ക്രിക്കറ്റിനു ബ്രേക്ക്... ജൂണ്‍ 30വരെ ഒരു മല്‍സരവുമില്ല, എല്ലാം നിര്‍ത്തിവച്ച് ഐസിസി
ദുബായ്: കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ഐസിസി. ജൂണ്‍ 30 വരെയുള്ള മുഴുവന്‍ മല്‍സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. 202ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ മല്‍സരങ്ങള്‍, 2023ലെ ലോകകപ്പിന്റെ യോഗ്യതാ മല്‍സരങ്ങള്‍ എന്നിവയെല്ലാം ഇതോടെ ജൂണ്‍ 30ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ. ഐസിസി ഇവന്റ്‌സ് മേധാവി ക്രിസ് ടെറ്റ്‌ലിയാണ് മുഴുവന്‍ മല്‍സരങ്ങളും നീട്ടി വച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായാല്‍ അതിന് അനുസരിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. തിയ്യതികള്‍ പുനര്‍ നിശ്ചയിച്ചാല്‍ ഇതു ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള തലത്തിലെ ആരോഗ്യപരമായ ആശങ്കകളും വിവിധ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിയന്ത്രണങ്ങളും കാരണമാണ് ഐസിസി മുഴുവന്‍ മല്‍സരങ്ങളും ജൂണ്‍ അവസാനം വരെ നിര്‍ത്തി വച്ചിരിക്കുന്നതെന്നു ടെറ്റ്‌ലി പറഞ്ഞു. ഈ വര്‍ഷത്തെ ഐസിസിയുടെ ശേഷിച്ച മല്‍സരങ്ങളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹംഅറിയിച്ചു.
2021ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനു വേദിയാവുന്നത് ഇന്ത്യയാണ്. ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് നീട്ടി വയ്ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. മാര്‍ച്ച് 30ന് ഐസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നുണ്ട്. ടി20 ലോകകപ്പ് നീട്ടി വയ്ക്കുമോയെന്ന കാര്യം ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും ഐസിസി വക്താവ് അറിയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications