For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊവിഡ്-19: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്താവും? റദ്ദാക്കുമോ? ഐസിസി പറയുന്നത്

നിലവില്‍ ഇന്ത്യയാണ് പട്ടികയില്‍ തലപ്പത്ത്

ദുബായ്: നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ, പ്രത്യേകിച്ചും ടി20യുടെ അതിപ്രസരത്തിനു മുന്നില്‍ മങ്ങിപ്പോയ ടെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ ഐസിസി ആരംഭിച്ചതാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു ലോക ചാംപ്യന്‍ഷിപ്പിന്റെ തുടക്കം. അതിനു ശേഷം നടന്ന ടെസ്റ്റുകള്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി പരിഗണിക്കുകയും ചെയ്തിരുന്നു. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ തമ്മിലായിരിക്കും അടുത്ത വര്‍ഷം ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ കൊമ്പുകോര്‍ക്കുക.

എന്നാല്‍ കൊറോണവൈറസ് ബാധ കായിക ലോകത്തെയാകെ നിശ്ചലമാക്കിയതോടെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാവി എന്താവുമെന്നതാണ് ആശങ്കയുണര്‍ത്തുന്നത്. ഇതിനേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഐസിസി.

തീരുമാനമെടുത്തിട്ടില്ല

നിലവില്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് ഐസിസി വക്താവ് അറിയിച്ചു. ഉചിതമായ സമയത്ത് എന്തൊക്കെ ഓപ്ഷനുകള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക ചാംപ്യന്‍ഷിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമല്ല ഇത്. നിലവില്‍ ചാംപ്യന്‍ഷിപ്പ് നീട്ടി വയ്ക്കുന്നതിനെക്കുറിച്ച് തങ്ങള്‍ ഗൗരവമായി ആലോചിച്ചിട്ടില്ലെന്നും ഐസിസി വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ തലപ്പത്ത്

നിലവില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് തലപ്പത്ത് നില്‍ക്കുന്നത്. ഇതുവരെ കളിച്ച പരമ്പരകളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിച്ചത്. രണ്ടു ടെസ്റ്റുകളുള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയായിരുന്നു. എങ്കിലും ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിന് ഇതു ഇളക്കം തട്ടിച്ചിട്ടില്ല.
360 പോയിന്റോടെയാൈണ് ഇന്ത്യ തലപ്പത്ത് നില്‍ക്കുന്നത്. 296 പോയിന്റുമായി ഓസ്‌ട്രേലിയയാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 180 പോയിന്റുള്ള ന്യൂസിലാന്‍ഡിനാണ് മൂന്നാംസ്ഥാനം.

പ്രഥമ പരമ്പര

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ തുടക്കം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ലോക ചാംപ്യന്‍ഷിപ്പ് ആരംഭിച്ചത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി വെസ്റ്റ് ഇന്‍ഡീസായിരുന്നു. വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ രണ്ടു ടെസ്റ്റുകളാണ് കളിച്ചത്. ഈ പരമ്പര തൂത്തുവാരിക്കൊണ്ടാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ അരങ്ങേറിയത്. പിന്നീട് നടന്ന എല്ലാ പരമ്പരകളും ജയിച്ച് മുന്നേറിയ ഇന്ത്യക്കു ഒടുവില്‍ ഈ വര്‍ഷം ന്യൂസിലാന്‍ഡില്‍ അടിതെറ്റുകയായിരുന്നു.

Story first published: Thursday, March 26, 2020, 9:55 [IST]
Other articles published on Mar 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+