Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരുവിനെ ഒരു ദിവസം ഉറപ്പായും ഞാന്‍ തല്ലും, ഇതു സത്യം!- പറഞ്ഞത് അക്തര്‍, കാരണമറിയാം

ക്രിക്കറ്റ് പ്രേമികളെ ഒരുകാലത്ത് ഹരം കൊള്ളിച്ചിട്ടുള്ള മാറ്റുരയ്ക്കലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗും പാകിസ്താന്റെ ഇതിഹാസ പേസര്‍ ഷുഐബ് അക്തറും തമ്മിലുള്ളത്. രണ്ടു പേരും തങ്ങളുടെ മേഖലയില്‍ അങ്ങേയറ്റം അപകടകാരികള്‍. ബൗളര്‍ ആരെന്നു പോലും നോക്കാതെ പന്ത് അടിച്ചുപറത്തിയിരുന്ന ബാറ്ററായിരുന്നു വീരു. മറുഭാഗത്ത് റണ്ണപ്പും ബൗളിങിലെ വേഗവും കൊണ്ട് ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു അക്തര്‍.

1

കളിക്കളത്തില്‍ വിട്ടുകൊടുക്കാതെ പോരാടിയിരുന്ന ക്രിക്കറ്റര്‍മാരായിരുന്നു ഇരുവരും. പക്ഷെ ഗ്രൗണ്ടിനു പുറത്ത് നല്ല സൗഹൃദായിരുന്നു സെവാഗും അക്തറും തമ്മിലുണ്ടായിരുന്നത്. തന്നെ കളിയാക്കിക്കൊണ്ടുള്ള സെവാഗിന്റെ ഒരു ട്വീറ്റിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസെന്നറിയപ്പെടുന്ന അക്തര്‍. കൊമേഡിയന്‍ തന്‍മയ് ഭട്ടിന്റെ യൂട്യൂബ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു സംഭവം. ട്വിറ്ററിലൂടെ ഷുഐബ് അക്തര്‍ തന്റെ പുതിയൊരു ഫോട്ടോ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പുതിയ ലുക്ക്... നിങ്ങള്‍ക്കു ഇഷ്ടാമാവുമെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഫോട്ടോയ്ക്ക് അക്തര്‍ ക്യാപ്ഷന്‍ നല്‍കിയത്.
ഇതിനു താഴെയായിരുന്നു തമാശരൂപേണയുള്ള വീരേന്ദര്‍ സെവാഗിന്റെ പ്രതികരണം. അക്തറിനെ ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെയായിരുന്നു ട്വീറ്റ്- ഒരു ബട്ടര്‍ ചിക്കന്‍, 2 നാന്‍, ഒരു ബിയര്‍.

3

വീരേന്ദര്‍ സെവാഗിന്റെ ഈ കളിയാക്കലിനെക്കുറിച്ച് തന്‍മയ് ഭട്ടിന്റെ യൂട്യൂബ് ഷോയില്‍ ഷുഐബ് അക്തറിനോടു ചോദിക്കുകയായിരുന്നു. ഈ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ദിവസം ഉറപ്പായിട്ടും താന്‍ വീരുവിനെ തല്ലുമെന്ന് സത്യം ചെയ്യകയാണെന്നാണ് തമാശയായി പാക് ഇതിഹാസ ഫാസ്റ്റ് ബൗളര്‍ പ്രതികരിച്ചത്.

4

യഥാര്‍ഥത്തില്‍ അന്നു ഷുഐബ് അക്തറിനെ പരിഹസിച്ചത് വീരേന്ദര്‍ സെവാഗായിരുന്നില്ല എന്നതാണ് സത്യം. സെവാഗ് അന്നു അങ്ങനെയൊരു ട്വീറ്റും ചെയ്തിട്ടില്ല. സംഭവിച്ചത് മറ്റൊന്നായിരുന്നു. അക്ഷയ് എന്ന പേരുള്ള ഒരു ട്വിറ്റര്‍ യൂസറായിരുന്നു അന്ന് അങ്ങനെയൊരു റീപ്ലേ നല്‍കിയത്. പിന്നീട് ഈ ട്വീറ്റ് ഇതോ ഒരു വിരുതന്‍ എഡിറ്റ് ചെയ്ത് വീരേന്ദര്‍ സെവാഗെന്നു പേരു മാറ്റി പോസ്റ്റ് ചെയ്യുകയയായിരുന്നു. ഇതാണ് വീരുവിന്റെ ട്രോളെന്ന രീതിയില്‍ പ്രചരിച്ചത്.

5

വീരേന്ദര്‍ സെവാഗും ഷുഐബ് അക്തറും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ പല തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. പല മല്‍സരങ്ങളിലും ഇവര്‍ പരസ്പരം കീഴടക്കുകയുെ ചെയ്തു. മാത്രമല്ല വീരുവും അക്തറും കളിക്കളത്തില്‍ പരസ്പരം സ്ലെഡ്ജ് ചെയ്യുതും ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ട്.
ലോകം കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളായാണ് സെവാഗ് ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞതെങ്കില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെന്ന ഖ്യാതിയുമായാണ് അക്തര്‍ കളി മതിയാക്കിയത്.

6

നിലവില്‍ വീരേന്ദര്‍ സെവാഗും ഷുഐബ് അക്തറും കമന്ററി രംഗത്തു സജീവമാണ്. അക്തറിനു സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വീരു പലപ്പോഴും ക്രിക്കറ്റുമായി ബന്ധപ്പെട്ട് രസകരമായ ട്രോളുകളുമായി രംഗത്തു വരികയും ചെയ്യാറുണ്ട്.
അടുത്തിടെ വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരന്ന ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ സെവാഗും അക്തറും വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്നു.

Story first published: Tuesday, March 22, 2022, 14:19 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+