'ഞാന്‍ 41 റണ്‍സ്, അവന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി', ധോണിക്കൊപ്പം ഓപ്പണറായതിനെക്കുറിച്ച് സാഹ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ധോണി നടന്നുകയറിയ പടവുകള്‍ എളുപ്പത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്തതാണ്. ആരും ചിന്തിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു ധോണി യുവതാരങ്ങള്‍ക്കെല്ലാം വലിയ മാതൃകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനം നടത്തി വളര്‍ന്നുവന്ന ധോണി 2007ല്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുകയായിരുന്നു. പിന്നീടങ്ങോട്ട് നടന്നത് ചരിത്രം.
കരിയറിന്റെ തുടക്കത്തില്‍ മൂന്നാം നമ്പറില്‍ കളിച്ചിരുന്ന ധോണി പിന്നീട് ഫിനിഷര്‍ റോളിലേക്ക് മാറുകയായിരുന്നു. ധോണി വിരമിച്ച ശേഷം ഇന്ത്യയുടെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയായിരുന്നു ഏറെക്കാലം ഉണ്ടായിരുന്നത്. ധോണിയോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലും കളിച്ചിട്ടുള്ള താരമാണ് സാഹ. ഇപ്പോഴിതാ ധോണിയുമായി ഓപ്പണ്‍ ചെയ്ത മത്സരത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സാഹ. താന്‍ 41 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ധോണി സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓര്‍മയാണ് സാഹ പങ്കുവെച്ചത്.

'മഹേന്ദ്ര സിങ് ധോണിയെന്ന പേര് അറിയാത്തവരായി ആരും ഉണ്ടാവില്ല. പണ്ടൊരിക്കല്‍ കൊല്‍ക്കത്തയില്‍ ആഭ്യന്തര ടൂര്‍ണമെന്റ് നടക്കുന്നു. എംഎസ് ധോണിയും ടൂര്‍ണമെന്റിലുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ശേഷമായിരുന്നു ഇത്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ളവനെന്ന വിശേഷണമാണ് ധോണിക്ക് അപ്പോള്‍ ഉണ്ടായിരുന്നത്.
ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഞാന്‍ 36 റണ്‍സ് എത്തിയപ്പോള്‍ ധോണി നേടിയത് ഒമ്പത് റണ്‍സ് മാത്രമായിരുന്നു. എന്നോട് സിംഗിള്‍ നല്‍കി സ്‌ട്രൈക്ക് തരാന്‍ ആവിശ്യപ്പെട്ടു. ശേഷം ഞാന്‍ 41 റണ്‍സിലെത്തിയപ്പോഴേക്കും ധോണി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലൂടെയെല്ലാം ധോണിയില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു'- സാഹ പറഞ്ഞു.

ധോണി പിന്നീട് ഇന്ത്യയുടെ നായകനായി വളര്‍ന്നപ്പോള്‍ സാഹക്ക് ഇന്ത്യക്കൊപ്പം വലിയ നേട്ടമുണ്ടാക്കാനായില്ല. പരിമിത ഓവറില്‍ അവസരം ലഭിച്ചപ്പോള്‍ മുതലാക്കാനായില്ല. വിക്കറ്റ് കീപ്പറായ സാഹ ധോണി വിരമിച്ച ശേഷം ടെസ്റ്റ് വിക്കറ്റ് കീപ്പറായി. എന്നാല്‍ കീപ്പറെന്ന നിലയില്‍ തിളങ്ങുമ്പോഴും ബാറ്റ്‌സ്മാനായി കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ റിഷഭ് പന്തിന്റെ വരവോടെ ടീമിലെ സ്ഥാനവും പോയി. നിലവില്‍ ടെസ്റ്റ് ടീമില്‍ പോലും സാഹക്ക് ഇടമില്ല.

ധോണിക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാഹക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. സാഹ ടെസ്റ്റ് വിക്കറ്റ് കീപ്പറായി എത്തിയപ്പോള്‍ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ നായകന്‍. കഴിഞ്ഞിടെ തന്നെ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ചേര്‍ന്ന് മനപ്പൂര്‍വ്വം തഴഞ്ഞുവെന്ന സാഹയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. ഇനി സാഹക്ക് ഇന്ത്യന്‍ ടീമിലേക്കൊരു മടങ്ങിവരവ് സാധ്യത ഇല്ലെന്ന് തന്നെ പറയാം.

ഐപിഎല്ലില്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് സാഹ. പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെയെല്ലാം ഭാഗമാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സാഹ. ധോണി സിഎസ്‌കെയുടെ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും സിഎസ്‌കെയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായി തുടരുന്നു. എന്നാല്‍ ഇത്തവണ സിഎസ്‌കെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ആറ് മത്സരത്തില്‍ അഞ്ചിലും ടീം തോറ്റു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications