ഐസിസിയുടെ ഡ്രീം ടീം... ഇന്ത്യയില്‍ നിന്ന് രണ്ടു പേര്‍ മാത്രം, കോലിയില്ല!!
ദുബായ്: ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പ് നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് ക്രിക്കറ്റ് പ്രേമികള്‍ക്കു സമ്മാനിച്ചത്. ഒന്നൊന്നര ഫൈനലിനൊടുവില്‍ ന്യൂസിലാന്‍ഡിനെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് ലോക ജേതാക്കളാവുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ കന്നി ലോക കിരീടം കൂടിയായിരുന്നു ഇത്.
വിവിധ ടീമുകളിലെ നിരവധി താരങ്ങളാണ് മിന്നുന്ന പ്രകടനത്തിലൂടെ ലോകകപ്പിലെ ഹീറോസായി മാറിയത്. ഇത്തരത്തില്‍ വ്യക്തിഗത പ്രകടനത്തിലൂടെ സ്വന്തം ടീമിന്റെ നട്ടെല്ലായി മാറിയ താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ഡ്രീം ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍
ഐസിസിയുടെ ഒഫീഷ്യല്‍ ഇലവനില്‍ ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍ മാത്രമേ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. വെടിക്കെട്ട് ഓപ്പണറും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമായിരുന്ന രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് നറുക്കുവീണത്.
അതേസമയം, ഇന്ത്യന്‍ നായകനും ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു ഐസിസിയുടെ ഇലവനില്‍ ഇടം ലഭിച്ചില്ല.

വില്ല്യംസണ്‍ ക്യാപ്റ്റന്‍
ഐസിസിയുടെ സ്വപ്‌ന ഇലവനെ നയിക്കാനുള്ള ഭാഗ്യം ലഭിച്ചത് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനായിരുന്നു. ടീമിനെ മുന്നില്‍ നിന്നു നയിച്ച വിവില്ല്യംസണ്‍ നേരത്തേ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനും അവകാശിയായിരുന്നു.
റണ്‍വേട്ടയില്‍ രോഹിത്തിന് തൊട്ടുപിന്നില്‍ രണ്ടാമതെത്തിയെങ്കിലും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഐസിസി ഇലവനില്‍ ഇടം ലഭിച്ചില്ല. പകരം ഇംഗ്ലണ്ട് ഓപ്പണര്‍ ജാസണ്‍ റോയിയാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി.
ഐസിസി ഇലവന്‍
ജാസണ്‍ റോയ് (ഇംഗ്ലണ്ട്), രോഹിത് ശര്‍മ (ഇന്ത്യ), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍, ന്യൂസിലാന്‍ഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ഷാക്വിബുല്‍ ഹസന്‍ (ബംഗ്ലാദേശ്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍, ഇംഗ്ലണ്ട്), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസിലാന്‍ഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications