Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹിറ്റ്മാന്‍ ടീം വിട്ടു, ഇന്ത്യ ജയവും കൈവിട്ടു... ദുരന്തത്തിന് പ്രധാന കാരണമെന്ത്? ചാപ്പല്‍ പറയുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ആരാധകര്‍ സ്വപ്‌നം കണ്ടതുപോലെ ഒന്നും സംഭവിച്ചില്ല. രണ്ടാം ടെസ്റ്റിലും ന്യൂസിലാന്‍ഡിനു മുന്നില്‍ 'അനുസരണയുള്ള' കുട്ടികളെ പോലെ ഇന്ത്യ കീഴടങ്ങി. ആദ്യ ടെസ്റ്റ് ഒരു ദിനം ശേഷിക്കെ പത്തു വിക്കറ്റിനായിരുന്നു കോലിപ്പട കൈവിട്ടത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം കൂടി ഇന്ത്യ 'ലാഭിച്ചു'. വെറും മൂന്നു ദിവസം കൊണ്ട് തന്നെ ഇന്ത്യ ആയുധം വച്ച് കീഴടങ്ങി.

India have not won since aggressive opener Rohit Sharma got injured | Oneindia Malayalam

ലോക ഒന്നാം നമ്പര്‍ ടീമിനാണ് ഈ നാണക്കേട് നേരിട്ടതെന്നു കൂടി ഓര്‍ക്കണം. ഇത്രയും ദയനീയ പ്രകടനം ഇന്ത്യ കാഴ്ചവയ്ക്കാനുള്ള കാരണത്തെക്കുറിച്ചു ചൂണ്ടിക്കാണിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ ഇയാന്‍ ചാപ്പല്‍.

രോഹിത്തിനു ശേഷം ജയമില്ല

വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ പരിക്കിനെ തുടര്‍ന്നു ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നില്ല. തൊട്ടുമുമ്പ് നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും ഹിറ്റ്മാന് നഷ്ടമായിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെയാണ് ഹിറ്റ്മാന് പരിക്കേല്‍ക്കുന്നത്. രോഹിത് ഇല്ലാതെ പിന്നീട് ഇറങ്ങിയ ഒരു മല്‍സരത്തില്‍പ്പോലും ഇന്ത്യ ജയിച്ചില്ലെന്നത് ഒരു പക്ഷെ യാദൃശ്ചികതയാവാമെന്ന് ചാപ്പല്‍ തന്റെ കോളത്തില്‍ കുറിച്ചു.

കടുപ്പമേറിയ ഓസീസ് പര്യടനം

കടുപ്പമേറിയ ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയെ കാത്തിരിക്കുന്നതെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇന്ത്യയെ കശാപ്പ് ചെയ്ത ന്യൂസിലാന്‍ഡിനെപ്പോലും ഓസീസ് അവരുടെ തട്ടകത്തില്‍ തരിപ്പണമാക്കിയതായും ചാപ്പല്‍ ഓര്‍മിപ്പിച്ചു.
ഇന്ത്യക്കെതിരായ പരമ്പരയ്ക്കു തൊട്ടുമുമ്പ് ഓസീസിനെിരേ അവരുടെ നാട്ടില്‍ നടന്ന പരമ്പരയില്‍ കിവീസ് ദയനീയ തോല്‍വിയേറ്റുവാങ്ങിയിരുന്നു.

ബാറ്റിങ് നിരയെ വിമര്‍ശിച്ചു

ന്യൂസിലാന്‍ഡിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ വന്‍ തോല്‍വിക്കു ഇന്ത്യയുടെ ബാറ്റിങ് നിരയെയാണ് ചാപ്പല്‍ വിമര്‍ശിച്ചത്. ഓസ്‌ട്രേലിയയിലേക്കാള്‍ ഇംഗ്ലണ്ടിലെ പിച്ചുകളുമായാണ് ന്യൂസിലാന്‍ഡിലേതിനു സാമ്യമുള്ളത്. വളരെയധികം സീം ലഭിക്കുന്ന പിച്ചില്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്താല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂയെന്നും ചാപ്പല്‍ കോളത്തില്‍ വിശദമാക്കി.

ദയനീയ പ്രകടനം

കാരണം എന്തുമായിക്കൊള്ളട്ടെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ ദയനീയമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ. ലോകത്തിലെ നമ്പര്‍ വണ്‍ ടീമില്‍ നിന്നും ഇത്രയും മോശം പ്രകടനം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലായിരുന്നു. പരമ്പരയില്‍ കളിച്ച നാല് ഇന്നിങ്‌സുകളില്‍ ഒരേയൊരു തവണ മാത്രമാണ് ഇന്ത്യക്കു 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായതെന്നും ചാപ്പല്‍ വിലയിരുത്തി.

അനായാസ വിജയം

രണ്ടാം ടെസ്റ്റില്‍ അനായാസമാണ് കിവീസ് ജയിച്ചു കയറിയത്. രണ്ടു ദിവസം ബാക്കി നില്‍ക്കെ 132 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ന്യൂസിലാന്‍ഡിനു നല്‍കിയത്. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറില്‍ നിന്നു തുടര്‍ച്ചയായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതും രണ്ടാമിന്നിങ്‌സിലെ മോശം പ്രകടനവും ഇന്ത്യന്‍ പരാജയത്തിനു വഴിയൊരുക്കുകയായിരുന്നു.

Story first published: Monday, March 2, 2020, 20:34 [IST]
Other articles published on Mar 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+