്കി പോണ്ടിങ് (ഓസ്ട്രേലിയ), മാര്‍ക്ക് വോ (ഓസ്ട്രേലിയ), ജോണ്ടി റോഡ്സ് (സൗത്താഫ്രിക്ക), സുരേഷ് റെയ്ന (ഇന്ത്യ), എബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പര്‍, സൗത്താഫ്രിക്ക), രവീന്ദ്ര ജഡേജ (ഇന്ത്യ), ഷെയ്ന് വോണ്‍ (ഓസ്ട്രേലിയ), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്), ജെയിംസ് ആന്ഡേഴ്സന് (ഇംഗ്ലണ്ട്).
12ാമന്‍- ജാക്വസ് കാലിസ് (സൗത്താഫ്രിക്ക)