ക്രിക്കറ്റില്‍ അടിമുടി മാറ്റം.. മനീഷ് പാണ്ഡെ സ്റ്റൈല്‍ പറക്കും ക്യാച്ച് അസാധു, ബാറ്റ്‌സ്മാന്‍ യുഗം!!
ബെംഗളൂരു: അല്ലെങ്കില്‍ തന്നെ ക്രിക്കറ്റ് എന്നത് ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് എന്നാണ് വെപ്പ്. റണ്‍സ് കുറഞ്ഞ കളികള്‍ ആളുകളെ ആകര്‍ഷിക്കില്ല എന്ന പൊതുബോധത്തിന്റെ പുറത്ത് എങ്ങനെ ബാറ്റ്‌സ്മാന്‍ ഫ്രണ്ട്‌ലി ആയ നിയമങ്ങള്‍ ഉണ്ടാക്കാം എന്ന ഗവേഷണത്തിലാണ് ഐ സി സി. പവര്‍ പ്ലേ, ബൗണ്‍സര്‍ നിയമങ്ങള്‍ ഒക്കെ അങ്ങനെ വന്നതാണ്.
ബൗളര്‍മാര്‍ക്ക് ഒരു രക്ഷയുമില്ലാത്ത നിയമങ്ങള്‍ വന്നതോടെ റണ്‍സടിക്കുക എന്നത് ശ്രമകരമായ ജോലിയേ അല്ലാതായി. ബൗളര്‍മാര്‍ക്ക് വെറും വേഗം കൊണ്ട് മാത്രം പിടിച്ചുനില്‍ക്കാന്‍ പറ്റാതായി. ഇപ്പോഴിതാ ബൗളര്‍മാരെ മാത്രമല്ല ഫീല്‍ഡര്‍മാരെയും വിക്കറ്റ് കീപ്പറെയും വരെ സമ്മര്‍ദ്ദത്തിലാക്കുന്ന നിയമങ്ങളാണ് ഐ സി സി കൊണ്ടുവരുന്നത്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന നിയമങ്ങള്‍ കാണൂ..

പറന്ന് പിടിക്കല്ലേ ഫീല്‍ഡറേ അത് സിക്സാ...
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ പുറത്താക്കാന്‍ കഴിഞ്ഞ ദിവസം മനീഷ് പാണ്ഡെ എടുത്ത പറക്കും ക്യാച്ച് ഓര്‍മയില്ലേ. അത്തരം ക്യാച്ചുകളില്‍ ഇനി ഔട്ടില്ല. പകരം ബാറ്റ്‌സ്മാന് റണ്‍സ് ലഭിക്കും. ക്യാച്ച് എടുക്കുന്ന ഒരു ഘട്ടത്തിലും ഫീല്‍ഡര്‍ക്ക് ബൗണ്ടറിലൈനുമായി കോണ്ടാക്ട് പാടില്ല. കഷ്ടം തന്നെ മുതലാളീ.

കച്ചറയാണോ കടക്ക് പുറത്ത്
കീരണ്‍ പൊള്ളാര്‍ഡിനെപ്പോലുള്ള ചൂടന്മാര്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്. പെരുമാറ്റദൂഷ്യത്തിന് നിങ്ങളെ എടുത്ത് വെളിയില്‍ കളയാനുള്ള അധികാരം ഇനി അംപയറിന് ഉണ്ട്. ഫുട്‌ബോളിലെ പോലെ റെഡ് കാര്‍ഡ് തന്നെ. റെഡ് കാര്‍ഡ് കണ്ടാല്‍ പിന്നെ ആ കളി മൊത്തം വെളിയില്‍ ഇരുന്ന് കാണേണ്ടി വരും.

റണ്ണൗട്ടാക്കാന്‍ എളുപ്പമല്ല
ബെയ്ല്‍സ് തെറിക്കുമ്പോള്‍ ബാറ്റ് ക്രീസിലുണ്ടോ - ഇത് മാത്രം നോക്കിയാല്‍ മതിയായിരുന്നു ഇത് വരെ. ഇനി അത് പോര. ബാറ്റ് ക്രീസില്‍ കുത്തിയ ശേഷം ബാറ്റോ കാലോ ഉയര്‍ന്നാലും ബാറ്റ്‌സ്മാന്‍ രക്ഷപ്പെടും. വിക്കറ്റ് കീപ്പര്‍മാരുടെ അതിബുദ്ധിയും ഇനി നടക്കില്ല, സ്റ്റംപിങ്ങിലും ഇതേ നിയമം തന്നെ ബാധകം.

നോബോളും ഡി ആര്‍ എസും
ടെസ്റ്റിലെയും ഏകദിനത്തിലെയും പോലെ ട്വന്റി 20 ക്രിക്കറ്റിലും അംപയരുടെ തീരുമാനം ചോദ്യം ചെയ്യുന്ന ഡി ആര്‍ എസ് കൊണ്ടുവരും. ഒന്നില്‍ കൂടുതല്‍തവണ കുത്തി വരുന്ന പന്ത് നോബോളാകും. ഫ്രീഹിറ്റും കിട്ടും. കട്ടി കൂടിയ ബാറ്റ് ഉപയോഗത്തിന് നിയന്ത്രണവും ഉണ്ടാകും. ഇന്ന് മുതല്‍ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications