Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍സി രാജിക്കു പിന്നാലെ കോലിക്കു ടെസ്റ്റില്‍ നേട്ടം, രോഹിത് 'താഴേക്കു വീണു'

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനു പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലി. എന്നാല്‍ പുതിയ ടെസ്റ്റ് നായകനാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു റാങ്കിങില്‍ തിരിച്ചടിയും നേരിട്ടു. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പര അവസാനിച്ചതിനു പിന്നാലെയായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കോലിയുടെ രാജി പ്രഖ്യാപനം.

1

കേപ്ടൗണില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലെ മികച്ച പ്രകടനമാണ് ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ മുന്നേറാന്‍ അദ്ദേഹത്തെ സഹായിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 79 റണ്‍സോടെ ടോപ്‌സ്‌കോററായ കോലി രണ്ടാമിന്നിങ്‌സില്‍ 29 റണ്‍സുമെടുത്തിരുന്നു. റാങ്കിങില്‍ രണ്ടു സ്ഥാനമങ്ങള്‍ മനെച്ചപ്പെടുത്താന്‍ ഇതു അദ്ദേഹത്തെ സഹായിച്ചിരിക്കുകയാണ്. ഒമ്പതാം റാങ്കിലായിരുന്ന കോലി പുതിയ റാങ്കിങില്‍ ഏഴാമതെത്തി.

2

അവസാന ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ച റിഷഭ് പന്തും റാങ്കിങില്‍ മുന്നേറ്റം നടത്തി. 10 സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം 14ാം റാങ്കിലെത്തി.
ബൗളിങില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയുയും മുന്നേറ്റം നടത്തി. മൂന്നാം ടെസ്റ്റില്‍ ആറു വിക്കറ്റുകളെടുത്ത അദ്ദേഹം ആദ്യ പത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

3

പരിക്കുകാരണം സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതാണ് റാങ്കിങില്‍ രോഹിത്തിനു തിരിച്ചടിയായത്. നേരത്തേ ബാറ്റര്‍മാരില്‍ അഞ്ചാം റാങ്കിലുണ്ടായിരുന്ന അദ്ദേഹം ഒരു സ്ഥാനം നഷ്ടമായി ആറാം റാങ്കിലേക്കു താഴ്ന്നു. ഇംഗ്ലണ്ടിനെതിരേ സമാപിച്ച ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഹീറോയായി മാറിയ ട്രാവിസ് ഹെഡാണ് രോഹിത്തിന്റെ അഞ്ചാംസ്ഥാനം തട്ടിയെടുത്തിരിക്കുന്നത്.

4

ഹൊബാര്‍ട്ടിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 100 റണ്‍സെടുത്ത ഹെഡ് പരമ്പരയില്‍ 357 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസും അദ്ദേഹമായിരുന്നു. ഇതോടെ ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹെഡ് അഞ്ചാം റാങ്കുകാരനായത്. നേരത്തേ 10ാം സ്ഥാനത്തെത്തിയതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ നേട്ടം.

5

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട സൗത്താഫ്രിക്കന്‍ താരം കീഗന്‍ പീറ്റേഴ്‌സന്‍ ഐസിസി ബാറ്റര്‍മാരുടെ റാങ്കിങില്‍ വലിയ മുന്നേറ്റം കാഴ്ചവച്ചു. 276 റണ്‍സായിരുന്നു പരമ്പരയില്‍ താരം നേടിയത്. ഇതേ തുടര്‍ന്ന് 68 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പീറ്റേഴ്‌സന്‍ 33ാം റാങ്കിലെത്തി. കേപ്ടൗണിലെ മൂന്നാം ടെസ്റ്റില്‍ 72, 82 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

6

സൗത്താഫ്രിക്കയുടെ ടെംബ ബവുമ റാങ്കിങില്‍ ഏഴു സ്ഥാനങ്ങള്‍ കയറി 28ം സ്ഥാനത്തെത്തി. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 43ാം റാങ്കിലുമെത്തിയിട്ടുണ്ട്. ബൗളിങില്‍ സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ രണ്ടു സ്ഥാനങ്ങള്‍ കയറി രണ്ടാം നമ്പര്‍ ബൗളറായി മാറി. ലുംഗി എന്‍ഗിഡി ആറു സ്ഥാനങ്ങള്‍ കയറി 21ലുമെത്തിയിട്ടുണ്ട്.

Story first published: Thursday, January 20, 2022, 9:41 [IST]
Other articles published on Jan 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+