For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവുമോ അശ്വിന്‍? നാലാം ടെസ്റ്റില്‍ തീരുമാനമറിയാം

അഹമ്മദാബാദ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആരൊക്കെ ഫൈനല്‍ കളിക്കും. ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലൂടെ അതിന് തീരുമാനമാവും. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഫൈനല്‍ നടക്കാനാണ് കൂടുതല്‍ സാധ്യത. നാലാം ടെസ്റ്റില്‍ ഇന്ത്യ തോറ്റാല്‍ മാത്രമെ ഫൈനല്‍ സ്ഥാനം നഷ്ടമാകൂ. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും തമ്മിലാവും ഫൈനല്‍ മത്സരം നടക്കുക.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആരാവും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തുക. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ആര്‍ അശ്വിന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കുമോ?വിശദമായി പരിശോധിക്കാം. നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുമായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ്. 16 മത്സരത്തില്‍ നിന്ന് 69 വിക്കറ്റാണ് ബ്രോഡിന്റെ പേരിലുള്ളത്.

rashwintest

നാലാം മത്സരത്തില്‍ ബ്രോഡ് കളിച്ചാലും സ്പിന്നിനെ തുണയ്്ക്കുന്ന പിച്ചില്‍ വലിയൊരു പ്രകടനം നടത്താന്‍ സാധ്യത കുറവാണ്. കൂടാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇംഗ്ലണ്ടിന്റെ അവസാന ടെസ്റ്റ് മത്സരമാണിത്. ഫൈനലില്‍ ഇംഗ്ലണ്ട് കടിക്കില്ലെന്ന് ഉറപ്പായതോടെ അശ്വിന് ബ്രോഡ് വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യത വളരെ കുറവാണ്.

നിലവില്‍ മൂന്നാം സ്ഥാനത്താണ് അശ്വിന്‍. 12 മത്സരത്തില്‍ നിന്ന് 59 വിക്കറ്റാണ് അശ്വിനുള്ളത്. 3 തവണ അഞ്ച് വിക്കറ്റ് പ്രകടനവും അശ്വിന്‍ നടത്തിയിട്ടുണ്ട്. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നാല്‍ അശ്വിന് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവാന്‍ സുവര്‍ണ്ണാവസരമാണ്. കാരണം ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും ഫൈനലില്‍ കടക്കാനായില്ലെങ്കില്‍ കമ്മിന്‍സിനെയും ബ്രോഡിനെയും മറികടക്കാന്‍ അശ്വിന് സാധിച്ചേക്കും.

നാലാം സ്ഥാനത്ത് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണാണ്. 14 ടെസ്റ്റില്‍ നിന്ന് 56 വിക്കറ്റാണ് ലിയോണിന്റെ പേരിലുള്ളത്. ഓസ്‌ട്രേലിയക്ക് ഫൈനല്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ലിയോണ്‍ അശ്വിന് വെല്ലുവിളിയാകില്ല. അഞ്ചാം സ്ഥാനത്ത് ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയുണ്ട്.

10 മത്സരത്തില്‍ നിന്ന് 51 വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന് ഏറെക്കുറെ സ്ഥാനം ഉറപ്പായതിനാല്‍ അശ്വിന് വെല്ലുവിളി ഉയര്‍ത്താന്‍ സൗത്തിയുണ്ടാവും. ലോര്‍ഡ്‌സിലാവും ഫൈനല്‍ നടക്കുക. അതിനാല്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ട്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിലവിലെ ഫോം തുടരാനായാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അശ്വിന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവാനുള്ള സാധ്യത കൂടുതലാണ്.

Story first published: Tuesday, March 2, 2021, 14:08 [IST]
Other articles published on Mar 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+