Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിനാണ് യുവരാജും ധോണിയും ടീമിൽ? ചാമ്പ്യൻസ് ട്രോഫി ഇന്ത്യ - പാക് മത്സരത്തെക്കുറിച്ച് വിരാട് കോലി...

മാസങ്ങൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നു എന്നത് തന്നെയാണ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഒരു പ്രത്യേക. ജൂൺ നാലിനാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാക് മത്സരം. ഇന്ത്യയുടെ ആദ്യമത്സരമാണിത്. എന്താണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഈ മത്സരത്തേക്കുറിച്ച് പറയാനുള്ളത്. ടീമിലെ വെറ്ററൻമാരായ എം എസ് ധോണിയെക്കുറിച്ചും യുവരാജ് സിംഗിനെക്കുറിച്ചും മറ്റും കോലി പറയുന്നത് കേൾക്കൂ..

എല്ലാം മീഡിയ ഹൈപ്പല്ലേ

എല്ലാം മീഡിയ ഹൈപ്പല്ലേ

ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരം ഒരു വലിയ കളിയാണ് എന്ന് വിരാട് കോലിക്ക് അറിയാം. എന്നാൽ അതിനപ്പുറം ഇതിനെ ഇന്ത്യ - പാക് യുദ്ധം എന്നൊക്കെ വിശേഷിപ്പിക്കുന്നതിനോട് കോലിക്ക് യോജിപ്പില്ല. ഇന്ത്യയും പാകിസ്താനും തമ്മിൽ കളിക്കുന്പോഴത്തെ ഈ വൻ ഹൈപ്പിന് പിന്നിൽ മാധ്യമങ്ങളാണ് എന്നാണ് കോലിക്ക് പറയാനുള്ളത്. വെറും മീഡിയ ഹൈപ്പ് മാത്രമാണിത്.

സംഭവം കിടിലൻ ആയിരിക്കും

സംഭവം കിടിലൻ ആയിരിക്കും

ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇറങ്ങുമ്പോൾ സമ്മർദ്ദമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. അതിപ്പോൾ ഏത് കളിയായാലും ഏത് ടീമായാലും കളി കാര്യമായി എടുത്തേ പറ്റൂ. പാകിസ്താനായത് കൊണ്ട് മാത്രം പ്രത്യേകിച്ച് സമ്മർദ്ദമൊന്നുമില്ല. ലോകത്തെ ഏറ്റവും മികച്ച എട്ട് ടീമുകൾ പരസ്പരം വരുന്ന ടൂർണമെന്റായത് കൊണ്ട് തന്നെ ചാമ്പ്യൻസ് ട്രോഫി പ്രധാനപ്പെട്ടതാണ് എന്നും കോലി പറയുന്നു.

യുവരാജും ധോണിയും

യുവരാജും ധോണിയും

ഇന്ത്യൻ ടീമിന്റെ തൂണുകള്‍ - വെറ്ററൻ താരങ്ങളായ യുവരാജ് സിംഗിനെയും എം എസ് ധോണിയെയും വിരാട് കോലി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പരിചയസമ്പന്നരായ ഈ താരങ്ങളെ എങ്ങനെ താൻ ഉപയോഗിക്കുമെന്ന് കോലി പറഞ്ഞില്ല. മധ്യനിരയില്‍ സ്വാതന്ത്ര്യത്തോടെ കളിക്കുന്ന യുവരാജും ധോണിയും ഏത് കളിയും ജയിപ്പിക്കും എന്ന പ്രതീക്ഷയിലാണ് കോലി.

കിരീടം നിലനിർത്താൻ

കിരീടം നിലനിർത്താൻ

ജൂൺ ഒന്നിനാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജൂൺ നാലിനാണ് ആദ്യകളി. പാകിസ്താനാണ് എതിരാളികൾ. എട്ട് ടീമുകളാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിക്കായി പോരാടുന്നത്. ഇംഗ്ലണ്ടിലാണ് ഇത്തവണ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്.

Story first published: Thursday, May 25, 2017, 12:11 [IST]
Other articles published on May 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+