Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ട്രോഫി അടിമുടി മാറുന്നു... ഇനി ന്യൂജെന്‍, ഒരിക്കലും അനുവദിക്കില്ലെന്ന് ബിസിസിഐ

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ വിപ്ലകരമായ മാറ്റം കൊണ്ടുവരാന്‍ ഐസിസി ആലോചിക്കുന്നു. നിലവില്‍ ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിനെ ട്വന്റി20 ഫോര്‍മാറ്റിലേക്ക് മാറ്റാനൊരുങ്ങുകയാണ് ഐസിസി. 2021ല്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ് മുതല്‍ മാറ്റം കൊണ്ടുവരാനാണ് ഐസിസിയുടെ പദ്ധതി. ഇന്ത്യയാണ് 2021ലെ ചാംപ്യന്‍സ് ട്രോഫിക്കു വേദിയാവുന്നത്. വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഐസിസിയുടെ പുതിയ നീക്കത്തിനു പിന്നിലെന്നാണ് വിവരം.

1

ഐസിസിയുടെ പുതിയ നീക്കത്തോട് ബിസിസിഐക്കു അത്ര താല്‍പ്പര്യമില്ല. ബിസിസിഐയും ഐസിസിയും തമ്മിലുള്ള ഏറ്റുമുട്ടലിനു ഇതു വഴിവച്ചു കഴിഞ്ഞു. ഐസിസിയുടെ ടൂര്‍ണമെന്റുകള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടന്ന ഐസിസിയുടെ ബോര്‍ഡ് യോഗത്തില്‍ ഇതു ചര്‍ച്ചാ വിഷയമാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു മറ്റേതെങ്കിലും രാജ്യത്തേക്ക് ചാംപ്യന്‍സ് ട്രോഫിയുടെ വേദി മാറ്റുന്നതിനെക്കുറിച്ചും ഐസിസിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ബിസിസിഐ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

2

ചാംപ്യന്‍സ് ട്രോഫിയുടെ ഫോര്‍മാറ്റ് ഒരു കാരണവശാലും മാറ്റാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ. മുന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ തുടക്കിട്ട ആശയമാണ് ചാംപ്യന്‍സ് ട്രോഫി. 2021ല്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഞ്ചാം ചരമ വാര്‍ഷികമാണ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്താനുള്ള ഏതു നീക്കത്തെയും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഡാല്‍മിയയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്‍മനാടായ കൊല്‍ക്കത്തയില്‍ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു.

Story first published: Tuesday, March 20, 2018, 12:29 [IST]
Other articles published on Mar 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+