Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് താരം ഭീഷണിപ്പെടുത്തി! മറുപടി ബാറ്റിലൂടെ കൊടുത്തു- മനസ്സ് തുറന്ന് ശുഭ്മാന്‍ ഗില്‍

1

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഓസ്‌ട്രേലിയയില്‍ തനിക്കു നേരിട്ട വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 21 കാരനായ താരം. ഓസീസ് പര്യടനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗില്‍.

മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പൃഥ്വ ഷായ്ക്കു ഓപ്പണറായി ഇറങ്ങിയായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. മികച്ച പ്രകടനത്തിലൂടെ പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളിലും താരം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ആറു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 51.8 ശരാശരിയില്‍ 259 റണ്‍സ് ഗില്‍ നേടിയിരുന്നു.

ലിയോണില്‍ നിന്നും ഭീഷണി നേരിട്ടു

ലിയോണില്‍ നിന്നും ഭീഷണി നേരിട്ടു

ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്യവെ ഓസീസിന്റെ മുന്‍നിര സ്പിന്നര്‍ നതാന്‍ ലിയോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്‍. ഞാന്‍ പക്ഷെ വളരെ കൂളായി അവയെ നേരിട്ടു. ശാന്തനായി ക്രീസില് തുടര്‍ന്ന ഞാന്‍ ബാറ്റിലൂടെ മറുപടി നല്‍കാനാണ് ആഗ്രഹിച്ചത്. ഓസീസിന്റെ സ്ലെഡ്ജിങില്‍ ഇന്ത്യന്‍ ടീമിനെ ഭയപ്പെടുത്തിയിരുന്നില്ലെന്നും ഗില്‍ വിശദമാക്കി.

സിറാജിനെ പ്രശംസിച്ചു

സിറാജിനെ പ്രശംസിച്ചു

ഗില്ലിനോടൊപ്പം തന്നെ മെല്‍ബണ്‍ ടെസ്റ്റിലൂടെ അരങ്ങേറിയ മറ്റൊരു താരമാണ് പേസര്‍ മുഹമ്മദ് സിറാജ്. 13 വിക്കറ്റുകളുമായി പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായി പേസര്‍ മാറിയിരുന്നു. സിറാജിന്റെ പ്രകടനത്തെയും മനക്കരുത്തിനെയും പ്രശംസിച്ചിരിക്കുകയാണ് ഗില്‍.
സിറാജ് പാജി മഹാനായ വ്യക്തിയാണ്. ഒരു തരത്തിലുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെ ബൗളിങിനെ ബാധിച്ചില്ല, മാത്രമല്ല വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. പിതാവിന്റെ വിയോഗവും കാണികളുടെ മോശം പെരുമാറ്റവുമെല്ലാം നേരിട്ടിട്ടും സിറാജ് തന്റെ ഏറ്റവും മികച്ച പ്രകടനം നടന്ന കളിക്കളത്തില്‍ പുറത്തെടുത്തതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.

സെഞ്ച്വറി നഷ്ടം

സെഞ്ച്വറി നഷ്ടം

ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നു ഗില്‍ വ്യക്തമാക്കി. രണ്ടാമിന്നിങ്‌സില്‍ 91 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഗില്‍ പുറത്തായത്. നതാന്‍ ലിയോണിനെതിരേ വൈഡ് ബോളില്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പില്‍ ക്യാച്ചാവുകയായിരുന്നു.
ഞാന്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സ്‌കോര്‍ 90കൡലെത്തിയതോടെ അല്‍പ്പം പരിഭ്രമമുണ്ടായി. ഇതേ തുടര്‍ന്നു മോശം ഷോട്ട് കളിക്കുകയും ചെയ്തു. അങ്ങനെയൊരു ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. ഇന്ത്യ ജയിച്ച ഈ ടെസ്റ്റില്‍ സെഞ്ച്വറി കൂടി നേടിയിരുന്നെങ്കില്‍ അത് കേക്കിനു മുകളില്‍ ചെറി വയ്ക്കുന്നതുപോലെ മനോഹരമായി മാറുമായിരുന്നുവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 24, 2021, 13:31 [IST]
Other articles published on Jan 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+