Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍

ടി20 സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ നിന്നും പുറത്തു കടന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന ടെസ്റ്റില്‍ അരങ്ങേറിയ താരം ബൗളിങിലും ബാറ്റിങിലും മികച്ച പ്രകടനം നടത്തിയാണ് പുതിയ ഫോര്‍മാറ്റിലേക്കുള്ള വരവ് ആഘോഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടവെ 62 റണ്‍സുമായി സുന്ദര്‍ സ്റ്റാറായിരുന്നു.

1

ഇന്ത്യക്കു വേണ്ടി ഇനി ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് 21 കാരനായ സുന്ദര്‍. നേരത്തേ അണ്ടര്‍ 19 ക്രിക്കറ്റില്‍ മുന്‍നിര ബാറ്റ്‌സ്്മാനായി കളിച്ച അനുഭവസമ്പത്ത് താരത്തിനുണ്ട്. ഗാബ ടെസ്റ്റിലെ പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരേ അടുത്ത മാസം ആരംഭികാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലും താരം ഇടം പിടിച്ചിട്ടുണ്ട്. സ്വന്തം നാടായ ചെന്നൈയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുന്ദര്‍.

ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതു വലിയ അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുക. ഇങ്ങനെയൊരു വെല്ലുവിളി വന്നാല്‍ ഏറ്റെടുക്കുക തന്നെ ചെയ്യും. നമ്മുടെ കോച്ച് രവി ശാസ്ത്രി കളിച്ചിരുന്ന കാലത്ത് ഏറ്റെടുത്തിരുന്ന വെല്ലുവിളി പോലെ താനും അത് ഏറ്റെടുക്കുമെന്നു സുന്ദര്‍ വ്യക്തമാക്കി.

2

കളിച്ചിരുന്ന കാലത്തെ പ്രചോദനം നല്‍കുന്ന കഥകള്‍ രവി സാര്‍ (രവി ശാസ്ത്രി) ഞങ്ങളോടു പറയാറുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായിട്ടായിരുന്നു ഇന്ത്യക്കു വേണ്ടി അരങ്ങേറിയതെന്നും നാലു വിക്കറ്റുകള്‍ ന്യൂസിലാന്‍ഡിനെതിരായ കന്നി മല്‍സരത്തില്‍ നേടിയെന്നും പത്താനമായാണ് ബാറ്റ് ചെയ്യാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവിടെ നിന്ന് എങ്ങനെയാണ് ടെസ്റ്റില്‍ ഓപ്പണറായതെന്നും മഹാന്‍മാരായ ഫാസ്റ്റ് ബൗളര്‍മാരെ നേരിടാന്‍ സാധിച്ചതായും രവി സാര്‍ പറയുമായിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ ടെസ്റ്റില്‍ ഓപ്പണറായി കളിക്കാന്‍ തനിക്കും ഇഷ്ടമാണെന്നു സുന്ദര്‍ വെളിപ്പെടുത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബാറ്റിങില്‍ 32ല്‍ കൂടുതല്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്.

യുവതാരമെന്ന നിലയില്‍ എനിക്കു പ്രചോദനം നേടിയെടുക്കുന്നതിനായി ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ ഒരുപാട് റോള്‍ മോഡലുകളുണ്ട്. വിരാട് കോലി. രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം വളരെ നന്നായി പെര്‍ഫോം ചെയ്യുന്നവരാണ്. ഇവരെല്ലാം നിങ്ങളെ എല്ലായ്‌പ്പോഴും വഴികാണിക്കാന്‍ തയ്യാറുള്ളവരാണെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 24, 2021, 17:58 [IST]
Other articles published on Jan 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+