Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC T20 Ranking: നേട്ടമുണ്ടാക്കി കെ എല്‍ രാഹുല്‍, സ്ഥാനം നിലനിര്‍ത്തി കോലിയും രോഹിത്തും

1

ദുബായ്: ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അദ്ദേഹം നിലവില്‍ നാലാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളില്‍ രാഹുലാണ് മുന്നില്‍. ഡേവിഡ് മലാനെ ഒരു സ്ഥാനം പിന്നോട്ടിറക്കിയാണ് രാഹുല്‍ നാലാം സ്ഥാനത്തേക്കെത്തിയത്. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ വിരാട് കോലി 10ാം സ്ഥാനവും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 11ാം സ്ഥാനവും നിലനിര്‍ത്തി. ആദ്യ 20 റാങ്കിങ്ങില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ മാത്രമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനത്തിന് അനുസരിച്ച് റാങ്കിങ് മാറും. രോഹിത്തിനും കോലിക്കും നിലമെച്ചപ്പെടുത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യ അവസാനമായി ടി20 പരമ്പര കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടെസ്റ്റും ഏകദിനവുമായിരുന്നു ഉണ്ടായിരുന്നു.

1

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ലെന്നതാണ് ഏറ്റവും നാണക്കേട്. ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയാണ് തലപ്പത്ത്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി, ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, ഓസ്‌ട്രേലിയയുടെ ആദം സാംബ, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ അഞ്ചിലെ താരങ്ങളെല്ലാം സ്പിന്നര്‍മാരാണെന്നതാണ് മറ്റൊരു കൗതുകം. ഇന്ത്യന്‍ താരങ്ങളില്‍ 20ാം സ്ഥാനത്തുള്ള ഭുവനേശ്വര്‍ കുമാറാണ് ഏറ്റവും കേമന്‍. 19ാം സ്ഥാനത്തായിരുന്ന ഭുവി ഒരു സ്ഥാനം പിന്നോട്ടിറങ്ങി 20ാം സ്ഥാനത്താണുള്ളത്. രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി ജസ്പ്രീത് ബുംറ 26ാം സ്ഥാനത്താണുള്ളത്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും ഇന്ത്യക്ക് നാണക്കേടാണ്. ആദ്യ 10നുള്ളില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. അഫ്ഗാന്റെ മുഹമ്മദ് നബിയാണ് തലപ്പത്ത്. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍, ഇംഗ്ലണ്ടിന്റെ മോയിന്‍ അലി, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്‍, ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയാണ് അഞ്ചാം സ്ഥാനത്ത്. ആദ്യ 20നുള്ളില്‍പ്പോലും ഇന്ത്യയുടെ ഒരു ഓള്‍റൗണ്ടറില്ലെന്നത് ഇന്ത്യന്‍ ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം ചൂണ്ടിക്കാട്ടുന്നതാണ്.

2

ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ബാബര്‍ ആസം തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി രണ്ടാം സ്ഥാനത്തും രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമുണ്ട്. റോസ് ടെയ്‌ലര്‍, ക്വിന്റന്‍ ഡീകോക്ക് എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ 10നുള്ളില്‍ ഇന്ത്യയുടെ രണ്ട് താരങ്ങളാണുള്ളത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട് തലപ്പത്ത് നില്‍ക്കുമ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, ക്രിസ് വോക്‌സ്, മുജീബുര്‍ റഹ്‌മാന്‍, മെഹദി ഹസന്‍ എന്നിവരാണ് ആദ്യ അഞ്ചില്‍. ഏഴാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ആദ്യ 20നുള്ളില്‍ ബുംറ മാത്രമാണുള്ളത്. യുസ് വേന്ദ്ര ചഹാല്‍ 21ാം സ്ഥാനത്തുണ്ട്.

3

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷക്കീബ് അല്‍ ഹസനാണ് തലപ്പത്ത്. മുഹമ്മദ് നബി, ക്രിസ് വോക്‌സ്, റാഷിദ് ഖാന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരാണ് ആദ്യ അഞ്ചില്‍. ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. പരിക്കിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ജഡേജയുള്ളത്. ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് തലപ്പത്ത്. ആറാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് ഇന്ത്യന്‍ താരങ്ങളില്‍ തലപ്പത്ത്. വിരാട് കോലി ഏഴാം സ്ഥാനത്തുമുണ്ട്. രണ്ട് താരങ്ങളും അവസാന റാങ്കിങ്ങില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങിയിരുന്നു.

ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് തലപ്പത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്താണുള്ളത്. ജസ്പ്രീത് ബുംറ 10ാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. ഓള്‍റൗണ്ടര്‍മാരില്‍ ജേസന്‍ ഹോള്‍ഡറാണ് തലപ്പത്ത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

Story first published: Wednesday, February 2, 2022, 18:08 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+