ധോണിയെ മറന്നു... ആർ അശ്വിന്റെ 'അഹങ്കാരത്തിനും നന്ദിയില്ലായ്മയ്ക്കും' ആരാധകരുടെ കടുത്ത വിമര്‍ശനം!
ചെന്നൈ: ഐ പി എല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ച് തുടങ്ങുമ്പോള്‍ ആര്‍ അശ്വിന്‍ ഒരു താരമേ ആയിരുന്നില്ല. എം എസ് ധോണി എന്ന ക്യാപ്റ്റനാണ് അശ്വിനെ വിളക്കിയെടുത്തത്, താരമാക്കിയത്. ഐ പി എല്ലിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലും ധോണി അശ്വിനെ പിന്തുണച്ചു, ഇഷ്ടം പോലെ അവസരങ്ങള്‍ നല്‍കി. ഒന്നും വെറുതെയായില്ല, അശ്വിന്‍ ഇന്ന് ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയറാണ്.
Read Also: ടെസ്റ്റ് ടീം ഓഫ് 2016.. ഇന്ത്യക്കാരനായി അശ്വിന്‍ മാത്രം.. അത്ഭുതം, വിരാട് കോലി പോലുമില്ല!!!
Read Also: ദ്രാവിഡും കിര്‍സ്റ്റണും ചതിച്ചതല്ല... ലോക ടെസ്റ്റ് ടീമില്‍ വിരാട് കോലി ഇല്ലാത്തതിന് കാരണം ഇതാണ്!
ലിമിറ്റഡ് ഓവറില്‍ ഫോമൗട്ടായിട്ടും ടീമില്‍ കളിപ്പിച്ച് തന്നെ താരമാക്കിയ ധോണിയോട് അശ്വിന്‍ നന്ദിയുള്ളവനാണോ. ആണെങ്കില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞപ്പോള്‍ ധോണിയെ മാത്രം മറന്നുപോയത് എങ്ങനെയാണ്. ഐ സി സി പ്രഖ്യാപനം വന്നശേഷം അശ്വിന്‍ നന്ദി പറഞ്ഞപ്പോഴാണ് എം എസ് ധോണിയെ വിട്ടുപോയത് അല്ലെങ്കില്‍ മറന്നത്. രണ്ടായാലും ആരാധകര്‍ക്ക് സഹിക്കുമോ?

അശ്വിന്‍ തൂത്തുവാരിക്കളഞ്ഞു
ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഓള്‍റൗണ്ടര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളാണ് അശ്വിനെ തേടിയെത്തിയത്. 72 വിക്കറ്റുകളും അറുനൂറിലേറെ റണ്‍സുമാണ് അശ്വിന്‍ പോയ വര്‍ഷം നേടിയത്. രണ്ട് മാന്‍ ഓഫ് ദ സീരിസും മൂന്ന് മാന്‍ ഓഫ് ദ മാച്ചും. കഴിഞ്ഞില്ല, 2016ലെ ലോക ഇലവനില്‍ സ്ഥാനം കിട്ടിയ ഏക ഇന്ത്യന്‍ താരവും തമിഴ്‌നാട്ടില്‍ നിന്നുള്ള ആര്‍ അശ്വിനാണ്.

അശ്വിന്റെ പ്രതികരണം
സച്ചിന്‍ തെണ്ടുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും പോലുള്ള മഹാന്മാര്‍ നേടിയ ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയതില്‍ അതീവ സന്തോഷമുണ്ട്. ഐ സി സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഈ സന്തോഷം കൂട്ടുന്നു. ഈ നേട്ടത്തിന് അര്‍ഹനായതിന് താന്‍ ഒരുപാട് പേരോട് നന്ദി പറയേണ്ടതുണ്ട്.

നന്ദി പറഞ്ഞത് ആര്‍ക്കെല്ലാം
ഈ നേട്ടം തന്റെ കുടുംബത്തിന് സമര്‍പ്പിക്കുന്നു എന്നാണ് അശ്വിന്‍ പറഞ്ഞത്. ഐ സി സിക്കും തന്റെ ടീമിനും അശ്വിന്‍ നന്ദി പറഞ്ഞു. ധോണി കളി നിര്‍ത്തിയ ശേഷം സ്ഥാനം ഏറ്റെടുത്ത യുവ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേര് അശ്വിന്‍ എടുത്തുപറഞ്ഞു. കോലിക്കും കോച്ചിനും നന്ദി പറഞ്ഞ അശ്വിന്‍ പക്ഷേ ധോണിയുടെ പേര് മാത്രം ഓര്‍ത്തില്ല. ഇതാണ് ട്വിറ്ററില്‍ വിമര്‍ശിക്കപ്പെട്ടത്.

ആരാധകരുടെ പ്രതികരണം
ഐ സി സി അവാര്‍ഡ് കിട്ടിയ ശേഷം അശ്വിന്‍ എല്ലാവരെയും ഓര്‍ത്തു നന്ദി പറഞ്ഞു. എന്നാല്‍ ധോണിയെ മാത്രം മറന്നു. ഇന്ത്യന്‍ ടീമില്‍ അശ്വിന് സ്ഥാനമുണ്ടാക്കിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. താരമായപ്പോള്‍ അശ്വിന്‍ ധോണിയെ മറന്നത് ശരിയായില്ല. അശ്വിന്‍ ഫാന്‍സ് പോലും ഇതിനെ അഹങ്കാരം എന്നാണ് വിളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications