For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഐസിസി നിയമം മാറ്റുന്നു? തലപ്പത്തുള്ള ഇന്ത്യ ഭയക്കണം

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത പരമ്പരകള്‍

ദുബായ്: അടുത്ത വര്‍ഷം ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ കളിക്കുമോ? നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും ഫൈനലിലെത്താതെ വിരാട് കോലിയുടെ ടീം ഇനിയും പുറത്തായേക്കും. കൊവിഡിനെ തുടര്‍ന്ന് ചില പരമ്പരകള്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ ചില മാറ്റങ്ങള്‍ ഐസിസി കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകളായിരിക്കും ഫൈനലില്‍ കളിക്കുകയെന്നായിരുന്നു ഐസിസി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനു പകരം കളിച്ച മല്‍സരങ്ങളില്‍ നിന്നു ലഭിച്ച പോയിന്റിന്റെ ശതമാനമായിരിക്കും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുകയെന്നതാണ് പുതിയ വിവരം.

1

ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ഇതേക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി ക്രിക്ക് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈയാഴ്ച നടക്കാനിരിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തില്‍ ഇതേക്കുറിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. റാങ്കിങില്‍ ആദ്യത്തെ ഒമ്പത് സ്ഥാനങ്ങളിലുള്ള ടീമുകളാണ് രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലുള്ളത്. ഓരോ ടീമിനും ആറു പരമ്പര വീതമായിരിക്കും ഉണ്ടാവുക. ഒരു പരമ്പര വിജയിച്ചാല്‍ ടീമിന് ലഭിക്കുന്ന പരമാവധി പോയിന്റ് 120 ആയിരിക്കും.

പോയിന്റിന്റെ ശതമാനമായിരിക്കും ഇനി ഫൈനലിസ്റ്റുകളെ തീരുമാനിക്കുകയെന്ന സൂചനകള്‍ വന്നതോടെ അടുത്ത രണ്ടു പരമ്പരകള്‍ ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ നാലും ഇംഗ്ലണ്ടിനെതിരേ അഞ്ചും പരമ്പരകളാണ് ഇന്ത്യ ഇനി കളിക്കുന്നത്. ഓസീസിനെതിരായ നാലു ടെസ്റ്റുകളിലും തോല്‍ക്കുകയും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്കു 480 പോയിന്റും 66.67 ശതമാനവും ലഭിക്കും. ഫൈനലിലെത്താന്‍ ഇത് ഇന്ത്യയെ സഹായിക്കില്ല.

2

എന്നാല്‍ ഓസീസിനെതിരേ 1-3ന് തോല്‍ക്കുകയും ഇംഗ്ലണ്ടിനെതിരേ 5-0നു ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്കു 510 പോയിന്റും 70.83 ശതമാനവുമുണ്ടാവും. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യക്കു ഫൈനലിലെത്താം. ഓസീസിനെതിരേ 0-2നു തോല്‍ക്കുകയും ഇംഗ്ലണ്ടിനെ 5-0ന് തൂത്തുവാരുകയും ചെയ്താല്‍ ഇന്ത്യക്കു 500 പോയിന്റും 69.44 ശതമാനവുമാണ് ഉണ്ടാവുക. അതായത് ഓസീസിനെതിരേ രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ ആക്കിയാലും മറുഭാഗത്ത് ന്യൂസിലാന്‍ഡ് നാട്ടില്‍ 240 പോയിന്റ് നേടുകയാണെങ്കില്‍ ഇന്ത്യക്കു ഫൈനലിലെത്താന്‍ കഴിയില്ല.

വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവരുമായാണ് നാട്ടില്‍ ന്യൂസിലാന്‍ഡിന്റെ ഇനിയുള്ള പരമ്പരകള്‍. ഇവയില്‍ സമ്പൂര്‍ണ വിജയം കൊയ്താല്‍ കിവീസിനു 420ഉം പോയിന്റ് ലഭിക്കുന്നതിനൊപ്പം 70 ശതമാനം ശരാശരിയുമുണ്ടാവും. അങ്ങനെ സംഭവിച്ചാല്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ന്യൂസിലാന്‍ഡ് ഫൈനലിലെത്തും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയുള്ള ടെസ്റ്റ് പരമ്പര ഫലമായിരിക്കും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. നിലവില്‍ നാലു പരമ്പരകളിലാണ് ഇന്ത്യ കളിച്ചത്. ഇവയില്‍ മൂന്നു പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ അവസാന പരമ്പരയില്‍ കിവീസിനോടു സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങി. 360 പോയിന്റോടെയാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ തലപ്പത്ത് നില്‍ക്കുന്നത്. അടുത്ത പരമ്പരകളില്‍ ഇന്ത്യയുടെ എതിരാളികളായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

Story first published: Monday, November 16, 2020, 14:09 [IST]
Other articles published on Nov 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+