For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടരെ നാലു സിക്‌സര്‍, എന്തു കൊണ്ട് അഞ്ചാമത്തേതിനു ശ്രമിച്ചില്ല? വെളിപ്പെടുത്തി യുവരാജ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു മിന്നുന്ന പ്രകടനം

ക്രിക്കറ്റ് പ്രേമികളുടെ കണ്ണിനു വിരുന്നൊരുക്കിയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടി തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പറത്തിയത്. ശനിയാഴ്ച നടന്ന കളിയില്‍ ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെതിരായ കളിയിലായിരുന്നു യുവിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്.

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ തുടര്‍ച്ചയായി ആറു സിക്‌സറുകകള്‍ പായിച്ച് താരം ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇന്ത്യ ലെജന്റ്‌സിനായി അദ്ദേഹം തുടര്‍ച്ചയായി നാലു സിക്‌സറുകളുമായി കളം വാണത്. എന്തുകൊണ്ടാണ് അഞ്ചാമത്തെ സിക്‌സറിനായി താന്‍ ശ്രമിക്കാതിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവി.

അഞ്ചാം സിക്‌സറിനെക്കുറിച്ച് ആലോചിച്ചു

അഞ്ചാം സിക്‌സറിനെക്കുറിച്ച് ആലോചിച്ചു

ഓവറിലെ രണ്ടാമത്തെ ബോള്‍ മുതല്‍ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ നേടിയപ്പോള്‍ അവസാന ബോളില്‍ അഞ്ചാമത്തെ സിക്‌സര്‍ നേടുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിരുന്നതായി യുവി വ്യക്തമാക്കി.
നാലു സിക്‌സറുകള്‍ക്കു ശേഷം അഞ്ചാത്തേതും സിക്‌സറാക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഇനിയും രണ്ടോവറുകള്‍ കൂടി ബാക്കിയുണ്ടെന്നു കണ്ടതോടെ ഞാന്‍ ഈ ശ്രമം ഉപേക്ഷിച്ചു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും അവസാനം വരെ ബാറ്റ് ചെയ്തു ടീമിനു വലിയ സ്‌കോര്‍ നേടിക്കൊടുക്കാനും ആഗ്രഹിച്ചുവെന്ന് യുവി വ്യക്തമാക്കി.

ഇന്ത്യയുടെ വിജയം

ഇന്ത്യയുടെ വിജയം

വിക്കറ്റ് ബാറ്റ് ചെയ്യാന്‍ വളരെ മികച്ചതായിരുന്നു. ദക്ഷിണാഫ്രിക്ക തൊട്ടുമുമ്പത്തെ മല്‍സരം ജയിച്ചാണ് ഈ കളിക്കിറങ്ങിയത്. അതുകൊണ്ടു തന്നെ അവസാനം വരെ ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കയ്ക്കു വെല്ലുവിളിുയര്‍ത്തുന്ന സ്‌കോര്‍ മുന്നില്‍ വയ്ക്കണമെന്നാണ് ആഗ്രഹിച്ചത്. ഇതുകാരണമാണ് അഞ്ചാം സിക്‌സര്‍ നേടാനുള്ള ശ്രമത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണം. ഇന്ത്യക്കു മികച്ച സ്‌കോര്‍ നേടിക്കൊടുക്കാനായതില്‍ സന്തോഷവാനാണെന്നും യുവി മല്‍സരശേഷം വ്യക്തമാക്കി.

ഇന്ത്യക്കു വേണ്ടി കളിക്കുന്നതുപോലെ

ഇന്ത്യക്കു വേണ്ടി കളിക്കുന്നതുപോലെ


സ്‌റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നും ലഭിച്ച പിന്തുണയും മറ്റും കണ്ടപ്പോള്‍ ഇന്ത്യന്‍ ടീമിനു വേണ്ടി വീണ്ടും കളിച്ചതുപോലെ അനുഭവപ്പെട്ടതായി യുവി വെളിപ്പെടുത്തി.
ഇന്ത്യക്കു വേണ്ടി വീണ്ടുമൊരിക്കല്‍ക്കൂടി ഇറങ്ങിയതു പോലെയായിരുന്നു തോന്നിയത്. കാണികളില്‍ നിന്നും ലഭിച്ച പിന്തുണ അത്രയും വലുതായിരുന്നു. കാണികള്‍ മുഴുവന്‍ മൊബൈല്‍ ലൈറ്റ് ഒരുമിച്ച് തെളിച്ച് ടീമിനെ പ്രോല്‍സാഹിപ്പിച്ചത് മറക്കാനാവാത്ത മുഹൂര്‍ത്തമായിരുന്നു.
കാണികള്‍ വീണ്ടും സ്റ്റേഡിയങ്ങളിലേക്കു വന്ന് കളി ആസ്വദിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നതായും യുവി കൂട്ടിച്ചേര്‍ത്തു.

ആവേശമായി 18ാം ഓവര്‍

ആവേശമായി 18ാം ഓവര്‍

18ാം ഓവറിലായിരുന്നു യുവരാജ് തുടര്‍ച്ചയായി നാലു സിക്‌സറുകളുമായി കാണികളെ കോരിത്തരിപ്പിച്ചത്. സെന്‍ഡര്‍ ഡിബ്രുയ്‌നാണ് തല്ലുവാങ്ങിയത്. ആദ്യ ബോളില്‍ റണ്‍സ് ലഭിച്ചില്ലെങ്കിലും തുടര്‍ന്നുള്ള നാലു ബോളുകളും യുവി സിക്‌സറിലേക്കു പറത്തി സ്റ്റേഡിയത്തെ ഇളക്കിമറിച്ചു.
വെറും 22 ബോളില്‍ ആറു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടക്കം യുവി പുറത്താവാതെ 52 റണ്‍സ് അടിച്ചെടുത്തു. സ്‌കോര്‍ 46ല്‍ നില്‍ക്കെ സിക്‌സറടിച്ചായിരുന്നു അദ്ദേഹം ഫിഫ്റ്റി തികച്ചത്.
യുവിയുടെയും നായകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (60) ഫിഫ്റ്റികളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്നു വിക്കറ്റിന് 203 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു ഏഴു വിക്കറ്റിന് 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Story first published: Sunday, March 14, 2021, 15:39 [IST]
Other articles published on Mar 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+