ICC Ranking: ഇന്ത്യക്കു നല്ല കാലം, രോഹിത്തിന് കഷ്ടകാലം!- ടെസ്റ്റിലും ഏകദിനത്തിലും പിന്നോട്ട്
രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷം ഇന്ത്യന്‍ ടീമിനു നല്ല കാലമാണ്. ഒരു മല്‍സരം പോലും ഹിറ്റ്മാനു കീഴില്‍ ഇന്ത്യ തോറ്റിട്ടില്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20, ഏകദിന പരമ്പരകളും ശ്രീലങ്കയ്‌ക്കെതിരേ ടി20, ടെസ്റ്റ് പരമ്പരകളും ഇന്ത്യ തൂത്തുവാരിയിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ചില റെക്കോര്‍ഡുകളും ഹിറ്റ്മാന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. എന്നാല്‍ ബാറ്ററെന്ന നിലയില്‍ രോഹിത്തിനു സമയം മോശമാണ്. ഐസിസിയുടെ പുതിയ റാങ്കിങ് ഇതു ശരിവയ്ക്കുകയും ചെയ്തിരിക്കുകയാണ്. ടെസ്റ്റ്, ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം പിന്നോട്ടു പോയിരിക്കുകയാണ്.

ഏകദിന ബാറ്റര്‍മാരുടെ റാങ്കിങെടുത്താല്‍ ഒരു സ്ഥാനമാണ് രോഹിത് ശര്‍മയ്ക്കു നഷ്ടമായിരിക്കുന്നത്. നേരത്തേ മൂന്നാംസ്ഥാനത്തായിരുന്ന അദ്ദേഹം നാലാം റാങ്കിലേക്കു വീണു. സൗത്താഫ്രിക്കയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ് ഇന്ത്യന്‍ നായകനെ പിന്തള്ളി പുതിയ മൂന്നാം റാങ്കിന് അവകാശിയായത്.
എന്നാല്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി റാങ്കിങില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം ഒന്നാംസ്ഥാനവും കാത്തുസൂക്ഷിച്ചു. 873, 811 എന്നിങ്ങനെ റേറ്റിങ് പോയിന്റാണ് ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കുള്ളത്.

കോലിയും രോഹിതും മാത്രമാണ് ആദ്യ പത്തിനുള്ളിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍. ആരോണ്‍ ഫിഞ്ച്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വാര്‍ണര്‍, ഫഖര്‍ സമാന്‍, ജോ റൂട്ട് എന്നിവരാണ് അഞ്ച മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങെടുത്താല്‍ രോഹിത് ശര്‍മ ഏഴാംസ്ഥാനത്തേക്കു വീണു. ഒരു സ്ഥാനമാണ് അദ്ദേഹത്തിനു നഷ്ടമായത്. നേരത്തേ ആറാമതായിരുന്നു താരം. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയത് രോഹിത്തിനു തിരിച്ചടിയാവുകയായിരുന്നു. ഇതാണ് ആറാം റാങ്ക് അദ്ദേഹത്തിനു നഷ്ടമായത്.

രോഹിത്തിനെക്കൂടാതെ വിരാട് കോലി, റിഷഭ് പന്ത് എന്നിവരാണ് ആദ്യ പത്തിലെ മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇരുവരും യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളില്‍ തുടരുകയാണ്.
ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്ന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ആദ്യ മൂന്നു റാങ്കുകളിലുള്ളത്. നാലു മുതല്‍ ആറു വരെ കെയ്ന്‍ വില്ല്യംസണ്‍, ബാബര്‍ ആസം, ദിമുത് കരുണരത്‌നെ എന്നിനവരാണ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ബാബര്‍ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ടോപ്പ് ഫൈവിലേക്കു കയറിയത്.

ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ വീണ്ടും ഒന്നാം സ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. നേരത്തേ രണ്ടാംസ്ഥാനത്തായിരുന്ന ജഡ്ഡു വെസ്റ്റ് ഇന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറിനെ മറികടന്നാണ് വീണ്ടും നമ്പര്‍ വണ്ണായത്. ജഡേജയ്ക്കു 385 റേറ്റിങ് പോയിന്റും ഹോള്‍ഡര്‍ക്കു 357 റേറ്റിങ് പോയിന്റുമാണുള്ളത്.
ഇന്ത്യയുടെ ആര്‍ അശ്വിന്‍ മൂന്നാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഷാക്വിബുല്‍ ഹസന്‍, ബെന്‍ സ്‌റ്റോക്‌സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, കൈല്‍ ജാമിസണ്‍, പാറ്റ് കമ്മിന്‍സ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ക്രിസ് വോക്‌സ് എന്നിവര്‍ നാലു മുതല്‍ പത്തു വരെ സ്ഥാനങ്ങളിലുണ്ട്.

ഏകദിന ബൗളര്‍മാരുടെ റാങ്കിങെടുത്താല്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ ഒരാള്‍ മാത്രമേയുള്ളൂ. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ആറാം സ്ഥാനത്തു നില്‍ക്കുന്നത്. ട്രെന്റ് ബോള്‍ട്ട്, ജോഷ് ഹേസല്‍വുഡ്, ക്രിസ് വോക്‌സ്, മാറ്റ് ഹെന്റി, മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ള ബൗളര്‍മാര്‍. ബുംറയ്ക്കു പിന്നിലായി ഏഴു മുതല്‍ പത്തു വരെ റാങ്കിലുള്ളവര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications