
ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 203 റണ്‍സിന്റെ ജയമാണ് വിരാട് കോലിയും സംഘവും നേടിയത്. ഇന്ത്യന്‍ ജയത്തില്‍ 32 -കാരന്‍ രോഹിത് ശര്‍മ്മയുടെ പങ്ക് നിര്‍ണായകമായി. ഓപ്പണര്‍ റോളില്‍ ആദ്യമായി ഇറങ്ങിയ 'ഹിറ്റ്മാന്‍' ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സുമാണ് കുറിച്ചത്. ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തുടരെ രണ്ടു സെഞ്ചുറികള്‍ കണ്ടെത്തിയ ക്രിക്കറ്റിലെ ഏക താരമാണ് രോഹിത് ശര്‍മ്മ.

ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവുമധികം സിക്‌സുകള്‍ പറത്തിയ റെക്കോര്‍ഡും ഇപ്പോള്‍ രോഹിത്തിന്റെ പേരിലുണ്ട്. എന്തായാലും ആദ്യ ടെസ്റ്റിലെ മികവാര്‍ന്ന പ്രകടനം കൊണ്ട് 36 റാങ്കുകള്‍ ചാടി 17 ആം സ്ഥാനത്ത് ഹിറ്റ്മാന്‍ എത്തിക്കഴിഞ്ഞു.
രോഹിത്തിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ക്ക് തുടക്കമിട്ട മായങ്ക് അഗര്‍വാളും ടെസ്റ്റ് റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി. വിശാഖപട്ടണത്ത് കരിയറിലെ ആദ്യ സെഞ്ചുറി (അതും ഇരട്ട സെഞ്ചുറി) കണ്ടെത്തിയ മായങ്ക് 38 സ്ഥാനങ്ങള്‍ മറികടന്ന് 25 സ്ഥാനത്താണ് ഇപ്പോള്‍.
ആ ഭക്ഷണം കഴിച്ചാല്‍ ഷമി മറ്റൊരാളാകും; പന്തേറിന്റെ രഹസ്യം വെളിപ്പെടുത്തി രോഹിത്

ഇതേസമയം, ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടെസ്റ്റ് റാങ്കിങ്ങില്‍ 900 പോയിന്റുകള്‍ക്ക് താഴെ പോയി. 2018 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കോലിക്ക് ഇങ്ങനെ സംഭവിക്കുന്നത്. വിശാഖപട്ടണത്ത് ശക്തമായ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ കോലിക്ക് കഴിഞ്ഞിരുന്നില്ല. 20, 31 റണ്‍സുകളിലാണ് ഇന്ത്യന്‍ നായകന്റെ പ്രകടനം അവസാനിച്ചത്. ആഷസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാമനാണ് ഇപ്പോള്‍ വിരാട് കോലി. റാങ്കിങ്ങില്‍ ഇരു താരങ്ങളും തമ്മില്‍ 38 പോയിന്റുകളുടെ വ്യത്യാസമുണ്ട്.

2018 ഡിസംബറിന് ശേഷം ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയ രവിചന്ദ്രന്‍ അശ്വിനും വിശാഖപട്ടണത്ത് മോശമാക്കിയില്ല. എട്ടു വിക്കറ്റുകളാണ് താരം ആദ്യ ടെസ്റ്റില്‍ പിഴുതെടുത്തത്. ഇതില്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രം ഏഴു വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു. എന്തായാലും തകര്‍പ്പന്‍ പ്രകടനം മുന്‍നിര്‍ത്തി ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഒരിക്കല്‍ക്കൂടി അശ്വിന്‍ കടന്നുകയറി. 14 ആം സ്ഥാനത്തുണ്ടായിരുന്ന താരം ഇപ്പോള്‍ പത്താം സ്ഥാനത്താണ്.
ആ ഇന്ത്യന്‍ ബാറ്റ്‌സ്മാന് തന്നെ നേര്‍ക്കുനേര്‍ നോക്കിരുന്നില്ല; മുഹമ്മദ് ഇര്‍ഫാന്‍

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംനേടാനും അശ്വിന് കഴിഞ്ഞിട്ടുണ്ട്. അഞ്ചാം ദിനം ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ച മറ്റൊരു ഹീറോ --- മുഹമ്മദ് ഷമിയും കരിയറിലെ എക്കാലത്തേയും മികച്ച രണ്ടാമത്തെ ടെസ്റ്റ് റാങ്കിങ് കൈയ്യടക്കിയിരിക്കുകയാണ്. 710 പോയിന്റുകളോടെ 18 സ്ഥാനത്താണ് ഷമി ഇപ്പോള്‍. മുന്‍പ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 14 സ്ഥാനത്തുവരെ താരമെത്തിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ രണ്ടും രണ്ടാം ഇന്നിങ്‌സില്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ മറികടന്ന ജഡേജ നിലവില്‍ ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരില്‍ രണ്ടാമനാണ്.


Click it and Unblock the Notifications