Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയെ ഐസിസി കയറൂരിവിട്ടു! ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു- രൂക്ഷവിമര്‍ശനവുമായി വോന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ച പിങ്ക് ബോള്‍ ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്തു ചൂടുപിടിക്കുകയാണ്. പല ഇംഗ്ലണ്ട് താരങ്ങളും പിച്ച് വളരെ മോശമായിരുന്നുവെന്നു തുറന്നടിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് 30 വിക്കറ്റുകളാണ് നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലെ പിച്ചില്‍ കടപുഴകിയത്. മല്‍സരത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വമ്പന്‍ വിജയവും കൊയ്തിരുന്നു.

ഡേവിഡ് ലോയ്ഡ്, അലെസ്റ്റര്‍ കുക്ക്, കെവിന്‍ പീറ്റേഴ്‌സന്‍ എന്നിവരടക്കമുള്ളവര്‍ പിച്ച് മല്‍സരയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ ഇവരേക്കാള്‍ ഒരുപടി കൂടി കടന്ന് ഐസിസിയെ കുറ്റപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍.

ഇന്ത്യക്കു എന്തുമാവാം

ഇന്ത്യക്കു എന്തുമാവാം

ഇന്ത്യയെപ്പോലെയുള്ള കരുത്തരായ രാജ്യങ്ങളുടെ കാര്യം വരുമ്പോള്‍ ഐസിസി പല്ല് കൊഴിഞ്ഞ സിംഹത്തെപ്പോലെയാണെന്നു വോന്‍ ഡെയ്‌ലി ടെലഗ്രാഫിന്റെ കകോളത്തില്‍ തുറന്നടിച്ചു. ഇന്ത്യക്കു എന്തും ചെയ്യാനുമുള്ള അനുമതിയാണ് ഐസിസി നല്‍കുന്നത്. ഇതു കാരണം ടെസ്റ്റ് ക്രിക്കറ്റിനാണ് നഷ്ടമുണ്ടാവുന്നതെന്നും വോന്‍ ചൂണ്ടിക്കാട്ടി.

പണം തിരികെ ആവശ്യപ്പെടാം

പണം തിരികെ ആവശ്യപ്പെടാം

കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു തങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെടാം. താരങ്ങള്‍ അത്ര മിടുക്കരല്ലാത്തതു കൊണ്ടാണ് മല്‍സരം നേരത്തേ അവസാനിച്ചതെന്നു അവര്‍ അംഗീകരിക്കുന്നു. പക്ഷെ ഹോം ടീം വളരെ മോശം പിച്ചാണ് തയ്യാറാക്കിയതെന്നത് അവര്‍ അംഗീകരിക്കുന്നുമില്ല. മൂന്നു ദിവസം കളിയൊന്നുമില്ലാതിരുന്നിട്ടും പ്രൊഡക്ഷനു വേണ്ടി ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു പണം നല്‍കേണ്ടി വന്നു. തീര്‍ച്ചയായും അവര്‍ക്കു അസംതൃപ്തിയുണ്ടാവും. ടെസ്റ്റിന്റെ സംപ്രേക്ഷണാവകാശം നേടിയെടുക്കുന്നതിനു മുമ്പ് ഇനിയവര്‍ രണ്ടു തവണ ആലോചിച്ചേക്കുമെന്നും വോന്‍ കുറിച്ചു.

നിറംമങ്ങിയ വിജയം

നിറംമങ്ങിയ വിജയം

മൂന്നാം ടെസ്റ്റ് ഇന്ത്യ വിജയിച്ചെങ്കിലും അതു നിറംമങ്ങിയ ജയമാണ്. ആ മല്‍സരത്തില്‍ യഥാര്‍ഥത്തില്‍ വിജയികള്‍ ഇല്ലായിരുന്നുവെന്ന് പറയുന്നതാവും ഉചിതം. ഇന്ത്യ തങ്ങളുടെ കഴിവ് പുറത്തെടുത്തു. ഇംഗ്ലണ്ടിന് അത്രത്തോളം സാധിച്ചതുമില്ല.
ഇത്തരം സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനേക്കാള്‍ കഴിവുള്ളത് ഇന്ത്യക്കു തന്നെയാണെന്നു നമ്മള്‍ അംഗീകരിക്കണം. പക്ഷെ ടെസ്റ്റിന് എന്താണ് നല്ലതെന്നു നമ്മള്‍ ആലോചിക്കേണ്ടതുണ്ടെന്നും മുന്‍ താരങ്ങളെന്ന നിലയില്‍ ഇതിനു വേണ്ടി രംഗത്തു വരേണ്ടതും തങ്ങളുടെ ചുമതലയാണെന്നും വോന്‍ കോളത്തില്‍ വിശദമാക്കി.

പിച്ച് അത്ര മോശമല്ലെന്നു ഗവാസ്‌കര്‍

പിച്ച് അത്ര മോശമല്ലെന്നു ഗവാസ്‌കര്‍

അഹമ്മദാബാദിലെ പിച്ച് അത്ര മോശമായിരുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു. ബോള്‍ അസാധാരണമായി പെരുമാറിയ പിച്ചായിരുന്നില്ല അത്. ബൗണ്‍സുണ്ടായിരുന്നെങ്കിലും അസാധാരണമായ ബൗണ്‍സ് ഇവിടെ കാണാനായില്ല. പന്ത് ടേണ്‍ ചെയ്തിരുന്നു.
പക്ഷെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ ടേണ്‍ ചെയ്യുന്ന ബോളുകള്‍ക്കെതിരേയും സ്‌ട്രെയ്റ്റ് ബോളുകള്‍ക്കെതിരേയും കളിക്കാന്‍ ശേഷിയുള്ളവരാവണം. വെല്ലുവിളിയുയര്‍ത്തിയ പിച്ചായിരുന്നു അഹമ്മദാബാദിലേത്, പക്ഷെ അത് ബാറ്റ്‌സ്മാന്‍മാരെ ചതിക്കുന്ന തരത്തിലുള്ളതായിരുന്നില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

Story first published: Saturday, February 27, 2021, 11:16 [IST]
Other articles published on Feb 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+