Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ICC World cup super league: ഇംഗ്ലണ്ട് തലപ്പത്ത്, ഇന്ത്യയുടെ സ്ഥാനം ദയനീയം!- എങ്കിലും പേടിക്കേണ്ട

ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ പുതിയ പോയിന്റ് പട്ടികയില്‍ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടാണ് തലപ്പത്തുള്ളത്. സൗത്താഫ്രിക്കയും അയര്‍ലാന്‍ഡും തമ്മിലുള്ള കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു അവസാനിച്ചതോടെ പോയിന്റ് പട്ടികയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ ഒന്നാംസ്ഥാനത്തിന് ഇളക്കമില്ല.

1

സൗത്താഫ്രിക്കയും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം ഏകദിനത്തില്‍ അയര്‍ലാന്‍ഡ് അട്ടിമറി വിജയം നേടുകയും ചെയ്തു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ 70 റണ്‍സിന്റെ വിജയവുമായി തിരിച്ചുവന്ന സൗത്താഫ്രിക്ക പരമ്പര 1-1നു സമനിലയിലാക്കിയിരുന്നു. പരമ്പര സമനിലയിലായതോടെ സൗത്താഫ്രിക്ക ഒരു സ്ഥാനം മെച്ചപ്പെടുത്തി പോയിന്റ് പട്ടികയില്‍ പത്താംസ്ഥാനത്തെത്തി. അയര്‍ലാന്‍ഡാവട്ടെ അഞ്ചാംസ്ഥാനത്തു തുടരുകയാണ്.

15 ഏകദിനങ്ങളില്‍ നിന്നും ഒമ്പത് വിജയവും അഞ്ചു തോല്‍വിയുമടക്കം 95 പോയിന്റുമായാണ് ഇംഗ്ലണ്ട് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ബംഗ്ലാദേശാണ് രണ്ടാംസ്ഥാനത്ത്. 10 ഏകദിനങ്ങളില്‍ ആറെണ്ണത്തിലും ജയിച്ച അവര്‍ നാലെണ്ണത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ. 60 പോയിന്റാണ് ബംഗ്ലാദേശിന്റെ അക്കൗണ്ടിലുള്ളത്.

2

ഓസ്‌ട്രേലിയ, പാകിസ്താന്‍, അയര്‍ലാന്‍ഡ് എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഓസ്‌ട്രേലിയക്കും പാകിസ്താനും 40 പോയിന്റ് വീതമാണുള്ളത്. ഐറിഷ് ടീമിന് 35 പോയിന്റുണ്ട്. എന്നാല്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഇന്ത്യ ഈ പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ്. ആറു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. 29 പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

എന്താണ് ലോകകപ്പ് സൂപ്പര്‍ ലീഗ്?
2023ലെ ഏകദിന ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്. ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ആദ്യത്തെ എഡിഷനാണ് ഇപ്പോഴത്തേത്. 2020 ജൂലൈയിലായിരുന്നു സൂപ്പര്‍ ലീഗിന്റെ തുടക്കം. 2023 മാര്‍ച്ച് വരെ നീളുന്ന ചാംപ്യന്‍ഷിപ്പാണിത്.
ഐസിസിയില്‍ അംഗങ്ങളായ 10 ടീമുകള്‍ക്കൊപ്പം മൂന്നു ടീമുകള്‍ കൂടി സൂപ്പര് ലീഗില്‍ കൂടി മാറ്റുരയ്ക്കുന്നുണ്ട്. ഹോം- എവേ രീതികളിലായി എട്ടു ടീമുകളുമായി ഓരോ രാജ്യവും മൂന്നു മല്‍സരങ്ങള്‍ വീതമുള്ള ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടും.

പോയിന്റ് പട്ടികയില്‍ ആദ്യത്തെ ഏഴു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ 2023ലെ ഏകദിന ലോകകപ്പിലേക്കു നേരിട്ടു യോഗ്യ നേടും. തുടര്‍ന്നുള്ള അഞ്ചു ടീമുകള്‍ക്കു ലോകകപ്പ് ക്വാളിഫയര്‍ ടൂര്‍ണമെന്റില്‍ കളിക്കേണ്ടിവരും.
പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാംസ്ഥാനത്തുള്ള ഇന്ത്യ യോഗ്യതാ മാര്‍ക്കിന് പുറത്താണെങ്കിലും ആശങ്കപ്പെടാനില്ല. കാരണം 2023ലെ ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഇന്ത്യ നേരത്തേ തന്നെ ലോകകപ്പിനു യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരാനായാല്‍ ഇന്ത്യക്കു സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കും.

Story first published: Saturday, July 17, 2021, 15:50 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+