Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20: ഓസ്ട്രേലിയയെ പൊളിച്ചടുക്കിയാൽ ഇന്ത്യ രണ്ടാം റാങ്കിലേക്ക്.. ജസ്പ്രീത് ഭുമ്ര ലോക ഒന്നാം റാങ്കിൽ!!

റാഞ്ചി: ഏകദിനത്തിന് പിന്നാലെ ട്വന്റി 20 പരമ്പരയും സ്വന്തമാക്കുക - ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരന്പരയ്ക്ക് ഇറങ്ങുമ്പോൾ ഇതിൽ കുറഞ്ഞ ലക്ഷ്യമൊന്നും ഇന്ത്യയുടെ മുന്നിലില്ല. എന്നാൽ കൂടിയാലോ, പരമ്പര തൂത്തുവാരിയാൽ പല കാര്യങ്ങളും ഇന്ത്യയ്ക്കുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഐ സി സി റാങ്കിംഗിലെ കുതിച്ചുചാട്ടം തന്നെ. പരമ്പര 3 - 0ന് ജയിച്ചാൽ ലോക രണ്ടാം നമ്പർ വരെയാകാൻ ഇന്ത്യയ്ക്ക് അവസരമുണ്ട്. ഇനി ഇന്ത്യയ്ക്ക് പകരം ഓസ്ട്രേലിയ പരമ്പര തൂത്തുവാരിയാൽ എന്ത് സംഭവിക്കും? കാണാം കണക്കിലെ ഈ കളികൾ...

ജസ്പ്രീത് ഭുമ്ര ആദ്യം

ജസ്പ്രീത് ഭുമ്ര ആദ്യം

ടീം ഇന്ത്യയുടെ നേട്ടം അവിടെ നിൽക്കട്ടെ, ട്വന്റി 20 യിൽ ലോക ഒന്നാം നമ്പർ എന്ന അത്യപൂർവ്വ നേട്ടം സ്വന്തമാക്കാൻ പറ്റുന്ന ഒരു മിടുക്കനുണ്ട് ഇന്ത്യൻ ടീമിൽ. മുംബൈ ഇന്ത്യൻസിൻറെ വലംകൈയൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്ര. നിലവിൽ ലോക രണ്ടാം നമ്പർ ആയ ഭുമ്രയ്ക്ക് ഇപ്പോൾ പാകിസ്താന്റെ ഇമാദ് വസിമിനെക്കാൾ 5 പോയിന്റിന്റെ കുറവേ ഉളളൂ.

ഇനി ഇന്ത്യയുടെ റാങ്കിംഗ്

ഇനി ഇന്ത്യയുടെ റാങ്കിംഗ്

ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാം നമ്പർ ടീമാണ് ഇന്ത്യ. പക്ഷേ ട്വന്‍റി 20യിൽ മാത്രം ലോക അഞ്ചാം നമ്പർ. ഓസ്ട്രേലിയ ആകട്ടെ ഇക്കാര്യത്തിൽ ഇന്ത്യയുടെയും പിന്നിലാണ്. ലോക ഏഴാം നമ്പർ. ടെസ്റ്റിൽ അഞ്ചും ഏകദിനത്തിൽ മൂന്നുമാണ് ഓസ്ട്രേലിയയുടെ റാങ്കിംഗ്. റാങ്കിംഗിന്റെ കാര്യത്തിൽ ഈ പരമ്പര രണ്ട് ടീമുകൾക്കും നിർണായകമാണ് എന്ന് ചുരുക്കം.

പരമ്പര ഇന്ത്യയ്ക്ക് (3 -0)

പരമ്പര ഇന്ത്യയ്ക്ക് (3 -0)

ഓസ്ട്രേലിയയെ ഇന്ത്യ 3 - 0 ന് തോൽപ്പിച്ചു എന്നിരിക്കട്ടെ. ഇന്ത്യ നേരെ രണ്ടാം റാങ്കിലേക്ക് ഉയരും. നിലവിൽ 125 പോയിൻറുമായി ന്യൂസിലാൻഡാണ് ഒന്നാം റാങ്കിൽ. ഇന്ത്യയ്ക്ക് 116 പോയിന്‍റുണ്ട്. പരമ്പര തൂത്തുവാരിയാൽ ഇന്ത്യയ്ക്ക് 6 പോയിന്‍റുകൾ കിട്ടും. അങ്ങനെ 122 പോയിന്‍റുമായി രണ്ടാം സ്ഥാനവും. നിലവിൽ രണ്ടാം റാങ്കുകാരായ പാകിസ്താന് 121 പോയിന്റേ ഉള്ളൂ.

ഓസ്ട്രേലിയ തൂത്തുവാരിയാൽ

ഓസ്ട്രേലിയ തൂത്തുവാരിയാൽ

ഇനി ഓസ്ട്രേലിയ ഇന്ത്യയെ ആണ് തൂത്തുവാരുന്നത് എന്ന് വിചാരിക്കുക അപ്പോഴോ. 10 പോയിന്‍റുകൾ കിട്ടും അവർക്ക്. ഇപ്പോൾ 110 പോയിൻറുള്ള അവര്‍ 120 പോയിൻറുമായി മൂന്നാം സ്ഥാനത്തെത്തും. ഇന്ത്യയാകട്ടെ ഒരു സ്ഥാനം പിന്നോട്ട് പോയി ആറാം റാങ്കിലേക്ക് വീഴും.

പരമ്പര ജയിച്ചാൽ

പരമ്പര ജയിച്ചാൽ

ഇന്ത്യ 2 - 0 ന് ജയിച്ചു എന്ന് വിചാരിക്കുക. രണ്ട് റേറ്റിംഗ് പോയിന്റ് കിട്ടും എന്നല്ലാതെ റാങ്കിംഗിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടാകില്ല. ഇന്ത്യ അഞ്ചിൽ തന്നെ തുടരും. ഇനി ഓസ്ട്രേലിയ 2 -1 ന് പരമ്പര ജയിച്ചാല്‍ 114 പോയിന്റുമായി അഞ്ചാം റാങ്കിലെത്താം. അതോടെ ഇന്ത്യ ആറാം റാങ്കിലേക്ക് താഴും.

വിരാട് കോലിക്ക് ഭീഷണി

വിരാട് കോലിക്ക് ഭീഷണി

ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതുള്ള വിരാട് കോലിക്കും ഭീഷണിയുണ്ട്. 826 പോയിന്‍റാണ് കോലിക്കുള്ളത്. കോലി മാരകമായി ഫോമൗട്ടാകുകയും രണ്ടാം സ്ഥാനത്തുള്ള ആരോണ്‍ ഫിഞ്ച് അസാധ്യ ഫോമിലാകുകയും ചെയ്താൽ ഫിഞ്ചിന് കോലിയെ തള്ളി ഒന്നാം സ്ഥാനത്തെത്താം. ഫിഞ്ചിന് ഇപ്പോൾ 787 പോയിന്റുണ്ട്. അഞ്ചാം റാങ്കിലുള്ള മാക്സ് വെല്ലും പരമ്പരയ്ക്ക് ഇറങ്ങുന്നുണ്ട്.

Story first published: Saturday, October 7, 2017, 13:19 [IST]
Other articles published on Oct 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+