Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വഖാര്‍ യൂനിസ് പാക് താരമല്ല, ഇന്ത്യന്‍ താരമായിരുന്നു! പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ ഐസിസി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വലിയൊരു പിശകിന്റെ പേരില്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായിരിക്കുകയാണ്. അതും നിസാര തെറ്റല്ല അവരുടെ ഭാഗത്തു നിന്നുണ്ടായത്, വളരെ ഗൗരവമേറിയ പിഴവ് തന്നെയാണ് ഐസിസിക്കു സംഭവിച്ചത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളിലൂടെയെല്ലാം ഐസിസി പഴികേള്‍ക്കുകയാണ്.

1

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ടിരിക്കുന്ന 26 ക്രിക്കറ്റര്‍മാരുടെ ലിസ്റ്റ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ വഖാര്‍ യൂനിസ്, ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ എന്നിവരടക്കം പ്രമുഖരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇതിനിടെയാണ് ഐസിസിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗത്തു നിന്നും വലിയൊരു അബദ്ധമുണ്ടായത്. യൂനിസിനെക്കുറിച്ച് പരാമര്‍ശിക്കുന്നയിടത്ത് ഇന്ത്യന്‍ താരമെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ഐസിസിയുടെ വീഡിയോയുടെ തംപ്‌നെയില്‍ മാത്രമല്ല അതിനകത്തു ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്‌സിലും ഇന്ത്യന്‍ താരമെന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2

എന്നാല്‍ ഈ പിശക് പലരും ശ്രദ്ധയില്‍പ്പെട്ട് ചൂണ്ടിക്കാട്ടിയതോടെ ഐസിസി ഉടന്‍ ഇതു തിരുത്തി മാനംകാക്കുകയായിരുന്നു. എങ്കിലും അപ്പോഴേക്കും ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകളും മറ്റും പലരും എടുക്കുകയും അതു സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐസിസിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ പിഴവിനെക്കുറിച്ച് ലോകമറിഞ്ഞത്.

പാകിസ്താന്റെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായാണ് യൂനിസ് വിശേഷിപ്പിക്കപ്പെടുന്നത്. 1990 മുതല്‍ 2008 വരെ നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര കരിയറില്‍ 87 ടെസ്റ്റുകളില്‍ നിന്നും 23.56 ശരാശരിയില്‍ 373ഉം 262 ഏകദിനങ്ങളില്‍ നിന്നും 23.84 ശരാശരിയില്‍ 416 വിക്കറ്റുകളും യൂനിസ് വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 22 തവണയും ഏകദിനത്തില്‍ 13 തവണയും അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, May 25, 2021, 15:41 [IST]
Other articles published on May 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+