Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens world cup: മന്ദനയ്ക്കും കൗറിനും സെഞ്ച്വറി, വിന്‍ഡീസിനെതിരേ വമ്പന്‍ ജയവുമായി ഇന്ത്യ

ഹാമില്‍റ്റണ്‍: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ വിജയവുമായി ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. തൊട്ടുമുമ്പത്തെ കളിയില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ ശേഷം ഇറങ്ങിയ ഇന്ത്യ 155 റണ്‍സിനാണ് വിന്‍ഡീസിനെ വാരിക്കളഞ്ഞത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്തിയാണ് മിതാലി രാജും സംഘവും ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയത്.

1

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റിനു 317 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടിയപ്പോള്‍ തന്നെ വിന്‍ഡീസിന്റെ നില പരുങ്ങലിലായിരുന്നു. മറുപടിയില്‍ ആദ്യ വിക്കറ്റില്‍ 100 റണ്‍സുമായി വിന്‍ഡീസ് മികച്ച രീതിയില്‍ തുടങ്ങിയിലും പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. 40.3 ഓവറില്‍ വെറും 162 റണ്‍സിനു വിന്‍ഡീസ് കൂടാംകയറുകയായിരുന്നു. ഓപ്പണര്‍ ഡിയാന്‍ഡ്ര ഡോട്ടിനൊഴികെ (62) മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ മറുപടിയില്ലായിരുന്നു. 46 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്

2

43 റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസാണ് മറ്റൊരു സ്‌കോറര്‍. ശേഷിച്ചവരൊന്നും 20 പോലും തികച്ചില്ല. 13ാം ഓവറില്‍ തന്നെ വിന്‍ഡീസ് സ്‌കോര്‍ 100 കടന്നിരുന്നു. എന്നാല്‍ അടുത്ത 62 റണ്‍സ് കൂടി നേടുമ്പോഴേക്കും വിന്‍ഡീസ് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി സ്‌നേഹ റാണ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ മേഘ്‌ന സിങ് രണ്ടു വിക്കറ്റുകളും നേടി. ജുലാന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്വാദ്, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

3

നേരത്തേ ഓപ്പണര്‍ സ്മൃതി മന്ദന (123), ഹര്‍മന്‍പ്രീത് കൗര്‍ (109) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. 119 ബോളില്‍ 13 ബൗണ്ടറികളും രണ്ടു സിക്‌സറും മന്ദനയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. കൗര്‍ 107 ബോൡല്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. യാസ്തിക ഭാട്ടിയ 31 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റിന 78 റണ്‍സെന്മ നിലയിലായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മന്ദന-കൗര്‍ സഖ്യം ചേര്‍ന്നെടുത്ത 184 റണ്‍സ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ടീം സ്‌കോര്‍ 262ല്‍ വ്ച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്.

4

വനിതകളുടെ ലോകകപ്പില്‍ ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ടീം 300നു മുകളില്‍ സ്‌കോര്‍ ചെയ്തതെന്ന പ്രത്യേകത ഈ മല്‍സരത്തിനുണ്ട്. മാത്രമല്ല ഈ മല്‍സരത്തിലെ സെഞ്ച്വറി നേട്ടത്തോടെ പുതിയൊരു റെക്കോര്‍ഡിനും ഹര്‍മന്‍പ്രീത് കൗര്‍ അര്‍ഹയായി. വനിതാ ലോകകപ്പില്‍ കൂടുല്‍ സെഞ്ച്വറികളടിച്ച ഇന്ത്യന്‍ താരമായി അവര്‍ മാറി. കൗറിന്റെ മൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. രണ്ടു സെഞ്ച്വറികള്‍ വീതം നേടിയ മിതാലി രാജും സ്മൃതി മന്ദനയുമാണ് തൊട്ടു പിന്നിലുള്ളത്.

Story first published: Saturday, March 12, 2022, 13:52 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+