Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ തകര്‍ന്നുപോയി, ഉറങ്ങാന്‍ പറ്റിയില്ല: രഹാനെ

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ കളിയിലെ 8 റണ്‍സ് പരാജയം വളരെയധികം വേദനിപ്പിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണിംഗ് താരം അജിന്‍ക്യ രഹാനെ. മുംബൈയ്‌ക്കെതിരെ 16 റണ്‍സ് മാത്രമെടുത്ത് രഹാനെ പുറത്തായിരുന്നു. അലക്ഷ്യമായ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞ രഹാനെയുടെ കളി അപ്പോള്‍ത്തന്നെ കമന്റേറ്റര്‍മാര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മുംബൈ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവേ നാലാമത്തെ ഓവറിലാണ് രഹാനെ അനാവശ്യമായി പന്ത് ഉയര്‍ത്തിയടിച്ചത്. വിനയ് കുമാറിന്റെ പന്തിലാണ് രഹാനെ പുറത്തായത്. ഈ പുറത്താകല്‍ തന്നെ വളരെയധികം വേദനിപ്പിച്ചു. ഈ ഷോട്ടിനെക്കുറിച്ച് ആലോചിച്ച് രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ മനോഹരമായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് പുറത്തായി.

rahane

ആറോ ഏഴോ ഓവറുകള്‍ പൂര്‍ത്തിയാക്കിയാല്‍ 20 ഓവറും ബാറ്റ് ചെയ്യാനായിരുന്നു എന്റെ പദ്ധതി. എന്നാല്‍ ഇത് നടന്നില്ല - ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 14 റണ്‍സിന് ജയിച്ച ശേഷമാണ് രഹാനെ ഇക്കാര്യം പറഞ്ഞത്. 54 പന്തില്‍ മൂന്ന് സിക്‌സും 9 ഫോറും സഹിതം 91 റണ്‍സാണ് രഹാനെ ഈ കളിയില്‍ അടിച്ചത്. മാന്‍ ഓഫ് ദ മാച്ചും രഹാനെ തന്നെയായിരുന്നു.

ഐ പി എല്‍ എട്ടാം സീസണില്‍ ടോപ് സ്‌കോററാണ് രാജസ്ഥാന്റെ വിശ്വസ്തനായ രഹാനെ. മുംബൈയില്‍ ജനിച്ച രഹാനെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി തന്നെയാണ് ഐ പി എല്ലില്‍ കളി തുടങ്ങിയത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡിന്റെ ഒപ്പമെത്തിയതോടെയാണ് രഹാനെ ഇത്രയും മാറിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റ്, ഏകദിന രംഗങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് രഹാനെ.

Story first published: Tuesday, May 5, 2015, 13:03 [IST]
Other articles published on May 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+