For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens world cup 2022: നാണംകെട്ട് പാക് പട, ആറാം തോല്‍വി- ന്യൂസിലാന്‍ഡിന് മിന്നുന്ന ജയം

71 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്

1

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താന്‍ നാണംകെട്ട് മടക്കം. അപ്രസക്തമായ ഏഴാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 71 റണ്‍സിനാണ് ആതിഥേയരായ ന്യൂസിലാന്‍ഡ് പാക് പടയെ കെട്ടുകെട്ടിച്ചത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പാകിസ്താന് ഏഴു മല്‍സരങ്ങളില്‍ നിന്നും നേരിട്ട ആറാമത്തെ പരാജയമായിരുന്നു ഇത്. സെമി പ്രതീക്ഷ അസ്തമിച്ച കിവികളാവട്ടെ അവസാന മല്‍സരം ജയിച്ച് മാനം കാക്കുകയും ചെയ്തു.

71 റണ്‍സിനാണ് പാകിസ്താനെ ന്യൂസിലാന്‍ഡ് വാരിക്കളഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവികള്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിനു 265 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍ സൂസി ബേറ്റ്‌സിന്റെ (126) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആതിഥേയരുടെ ഇന്നിങ്‌സിനു കരുത്തായത്. 135 ബോളില്‍ 14 ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബേറ്റ്‌സിന്റെ കരിയറിലെ 12ാം ഏകദിന സെഞ്ച്വറിയാണിത്. കെയ്റ്റി മാര്‍ട്ടിന്‍ (30), ബ്രൂക്ക് ഹാലിഡേ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

2

മറുപടി ബാറ്റിങില്‍ കിവികളുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പാക് പട പതറിപ്പോവുകയായിരുന്നു. 200 പോലും കടക്കാതെ പാക് പട മുട്ടുമടക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 194 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. നിദ ദറിന്റെ (50) ഇന്നിങ്‌സാണ് വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. 53 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (38), മുനീബ അലി (29) എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി. അഞ്ചു വിക്കറ്റുകള്‍ കടപുഴക്കിയ ഹന്ന റോവാണ് പാക് ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 55 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്. ഫ്രാന്‍കെസ് മക്കേയ് രണ്ടു വിക്കറ്റം റോ്‌സമേരി മെയറും അമേലിയ കെറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

റണ്‍ചേസില്‍ മോശമല്ലാത്ത തുടക്കമാണ് പാകിസ്താന് ഓപ്പണര്‍മാരായ മുനീബയും സിദ്ര അമീനും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 39 റണ്‍സ് നേടി. എന്നാല്‍ 47 റണ്‍സിനിടെ രണ്ടു വിക്കുകള്‍ പാകിസ്താന്‍ കൈവിട്ടു. മൂന്നിന് 73 റണ്‍സെന്ന നിലയില്‍ നിന്നും നിദയും ബിസ്മ മറൂഫും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടൂമായി പാകിസ്താനെ കളിയിലേക്കു തിരികെ കൊണ്ടുവന്നിരുന്നു. 82 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. മൂന്നിന് 154 റണ്‍സെന്ന നിലയില്‍ മുന്നേറിയ പാകിസ്താന്‍ വിജയപ്രകീക്ഷയിലായിരുന്നു.

എന്നാല്‍ സ്‌കോര്‍ 155ല്‍ നില്‍ക്കെ ബിസ്മയുടെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. പിന്നീട് പാകിസ്താന്‍ ചീട്ടകൊട്ടാരം കണക്കെ തകരുന്നതാണ് കണ്ടത്. 19 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് പാകിസ്താന്‍ കളഞ്ഞു കുളിച്ചത്. ഇതോടെ മൂന്നിന് 154ല്‍ നിന്നും ഒമ്പതിനു 174ലേക്കു കൂപ്പുകുത്തിയ പാകിസ്താന്റെ തോല്‍വിയുറപ്പാവുകയും ചെയ്തു.

3

നേരത്തേ ന്യൂസിലാന്‍ഡിന് ഒരുഭാഗത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും ബേറ്റ്‌സിന്റെ ഒറ്റയാള്‍ പോരാട്ടം ടീമിനു കരുത്തായി. 43ാമത് ഓവറില്‍ അഞ്ചാമതായിട്ടാണ് ബേറ്റ്‌സ് മടങ്ങിയത്. അപ്പോഴേക്കും ടീം സ്‌കോര്‍ 211ലെത്തിയിരുന്നു. മൂന്നാം വിക്കറ്റില്‍ അമേലിയ കെറിനൊപ്പം 68ഉം നാലാം വിക്കറ്റില്‍ മാഡി ഗ്രീനിനൊപ്പം 60ഉം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ബേറ്റ്‌സിനു സാധിച്ചിരുന്നു.

ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയിലേക്കു വന്നാല്‍ രണ്ടു ടീമുകളാണ് ഇതിനകം സെമി ഫൈനലിലേക്കു യോഗ്യത നേടിയത്. കളിച്ച ഏഴു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി ഓസ്‌ട്രേലിയയാണ് ആദ്യം സെമിയില്‍ കടന്നത്. ഒമ്പതു പോയിന്റ് നേടിയ സൗത്താഫ്രിക്കയും സെമിയിലെത്തിയിട്ടുണ്ട്. ശേഷിച്ച രണ്ടു സെമി ഫൈനലിസ്റ്റുകളാവാന്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ ടീമുകളാണ് രംഗത്തുള്ളത്.

Story first published: Saturday, March 26, 2022, 14:00 [IST]
Other articles published on Mar 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+