Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് റാങ്കിങ്: കരിയര്‍ ബെസ്റ്റിലേക്ക് ഉയര്‍ന്ന് രോഹിത്, പുജാരയ്ക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി അശ്വിന്‍

ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന രോഹിത് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയര്‍ ബെസ്റ്റായ എട്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ഇതോടെ ടെസ്റ്റ് ബാറ്റിങ് റാങ്കിലെ ഇന്ത്യന്‍ താരങ്ങളിലെ ഉയര്‍ന്ന രണ്ടാമത്തെ റാങ്കുകാരനായി രോഹിത് മാറിയിരിക്കുകയാണ്. 2019ല്‍ ടെസ്റ്റിലെ ഓപ്പണറായി മാറിയ രോഹിത് സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ രോഹിത് രണ്ടാം ടെസ്റ്റില്‍ 161 റണ്‍സാണ് അടിച്ചെടുത്തത്. ചെന്നൈയില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോഴാണ് രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മൊട്ടേറയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 66 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 25 റണ്‍സും അദ്ദേഹം നേടി. 3 ടെസ്റ്റില്‍ നിന്ന് 298 റണ്‍സുമായി പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.

rohitsharmatest

അതേ സമയം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി 10ാം സ്ഥാനത്തേക്കെത്തി. ഇംഗ്ലണ്ട് പരമ്പരയിലെ മോശം ഫോമാണ് പുജാരയ്ക്ക് തിരിച്ചടിയായത്. ബാറ്റിങ് റാങ്കിങ്ങില്‍ ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ തലപ്പത്ത് തുടരുകയാണ്. സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷെയ്ന്‍,ജോ റൂട്ട്,വിരാട് കോലി എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്നു. ഇന്ത്യയുടെ അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവര്‍ 13,14 സ്ഥാനങ്ങളിലുണ്ട്.

ബൗളിങ് റാങ്കിങ്ങില്‍ ആര്‍ അശ്വിനും നേട്ടമുണ്ടാക്കി. ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ നാല് സ്ഥാനം ഉയര്‍ന്ന അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ആദ്യ 10ലുള്ള ഏക സ്പിന്നറാണ് അശ്വിന്‍. പാറ്റ് കമ്മിന്‍സ്,നീല്‍ വാഗ്നര്‍,അശ്വിന്‍,ജോഷ് ഹെയ്‌സല്‍വുഡ്,ടിം സൗത്തി എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍.ജഡേജ,ഇഷാന്ത് ശര്‍മ എന്നിവര്‍ 14,15 റാങ്കുകളിലാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍ 38ാം സ്ഥാനത്താണ്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡര്‍ തലപ്പത്ത് തുടരുന്നു. ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തുണ്ട്. പരിക്കേറ്റ ജഡേജ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് പുറത്താണ്. ബെന്‍ സ്റ്റോക്‌സ്,ഷക്കീബ് അല്‍ഹസന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. ഇന്ത്യയുടെ അശ്വിന്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

Story first published: Sunday, February 28, 2021, 15:09 [IST]
Other articles published on Feb 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+