മാജിക് ജഡ്ഡു കരിയര്‍ ബെസ്റ്റ്; ജഡേജയോ അശ്വിനോ മികച്ച ബൗളര്‍?
ബെംഗളൂരു: രവീന്ദ്ര ജഡേജയാണോ ആര്‍ അശ്വിനാണോ ഇന്ത്യയുടെ മികച്ച ബൗളര്‍. അതെന്തൊരു ചോദ്യമാണ് എന്നാകും ഏതൊരു ക്രിക്കറ്റ് പ്രേമിയും ചോദിക്കുക. രണ്ടുപേരും ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന്റെ കുന്തമുനകളാണ്. കൂട്ടത്തില്‍ അശ്വിന്‍ ലോകോത്തര ബൗളറാണ് എന്നത് വ്യക്തമല്ലേ, അത്രത്തോളം എത്തുമോ ജഡേജ എന്നാകും ചോദ്യം. എന്നാല്‍ കണക്ക് നോക്കിയാല്‍ നേരെ തിരിച്ചാകും തോന്നുക.
വിക്കറ്റുകളുടെ കണക്ക് നോക്കിയാല്‍ മുന്നില്‍ അശ്വിനാണ്. പക്ഷേ കളിയുടെ കാര്യത്തിലും അശ്വിന്‍ മുന്നിലാണ്. 30 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍ 157 വിക്കറ്റ് വീഴ്ത്തി. 14 ടെസ്റ്റ് കളിച്ച ജഡേജയുടെ അക്കൗണ്ടില്‍ 57 വിക്കറ്റേ ഉള്ളൂ. പക്ഷേ ശരാശരി, ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളറുടെ മികവിന്റെ തോതായ ശരാശരിയില്‍ അശ്വിനെക്കാള്‍ മുന്നിലാണ് ജഡേജ. അതിങ്ങനെ.

ജഡേജ ഒരിഞ്ച് മുന്നില്‍
26.19 ആണ് രവീന്ദ്ര ജഡേജയുടെ കരിയര്‍ ആവറേജ്. ആര്‍ അശ്വിന്‍ ഇക്കാര്യത്തില്‍ ജഡ്ഡുവിന് പിന്നിലാണ്. 27.29 ആണ് അശ്വിന്റെ ബൗളിംഗ് ആവറേജ്.

ഒപ്പത്തിനൊപ്പം
ഈ പരമ്പരയില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പമാണ്. ഒന്നര ടെസ്റ്റിലെ മൂന്ന് ഇന്നിംഗ്‌സുകളിലായി ജഡേജ 12 വിക്കറ്റ് വീഴ്ത്തി. അശ്വിനും വീഴ്ത്തി 12 വിക്കറ്റുകള്‍. ബെംഗളൂരുവിലെ ഏക ഇന്നിംഗ്‌സില്‍ രണ്ടുപേരും 4 വിക്കറ്റ് എടുത്തു.

ജഡേജ കരിയര്‍ ബെസ്റ്റില്‍
ഐ സി സി ബൗളിംഗ് റാങ്കിംഗില്‍ പതിമൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ജഡേജ. കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് ഇപ്പോള്‍ ജഡേജ.

മിന്നും ഫോമിലാണ് ജഡ്ഡു
ദക്ഷിണാഫ്രിക്കക്കെതിരായ മൊഹാലി, ബെംഗളുരു ടെസ്റ്റുകളിലെ മികച്ച പ്രകടനമാണ് ജഡേജയുടേത്. രഞ്ജിയില്‍ മൂന്ന് കളിയില്‍ 37 വിക്കറ്റെടുത്ത് ടീമില്‍ തിരിച്ചെത്തിയ ജഡ്ഡു രണ്ട് ടെസ്റ്റിലായി ഇതുവരെ 12 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു.

അശ്വിന്‍ എവിടെയാണ്
ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ അഞ്ചാം റാങ്കില്‍ തുടരുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അശ്വിനും 12 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്

സ്‌റ്റെയ്ന്‍ ഒന്നാമത്
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡേല്‍ സ്റ്റെയ്‌നാണ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമത്. മിച്ചല്‍ ജോണ്‍സണ്‍ ഒന്‍പതാം സ്ഥാനത്തുണ്ട്.

ബാറ്റിംഗ് ഇങ്ങനെ
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് ബാറ്റിംഗ് പട്ടികയില്‍ ഒന്നാമത്. മുരളി വിജയ് 12, ചേതേശ്വര്‍ പുജാര 13, വിരാട് കോലി 17 എന്നിങ്ങനെ പോകുന്നു ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications