For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് പെരുമഴ... ചാംപ്യന്‍സ് കപ്പ് വരുന്നു, ലോകകപ്പുകള്‍ വേറെയും, ഞെട്ടിച്ച് ഐസിസി

2023 മുതലുള്ള ടൂര്‍ണമെന്റുകളാണ് ഐസിസി ആസൂത്രണം ചെയ്യുന്നത്

ICC Proposes T20 and ODI Champions Cup | Oneindia Malayalam

ദുബായ്: ലോകകപ്പുകള്‍ കൂടാതെ പുതിയൊരു ടൂര്‍ണമന്റ് കൂടി ആരംഭിക്കാന്‍ ഐസിസിയുടെ നീക്കം. ചാംപ്യന്‍സ് കപ്പെന്ന പേരില്‍ പുതിയ ടൂര്‍ണമെന്റാണ് ഐസിസി ലക്ഷ്യമിടുന്നത്. 2023 മുതല്‍ 31 വരെയുള്ള ക്രിക്കറ്റ് കലണ്ടറാണ് ഐസിസി ആസൂത്രണം ചെയ്യുന്നത്. ഈ കാലളയവിലാണ് ചാംപ്യന്‍സ് കപ്പ് ആരംഭിക്കാന്‍ ഐസിസിയുടെ നീക്കം. 10 ടീമുകളായിരിക്കും ചാംപ്യന്‍സ് കപ്പില്‍മാറ്റുരയ്ക്കുക. 48 മല്‍സരങ്ങളുള്‍പ്പെടുന്നതായിരിക്കും ടൂര്‍ണമെന്റ്. ചാംപ്യന്‍സ് കപ്പിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ മാര്‍ച്ച് 15 വരെയാണ് അംഗരാജ്യങ്ങള്‍ക്കു ഐസിസി സമയം അനുവദിച്ചിട്ടുള്ളത്.

icc

അതേസമയം, ചാംപ്യന്‍സ് കപ്പെന്ന പുതിയ ആശയത്തോട് ഐസിസിയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്കു അത്ര മതിപ്പില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ചാംപ്യന്‍സ് കപ്പിനെക്കുറിച്ച് ഐസിസി നിര്‍ദേശം വച്ചിരുന്നു. അന്നും ഇതിന് അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ 2023 മുതലുള്ള കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റായാണ് ചാംപ്യന്‍സ് കപ്പിനെ ഐസിസി കാണുന്നത്.

england

ഐസിസിയുടെ പ്ലാനിങ് അനുസരിച്ച് 2024, 2028 വര്‍ഷങ്ങളില്‍ ടി20 ചാംപ്യന്‍സ് കപ്പും 2025, 30ല്‍ ഏകദിന ചാംപ്യന്‍സ് കപ്പും നടത്തുകയാണ് ലക്ഷ്യം. ഇവ കൂടാതെ 2026, 30 വര്‍ഷങ്ങളില്‍ ടി20 ലോകകപ്പുകളും 2027, 31 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പുകളും കൂടി ഐസിസി ആസൂത്രണം ചെയ്യുന്നുണ്ട്. ഐസിസി ചാംപ്യന്‍സ് ട്രോഫിയുമായി ഏറെ സാമ്യമുള്ള ടൂര്‍ണമെന്റാണ് പുതുതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ചാംപ്യന്‍സ് കപ്പ്. ചാംപ്യന്‍സ് ട്രോഫിയില്‍ ലോകത്തിലെ ആറ് മികച്ച ടീമുകളാണ് മാറ്റുരച്ചിരുന്നത്. 16 മല്‍സരങ്ങളുള്‍പ്പെട്ടതായിരുന്നു ടൂര്‍ണമെന്റ്. എന്നാല്‍ കുറേക്കൂടി വലുതാണ് ചാംപ്യന്‍സ് കപ്പ്.

ടി20 ലോകകപ്പുമായി ചെറിയ വ്യത്യാസം മാത്രമേ ടി20 ചാംപ്യന്‍സ് കപ്പിനുള്ളൂ. ടി20 ലോകകപ്പില്‍ 56 മല്‍സരങ്ങളുണ്ടെങ്കില്‍ ചാംപ്യന്‍സ് കപ്പില്‍ 48 മല്‍സരങ്ങളാണുള്ളതെന്നാണ് ഏക വ്യത്യാസം.

Story first published: Tuesday, February 18, 2020, 13:24 [IST]
Other articles published on Feb 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+