Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പല്ല, ചാംപ്യന്‍സ് ട്രോഫിയും... പുതിയ ടൂര്‍ണമെന്റുമായി ഐസിസി, ബിസിസിഐ എതിര്‍പ്പിന് പുല്ലുവില

ദുബായ്: ബിസിസിഐയുടെ എതിര്‍പ്പ് അവഗണിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുതിയ ടൂര്‍ണമെന്റ് തുടങ്ങാന്‍ തയ്യാറെടുക്കുന്നു. 2023-2031വരെയുള്ള ടൂര്‍ണമെന്റുകളുടെ രൂപരേഖയാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. ഇതിലാണ് പുതിയൊരു ടൂര്‍ണമെന്റ് കൂടി അവതരിപ്പിക്കാന്‍ ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഏകദിന ഫോര്‍മാറ്റിലായിരിക്കും ഈ ടൂര്‍ണമെന്റെങ്കിലും ഇതിന്റെ പേരോ മറ്റു വിവരങ്ങളോ ഐസിസി തീരുമാനിച്ചിട്ടില്ല.

icc

2023നും 31നുമിടയില്‍ ഏകദിന, ടി20 ലോകകപ്പുകള്‍ നടക്കാനിരിക്കുന്നെങ്കിലും ഇതു കൂടാതെയാണ് പുതിയൊരു ടൂര്‍ണമെന്റ് കൂടി സംഘടിപ്പിക്കാന്‍ ഐസിസി തയ്യാറെടുക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിലായി എട്ടു വീതം ടൂര്‍ണമെന്റുകളാണ് ഇക്കാലയളവിലുള്ളത്. അണ്ടര്‍ 19 കാറ്റഗറിയില്‍ നാലു വീതം ടൂര്‍ണമെന്റുകള്‍ പുരുഷ, വനിതാ വിഭാഗങ്ങളിലായി നടക്കും. പുതിയൊരു ടൂര്‍ണമെന്റ് തുടങ്ങാനുള്ള ഐസിസിയുടെ നീക്കത്തില്‍ ബിസിസിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെയാണ് ഐസിസി ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

2023നും 31നുമിടയില്‍ രണ്ടു ഏകദിന ലോകകപ്പുകളും നാല് ടി20 ലോകകപ്പുകളുമാണ് അരങ്ങേറുന്നത്. ഇതു കൂടാതെ പുതുതായി അവതരിപ്പിക്കുന്ന ഏകദിന ടൂര്‍ണമെന്റിന്റെ രണ്ടു എഡിഷനുകള്‍ കൂടി നടത്താന്‍ ദുബായില്‍ ചേര്‍ന്ന ഐസിസിയുടെ യോഗത്തിലാണ് ധാരണയായത്. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു പകരമായിരിക്കും പുതിയ ടൂര്‍ണമെന്റെന്നും ആറു ടീമുകളായിരിക്കും ഇതില്‍ മാറ്റുരയ്ക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Wednesday, October 16, 2019, 15:41 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+