For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ICC Odi Team Of The Year: രോഹിത് നയിക്കും, ബുംറ ഔട്ട്! ഇന്ത്യയുടെ ആറു പേര്‍, ഇതാ 11

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഈ സൂപ്പര്‍ ഇലവനെ നയിക്കുക. ഇന്ത്യയുടെ ആറു പേര്‍ക്കു ഐസിസിയുടെ ടീമില്‍ ഇടം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഇലവനിലെത്തിയത്.

രോഹിത്തിനെക്കൂടാതെ ഐസിസി ടീമിലേക്കു വന്ന ഇന്ത്യയുടെ മറ്റു താരങ്ങള്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോലി, ഓപ്പണിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍, പേസ് ജോടികളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ്. പക്ഷെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.

ROHIT - KOHLI

ഇന്ത്യയുടെ ആറു പേരെക്കൂടാതെ ഓസ്‌ട്രേലിയയുടെയും സൗത്താഫ്രിക്കയുടെയും രണ്ടു പേര്‍ വീതവും ന്യൂസിലാന്‍ഡിന്റെ ഒരാളും ഇലവന്റെ ഭാഗമായിട്ടുണ്ട്. രോഹിത്തിനെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം വളരെ മികച്ചതായിരുന്നു. 52 എന്ന മികച്ച ശരാശരിയില്‍ 1255 റണ്‍സ് ഏകദിനത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഹിറ്റ്മാനു കഴിഞ്ഞിരുന്നു.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ ഗില്ലായിരുന്നു കഴിഞ്ഞ വര്‍ഷം ഏകദിനത്തിലെ റണ്‍മെഷീന്‍. ലോക ക്രിക്കറ്റില്‍ കഴിഞ്ഞ തവണ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് അദ്ദേഹമാണ്. 1584 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

കോലിക്കും കഴിഞ്ഞ വര്‍ഷം ഗംഭീരമായിരുന്നു. ഏകദിന ലോകകപ്പില്‍ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ അദ്ദേഹം 2023ല്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായി മാറുകയും ചെയ്തിരുന്നു. 1337 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. 49 ഏകദിന സെഞ്ച്വറികളെന്ന മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡും അദ്ദേഹം തകര്‍ത്തിരുന്നു. ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനല്‍ പോരാട്ടത്തിലായിരുന്നു കോലി 50ാം സെഞ്ച്വറിയോടെ ചരിത്രം കുറിച്ചത്.

ഐസിസിയുടെ ഏകദിന ഇലവനില്‍ നാലാം നമ്പറിലാണ് കോലിയുള്ളത്. മൂന്നാമനായി ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ ട്രാവിസ് ഹെഡാണ്. ലോകകപ്പ് ഫൈനലിലടക്കം (137) കഴിഞ്ഞ വര്‍ഷം ഈ ഫോര്‍മാറ്റില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു. കോലി കഴിഞ്ഞാല്‍ ഐസിസി ഇലവനില്‍ അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചെല്‍, സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരാണ്.

SHUBMAN GILL

52.34 ശരാശരിയില്‍ 100.24 സ്‌ട്രൈക്ക് റേറ്റോടൈ ന്യൂസിലാന്‍ഡിനായി 1204 റണ്‍സ് മിച്ചെല്‍ കഴിഞ്ഞ വര്‍ഷം നേടിയിരുന്നു. ക്ലാസെനാവട്ടെ ഇടിവെട്ട് ഇന്നിങ്‌സുകളിലൂടെ പല തവണ സൗത്താഫ്രിക്കയുടെ മാച്ച് വിന്നറായി മാറുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ സെഞ്ചൂറിയനില്‍ നേടിയ 174 റണ്‍സായിരുന്നു ക്ലാസെന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.

ഐസിസി ഇലവന്റെ ബൗളിങ് ലൈനപ്പെടുത്താല്‍ കുല്‍ദീപും ഓസ്‌ട്രേലിയയുടെ ആദം സാംപയുമാണ് സ്പിന്നര്‍മാര്‍. പേസ് നിരയില്‍ ഷമി, സിറാജ് എന്നിവരെക്കൂടാതെ സൗത്താഫ്രിക്കയുടെ മാര്‍ക്കോ യാന്‍സണുമുണ്ട്. സാംപ 38 വിക്കറ്റുകളും സിറാജ് 44 വിക്കറ്റുകളുമാണ് കഴിഞ്ഞ വര്‍ഷം പിഴുതത്. കുല്‍ദീപ് 49 വിക്കറ്റുകളുമായി ഇവരെയെല്ലാം കടത്തിവെട്ടുകയും ചെയ്തു.

ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍, ഇന്ത്യ), ശുഭ്മന്‍ ഗില്‍ (ഇന്ത്യ), ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), ഡാരില്‍ മിച്ചെല്‍ (ന്യൂസിലാന്‍ഡ്), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍, സൗത്താഫ്രിക്ക), മാര്‍ക്കോ യാന്‍സണ്‍ (സൗത്താഫ്രിക്ക), ആദം സാംപ (ഓസ്‌ട്രേലിയ), കുല്‍ദീപ് യാദവ് (ഇന്ത്യ), മുഹമ്മദ് ഷമി (ഇന്ത്യ), മുഹമ്മദ് സിറാജ് (ഇന്ത്യ).

Story first published: Tuesday, January 23, 2024, 14:54 [IST]
Other articles published on Jan 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+