For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2023 ഏകദിന ലോകകപ്പ്: ഇന്ത്യന്‍ ലൈനപ്പ് എങ്ങനെയാവും? ഇതാ സാധ്യതാ ടീം

ഇന്ത്യയിലാണ് ലോകകപ്പ് അരങ്ങേറുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് 2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ കിരീടവിജയം. 2011ലെ അവസാന ടൂര്‍ണമെന്റില്‍ എംഎസ് ധോണിക്കു കീഴില്‍ നാട്ടില്‍ വച്ച് ലോകകപ്പുയര്‍ത്തിന്റെ പ്രചോദനവുമായിട്ടാവും രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയിറങ്ങുക.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയും ഈ ടൂര്‍ണമെന്റ് തന്നെയായിരിക്കും. ടീമിനെ ചാംപ്യന്‍മാരാക്കാന്‍ കഴിഞ്ഞാല്‍ ഏറെ അഭിമാനത്തോടെ തന്നെ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി തന്റെ പിന്‍ഗാമികള്‍ക്കു കൈമാറാനും കഴിയും. കോച്ച് രാഹുല്‍ ദ്രാവിഡിനോടൊപ്പം 2023ലെ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ രോഹിത് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയായിരിക്കുമെന്നു നോക്കാം.

ടോപ്പ് ത്രീ- രോഹിത്, ധവാന്‍, കോലി

ടോപ്പ് ത്രീ- രോഹിത്, ധവാന്‍, കോലി

ഇന്ത്യയുടെ ടോപ്പ് ത്രീയില്‍ നായകന്‍ രോഹിത് ശര്‍മ, ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരായിരിക്കുമുണ്ടാവുക. ഇതു മാറാന്‍ സാധ്യത തീരെ കുറവുമാണ്. അതിവേഗം റണ്‍സെടുക്കാന്‍ ശേഷിയുള്ള ഓപ്പണര്‍മാരും ആംഗറുടെ റോള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള മൂന്നാം നമ്പറും വേണ്ടത് പ്രധാനമാണ്.

2

പവര്‍പ്ലേയില്‍ 5.3 എന്ന റണ്‍റേറ്റിലാണ് ഇന്ത്യ സ്‌കോര്‍ ചെയ്യുന്നത്. ഇംഗണ്ട് മാത്രമേ ഇക്കാര്യത്തില്‍ ഇന്ത്യക്കു മുന്നിലുള്ളൂ.പ്രായം ധവാനൊരു വെല്ലുവിളിയാണെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള ഫോം ഈ കുറവ് മറികടക്കാന്‍ സഹായിക്കും. കോലി പഴയ ഫോമിലേക്കു തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

നാല് & അഞ്ച്: റിഷഭ്, രാഹുല്‍

നാല് & അഞ്ച്: റിഷഭ്, രാഹുല്‍

ഇന്ത്യക്കു വേണ്ടി നാല്, അഞ്ച് പൊസിഷനുകളില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാരഹുല്‍ എന്നിവര്‍ കളിക്കാനാണ് സാധ്യത. ഓപ്പണിങ് മുതല്‍ മധ്യനിര വരെ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് രാഹുല്‍. അതുകൊണ്ടു തന്നെ വിശ്വസ്തരായ രോഹിത്- ധവാന്‍ ജോടിയെ തന്നെ ഇന്ത്യക്കു ഓപ്പണിങില്‍ പരീക്ഷിക്കാനുമാവും.
റിഷഭും രാഹുലും അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബാറ്റര്‍മാരാണ്.

4

രാഹുല്‍ നേരത്തേ അഞ്ചാം നമ്പറില്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. 56.63 ശരാശരിയില്‍ 453 റണ്‍സാണ് അദ്ദേഹം ഈ പൊസിഷനില്‍ അടിച്ചെടുത്തത്. സ്പിന്നര്‍മാരെ വളരെ നന്നായി നേരിടുന്നവരാണ് റിഷഭും രാഹുലും. 120.1, 95.9 എന്നിങ്ങനെ സ്‌ട്രൈക്ക് റേറ്റും ഇവര്‍ക്കുണ്ട്. ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചയായും ഉറപ്പുള്ള താരങ്ങളാണ് റിഷഭും രാഹുലും. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരും മധ്യനിരയില്‍ സ്ഥാനത്തിനായി രംഗത്തുണ്ടെങ്കിലും ഇവര്‍ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ല.

ആറ് & ഏഴ്- ഹാര്‍ദിക് / വെങ്കടേഷ്, ജഡേജ

ആറ് & ഏഴ്- ഹാര്‍ദിക് / വെങ്കടേഷ്, ജഡേജ

ഫിനിഷര്‍മാരായി ആറും ഏഴും സ്ഥാനങ്ങളില്‍ മികച്ച താരങ്ങള്‍ തന്നെ ഇന്ത്യക്കു ആവശ്യമാണ്. ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഏഴാമനായി മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറായിട്ടുള്ള രവീന്ദ്ര ജഡേജയ്ക്കുമാണ് മുന്‍തൂക്കം. പക്ഷെ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് ഒരു ചോദ്യചിഹ്നമാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ആറാമത്തെ ബൗളിങ് ഓപ്ഷന്‍ കൂടിയായി ടീമിനു ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഹാര്‍ദിക്കിനു ഇടം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ മറ്റൊരു ഓള്‍റൗണ്ടറായിട്ടുള്ള വെങ്കടേഷ് അയ്യര്‍ക്കായിരിക്കം നറുക്കുവീഴുക.

6

നിലവില്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താനുള്ള കഠിന ശ്രമത്തില്‍ തന്നൊണ് ഹാര്‍ദിക്. വരാനിരിക്കുന്ന ഐപിഎല്ലിലൂടെ പഴയ ഹാര്‍ദിക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹാര്‍ദിക്കിനെ ലോകകപ്പില്‍ നഷ്ടമാവുകയാങെങ്കില്‍ ഈ അഭാവം നികത്താന്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് വെങ്കടേഷ്. അതേസമയം, ഏഴാമനായി ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഇവയിലെല്ലാം ഒരുപോലെ മിടുക്കനായ ജഡേജ ടീമിലുള്ളപ്പോള്‍ ഇന്ത്യക്കു മറ്റൊരാളെക്കുറിച്ച് ആലോചിക്കേണ്ടി കാര്യം പോലുമില്ല. ജഡ്ഡുവിനു പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താല്‍ വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവരെ ബാക്കപ്പായി ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്.

8- ശര്‍ദ്ദുല്‍ / ചാഹര്‍

8- ശര്‍ദ്ദുല്‍ / ചാഹര്‍

എട്ടാം നമ്പറില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരെന്ന നിലയിലേക്കു വളര്‍ന്നുകൊണ്ടിരിക്കുന്ന ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരിലൊരാളായിരിക്കും കളിക്കുക. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും രംഗത്തുണ്ടെങ്കിലും അദ്ദേഹം ജഡേജയുമായി ഒരുപാട് സാമ്യതയുള്ള താരമാണ്. അതിനാല്‍ അക്ഷറിനെ ഒഴിവാക്കിയേക്കും.

8

ചാഹര്‍, ശര്‍ദ്ദുല്‍ തുടങ്ങിയ രണ്ടു പേരും വാലറ്റത്ത് ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന താരങ്ങളാണ്. ചാഹര്‍ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റാണെങ്കില്‍ പവര്‍പ്ലേയില്‍ ശര്‍ദ്ദുലിന്റെ റെക്കോര്‍ഡ് വളരെ മോശമാണ്. എങ്കിലും ടീമിനു നിര്‍ണായത ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ സാധിക്കുന്ന ബൗളറാണ് ശര്‍ദ്ദുല്‍. കൂട്ടുകെട്ടുകള്‍ തകര്‍ക്കാന്‍ അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്.

9-10: ചാഹല്‍ & ബുംറ

9-10: ചാഹല്‍ & ബുംറ

ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലായിരിക്കും. രവീന്ദ്ര ജഡേജയും ചാഹലും ചേര്‍ന്നായിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഇന്ത്യന്‍ സ്പിന്നറാണ് ചാഹല്‍. മാത്രമല്ല അറ്റാക്കിങ് സ്പിന്നറും കൂടിയാണ് അദ്ദേഹം.

10

അതിനാല്‍ തന്നെ ഡിഫന്‍സീവ് സ്പിന്നറായ വാഷിങ്ടണ്‍ സുന്ദറിനേക്കാള്‍ മുന്‍തൂക്കം ചാഹലിനായിരിക്കും. പത്താം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കും. ടോപ്പ് ഫൈവിനെപ്പലെ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനമുറപ്പുള്ള മറ്റൊരു താരമാണ് അദ്ദേഹം.

11- ഭുവി/ഷമി/സിറാജ്

11- ഭുവി/ഷമി/സിറാജ്

11ാം നമ്പറിനായി മൂന്നു പേര്‍ തമ്മിലായിരിക്കും പ്രധാന മല്‍സരം. പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരോടൊപ്പം യുവ പേസര്‍ മുഹമ്മദ് സിറാജും സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കും. ഇക്കൂട്ടത്തില്‍ ഭുവിയാണ് കൂടുതല്‍ മികച്ച ഓപ്ഷനെങ്കിലും അടുത്തിടെയായി അദ്ദേഹത്തിന്റെ ഫോമില്‍ ഇടിവുണ്ടായത് തിരിച്ചടിയാണ്.

12

ഭുവി കഴിഞ്ഞാല്‍ ഈ റോളിനു കൂടുതല്‍ അനുയോജ്യനായ താരം ഷമിയായിരിക്കും. പക്ഷെ ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തെ എത്രത്തോളം ആശ്രയിക്കാമെന്നതാണ് ചോദ്യം. സിറാജാവട്ടെ ന്യൂ ബോള്‍ കൊണ്ടും ഡെത്ത് ഓവറിലും ബൗള്‍ ചെയ്യാന്‍ മിടുക്കനാണെങ്കിലും ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ കളിച്ചുള്ള അനുഭവസമ്പത്തില്ലെന്നത് പോരായ്മയാണ്. ഭുവി ഫോമിലേക്കു തിരിച്ചെത്തിയാല്‍ ബുംറ- ഭുവി സഖ്യമായിരിക്കും പേസാക്രണമണത്തിനു ചുക്കാന്‍ പിടിക്കുക.

Story first published: Tuesday, March 1, 2022, 17:40 [IST]
Other articles published on Mar 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+