Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിയില്ലെങ്കില്‍ കുതിര പരിപാലനം; എവിടെയായിരുന്നു സര്‍ ജഡേജ?

ബെംഗളൂരു: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമില്‍ എത്തിയിരിക്കുന്നത്. ലോകകപ്പും ഓസ്‌ട്രേലിയന്‍ പര്യടനവും ജഡേജയ്ക്ക് തെല്ലൊന്നുമല്ല ചീത്തപ്പേര് ഉണ്ടാക്കിയത്. ടീമില്‍ ജഡേജയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെട്ടു. ബാറ്റിംഗിലും ബൗളിംഗിലും ഫോമിലല്ലാതെ ജഡേജ ടീമില്‍ നിന്നും പുറത്താകുകയും ചെയ്തു.

ഇന്ത്യന്‍ ടീമില്‍ ഇല്ലാതിരുന്ന 4 മാസക്കാലം എവിടെയായിരുന്നു ജഡേജ. എന്ത് ചെയ്യുകയായിരുന്നു. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു താന്‍ എന്നാണ് ജഡേജ പറയുന്നത്. ജൂണില്‍ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായത് മുതല്‍ താന്‍ ചെയ്ത കാര്യങ്ങള്‍ ജഡേജ തന്നെ പറയുന്നത് കേള്‍ക്കൂ..

കളി പൂര്‍ണമായും വിട്ടു

കളി പൂര്‍ണമായും വിട്ടു

രണ്ട് മാസത്തോളം കാലം ക്രിക്കറ്റ് പൂര്‍ണമായും വിട്ടു. ബാറ്റോ ബോളോ കൈ കൊണ്ട് തൊട്ടില്ല. ഗ്രൗണ്ടിന്റെ പരിസരത്ത് പോലും പോയില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്തില്ല.

പിന്നെന്തായിരുന്നു പരിപാടി

പിന്നെന്തായിരുന്നു പരിപാടി

സ്വന്തം ഫാം ഹൗസില്‍ കുതിരകളെ പരിപാലിച്ച് കഴിയുകയായിരുന്നു ജഡേജ. ജഡേജയുടെ പ്രിയപ്പെട്ട ഹോബികളിലൊന്നാണ് കുതിര പരിപാലനം. വീര്‍ എന്നാണ് ജഡേജയുടെ കുതിരയുടെ പേര്.

എന്തിനായിരുന്നു ഇത്

എന്തിനായിരുന്നു ഇത്

രഞ്ജി സീസണ് പൂര്‍ണമായും ഫ്രഷ് ആയി വരാനായിരുന്നു ജഡേജയുടെ പരിപാടി. അത് ഫലിച്ചു. രണ്ട് കളിയില്‍ 24 വിക്കറ്റ്. ജഡ്ഡു ദേശീയ ടീമിലും എത്തി.

എല്ലാം വിചാരിച്ച പോലെ നടന്നു

എല്ലാം വിചാരിച്ച പോലെ നടന്നു

സീസണിന്റെ ആദ്യം തന്നെ ഫോമിലെത്താന്‍ കഴിഞ്ഞതാണ് ജഡേജയ്ക്ക് ഭാഗ്യമായത്. രണ്ടേ രണ്ട് കളികള്‍ കഴിയുമ്പോഴേക്കും ജഡേജ നാല് തവണ 5 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു.

Story first published: Tuesday, October 20, 2015, 15:24 [IST]
Other articles published on Oct 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+