'ആദ്യം മനസില്‍ തോന്നിയത് അതാണ്', സച്ചിനുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ബ്രെറ്റ് ലീ

ക്രിക്കറ്റ് കളത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രെറ്റ് ലീയും നേര്‍ക്കുനേര്‍ എത്തുന്ന നിമിഷങ്ങളെല്ലാം ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശത്തിന്റെ നിമിഷങ്ങളാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും പേസ് ബൗളിങ്ങിലെ വിസ്മയവും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ അഴക് ഒന്നു വേറെ തന്നെയാണ്. തീയുണ്ടകളെന്ന് വിശേഷിപ്പിക്കാവുന്ന ലീയുടെ പന്തുകള്‍ പല തവണ സച്ചിന് പവലിയനിലേക്ക് മടക്ക ടിക്കറ്റ് നല്‍കിയിട്ടുമുണ്ട്.
കളത്തില്‍ ബദ്ധ വൈരികള്‍ ആണെങ്കിലും കളത്തിന് പുറത്ത് സച്ചിനെ എന്നും ആരാധിക്കുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ് ബ്രെറ്റ് ലീ. ഇപ്പോഴിതാ സച്ചിനെ ആദ്യമായി കണ്ടുമുട്ടിയപ്പോഴുള്ള അനുഭവവും മാനസികാവസ്ഥയും തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രെറ്റ് ലീ. സച്ചിനെ ആദ്യം കണ്ടപ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങിക്കാനാണ് ആഗ്രഹിച്ചതെങ്കിലും അത് ചോദിക്കാതിരുന്നതിന്റെ കാരണവും ലീ തുറന്ന് പറഞ്ഞു.

'സച്ചിനെ ആദ്യം കണ്ടപ്പോള്‍ ഓട്ടോഗ്രാഫ് വാങ്ങണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അത് വേണ്ടെന്ന് തീരുമാനിച്ചു. കാരണം സച്ചിനെപ്പോലൊരു മികച്ച താരത്തിന്റെ മുന്നിലേക്ക് എത്തുമ്പോള്‍ ആദ്യം തോന്നുന്ന മതിപ്പ് നഷ്ടമാവുമോയെന്ന് ഭയന്നു. അതുകൊണ്ട് ഓട്ടോഗ്രാഫ് ചോദിച്ചില്ല' -ബ്രെറ്റ് ലീ പറഞ്ഞു. സച്ചിന്റെ എതിരാളികളായി കളത്തിലെത്തിയവരില്‍ മിക്കവരും അദ്ദേഹത്തിന്റെ കട്ട ആരാധകരായിരുന്നുവെന്നതാണ് വസ്തുത.
1999ലാണ് ബ്രെറ്റ് ലീ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. സിഡ്‌നി വേദിയായ ഈ മത്സരത്തില്‍ സച്ചിന്‍ സെഞ്ച്വറി നേടിയിരുന്നു. ഈ പരമ്പരക്ക് മുമ്പ് മൂന്ന് ദിവസത്തെ സന്നാഹ മത്സരം നടന്നിരുന്നു. ഇതില്‍ സച്ചിനെതിരേ പന്തെറിയാന്‍ ബ്രെറ്റ് ലീക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെയാണ് ബ്രെറ്റ് ലീ സച്ചിനെ അടുത്ത് പരിചയപ്പെടുന്നതും ഓട്ടോഗ്രാഫ് വാങ്ങാന്‍ ആഗ്രഹിച്ചതും. ബ്രെറ്റ് ലീ ക്രിക്കറ്റില്‍ സജീവമാകുന്ന കാലത്ത് സച്ചിന്‍ സൂപ്പര്‍ താരമായി മാറിക്കഴിഞ്ഞിരുന്നു. അന്ന് സച്ചിനെതിരേ പന്തെറിയുമ്പോള്‍ ബൗളര്‍മാര്‍ ഭയന്നിരുന്നുവെന്ന് തന്നെ പറയാം.

ഏതൊരു ബൗളറുടെയും സ്വപ്‌ന വിക്കറ്റായിരുന്നു അക്കാലത്ത് സച്ചിന്‍. ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ തുടങ്ങി ലോക ക്രിക്കറ്റിലെ ബൗളിങ് വിസ്മയമെന്ന് വിളിക്കാവുന്നവരില്‍ പലരും സച്ചിന്റെ പ്രതിഭയുടെ വലിയ ആരാധകരായിരുന്നു. ഇവരില്‍ മിക്കവരും പന്തെറിയാന്‍ പ്രയാസമുള്ള താരങ്ങളിലൊരാളായി വിശേഷിപ്പിക്കുന്നത് സച്ചിനെയാണ്.

സച്ചിനും ബ്രെറ്റ് ലീയും 42 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. 12 തവണ ടെസ്റ്റിലും 30 തവണ ഏകദിനത്തിലുമാണ് നേര്‍ക്കുനേര്‍ എത്തിയത്. 14 തവണയാണ് സച്ചിന്റെ വിക്കറ്റ് നേടാന്‍ ലീക്ക് സാധിച്ചത്. 2329 റണ്‍സാണ് സച്ചിന്‍ ലീക്കെതിരേ നേടിയത്. അതിവേഗ പന്തുകള്‍ മികച്ച ലൈനിലും ലെങ്തിലും എറിയുന്ന ബ്രെറ്റ് ലീ സച്ചിനെ വളരെയധികം പ്രയാസപ്പെടുത്തിയ താരങ്ങളിലൊരാള്‍ക്കൂടിയാണ്. 76 ടെസ്റ്റില്‍ നിന്ന് 310 വിക്കറ്റും 221 ഏകദിനത്തില്‍ നിന്ന് 380 വിക്കറ്റും 25 ടി20യില്‍ നിന്ന് 28 വിക്കറ്റുമാണ് ലീ വീഴ്ത്തിയത്. 38 ഐപിഎല്ലില്‍ നിന്നായി 25 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications