Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഏകദിന റാങ്കിങ്: ബൂംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം, കോലി തലപ്പത്ത് തന്നെ

Virat Kohli Retains Top Spot Among Batsmen | Oneindia Malayalam

ദുബൈ: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബൂംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനമാണ് താരത്തിനെ രണ്ടാം സ്ഥാനത്തേക്കെത്തിച്ചത്. ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് ബൂംറയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ബോള്‍ട്ടിന് 727 പോയിന്റും ബൂംറയ്ക്ക് 719 പോയിന്റുമാണുള്ളത്.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ബൂംറയുടേത്. പരമ്പര ഇന്ത്യ 3-0ന് തോല്‍ക്കുകയും ചെയ്തു. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10 ലുള്ള ഏക ഇന്ത്യന്‍ താരം ബൂംറയാണ്. അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര്‍ റഹ്മാന്‍, ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

jaspritbumrah

അതേ സമയം ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 855 റേറ്റിങ് പോയിന്റാണ് കോലിക്കുള്ളത്. കിവീസ് പരമ്പരയില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല കോലിയുടേത്. 829 റേറ്റിങ് പോയിന്റുമായി ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താന്റെ ബാബര്‍ അസാം, ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലര്‍, ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.

ന്യൂസീലന്‍ഡ് പരമ്പരയില്‍ തിളങ്ങിയ രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ജഡേജ ഏഴാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ 10ലുള്ള ഏകതാരവും ജഡേജയാണ്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാമത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സ് രണ്ടാം സ്ഥാനത്താണ്. ടീം റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്തും.

Story first published: Wednesday, February 12, 2020, 16:37 [IST]
Other articles published on Feb 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+