വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ശുഭ പ്രതീക്ഷയിലാണ് എന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 2017 ല്‍ ഫൈനലിലേറ്റ തോല്‍വിയ്ക്ക് പകരം ഇത്തവണ കിരീടം നേടാനാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് എന്ന് ഹര്‍മന്‍ പറഞ്ഞു. ടീമിലെ എല്ലാവരും തങ്ങളുടെ 100 ശതമാനം പ്രതിഭയും അധ്വാനവും ഫൈനലില്‍ സമര്‍പ്പിക്കും എന്ന് ഹര്‍മന്‍ കുട്ടിച്ചേര്‍ത്തു.
ഈ രാശിക്കാര്‍ക്കിനി ഇരട്ട രാജയോഗം... ആഗ്രഹിക്കുന്നതെന്തും നടക്കും, സമ്പത്തില്‍ ആറാടാം
നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ന് ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ മൂന്നാം ലോകകപ്പ് ഫൈനല്‍ ആണിത്. ഇതുവരെ ഇന്ത്യയ്ക്ക് കിരീടം നേടാനായിട്ടില്ല. 2005, 2017 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് ഇന്ത്യ ഫൈനലില്‍ എത്തിയത്. സെമിഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

ദക്ഷിണാഫ്രിക്ക ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം കടുപ്പമേറിയതായിരിക്കും എന്ന് ടീമിന് അറിയാം എന്ന് ഹര്‍മന്‍ പറഞ്ഞു. 'ഒരു ലോകകപ്പ് ഫൈനല്‍ തോറ്റതിന് ശേഷമുള്ള വികാരം ഞങ്ങള്‍ക്ക് നന്നായി അറിയാം. ഒരു ഫൈനല്‍ ജയിക്കുന്നതിന്റെ വികാരത്തിനായി ഞങ്ങള്‍ ശരിക്കും കാത്തിരിക്കുകയാണ്. ഇന്ന് ഞങ്ങള്‍ക്ക് ഒരു പ്രത്യേക ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ശരിക്കും കഠിനാധ്വാനം ചെയ്തു,' അവര്‍ പറഞ്ഞു.
സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 'നൈപുണ്യത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഇനി ഫൈനലിലേക്ക് ഉന്മേഷം നിലനിര്‍ത്തുക എന്നതാണ് പ്രധാനം, വീണ്ടെടുക്കല്‍ എന്നത് നാമെല്ലാവരും സംസാരിക്കുന്ന ഒന്നാണ്, എല്ലാവരും അത് വളരെ ഗൗരവമായി എടുക്കുന്നു,' ഹര്‍മന്‍ വ്യക്തമാക്കി.
ദീപാവലിക്ക് വാങ്ങിയ സ്വര്‍ണം എന്ത് ചെയ്യും? പണയം വെച്ചാലും പാട്ടത്തിന് കൊടുത്താലും ലാഭം!
സെമിഫൈനലിലെ വിജയം തനിക്ക് വൈകാരികമായ ഒന്നായിരുന്നു എന്നും ക്യാപ്റ്റന്‍ പറഞ്ഞു. അമന്‍ജോത് കൗര്‍ വിജയറണ്‍ കണ്ടെത്തുമ്പോള്‍ തങ്ങള്‍ സന്തോഷവും സങ്കടവും ഒന്നിച്ച് ചേര്‍ന്ന വികാരത്തിന്റെ പരകോടിയിലായിരുന്നു. 'ഞാന്‍ വളരെ വികാരാധീനയായ വ്യക്തിയാണെന്ന് ഞാന്‍ കരുതുന്നു, ഞാന്‍ ഒരുപാട് കരയുന്നു. തോറ്റതിന് ശേഷം മാത്രം കരയുന്നത് പോലെയല്ല. വിജയിച്ചതിന് ശേഷം ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്,' ഹര്‍മന്‍ പറഞ്ഞു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആകെ 34 തവണയാണ് ഏകദിനത്തില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 20 തവണ ഇന്ത്യയും ദക്ഷിണാഫ്രിക്ക 13 തവണയും വിജയിച്ചു. ലോകകപ്പില്‍ ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകള്‍ക്കും മൂന്ന് തവണ വീതും വിജയിക്കാനായി. അതേസമയം നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗ് പറുദീസയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; ശബരീനാഥ് കോര്‍പ്പറേഷനിലേക്ക് മത്സരിക്കും, വീണയ്ക്കും സീറ്റ്?
ഇവിടത്തെ ശരാശരി സ്‌കോര്‍ 285 ആണ്. ന്യൂസിലന്‍ഡിനെതിരെ ഈ വേദിയില്‍ ഇന്ത്യ ഒരിക്കല്‍ 340 റണ്‍സ് അടിച്ചെടുത്ത് കൊണ്ട് സെമി ഫൈനലില്‍ ഇവിടെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ് സൃഷ്ടിച്ചു.
ഇന്ത്യ സാധ്യതാ ഇലവന്‍
ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ ( c ), ദീപ്തി ശര്‍മ, റിച്ച ഘോഷ് (WK), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍
ദക്ഷിണാഫ്രിക്ക സാധ്യത ഇലവന്‍
ലോറ വോള്‍വാര്‍ഡ് (c), ടാസ്മിന്‍ ബ്രിട്ട്സ്, സുനെ ലൂസ്, ആനെറി ഡെര്‍ക്സെന്‍, മാരിസാന്‍ കാപ്പ്, സിനാലോ ജാഫ്ത (WK), ക്ലോ ട്രിയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, മസാബത ക്ലാസ്സ്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ