Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ രണ്ടു ഗ്രൂപ്പുകള്‍! കോലി ഒഴിഞ്ഞത് ഇതിന്റെ ഭാഗമെന്നു മുന്‍ പാക് താരം

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദ്. ഇന്ത്യന്‍ ടീമില്‍ ഗ്രൂപ്പിസം ശക്തമാണെന്നും വിരാട് കോലിയെന്ന മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നില്‍ ഇതാണെന്നും അദ്ദേഹം പാകിസ്താനിലെ ജിയോ ന്യൂസിനോടു പറഞ്ഞു. ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ കോലി നായകസ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനു മുമ്പ് തന്നെ അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യമായിരുന്നു ഇത്.

നായകസ്ഥാനമൊഴിയുകയാണെന്നു വിജയറെക്കോര്‍ഡുള്ള ഒരു ക്യാപ്റ്റന്‍ പറയുമ്പോള്‍ ഡ്രസിങ് റൂമില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലയെന്നതാണ് അതിന്റെ അര്‍ഥം. ഇപ്പോള്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ രണ്ടു ഗ്രൂപ്പുകളുണ്ടെന്നാണ് എനിക്കു മനസ്സിലാവുന്നത്. ഒന്ന് മുംബൈ ഗ്രൂപ്പാണെങ്കില്‍ മറ്റൊന്ന് ഡല്‍ഹി ഗ്രൂപ്പുമാണെന്നും മുഷ്താഖ് അഹമ്മദ് ആരോപിച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്നും കോലി വൈകാതെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എങ്കിലും ഐപിഎല്ലില്‍ തുടര്‍ന്നു കളിക്കുകയും ചെയ്യാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്താവാന്‍ കാരണം ഐപിഎല്ലാണെന്നു മുഷ്താഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റില്‍ ഇന്ത്യ ഫ്‌ളോപ്പായതിനു പിന്നില്‍ ഐപിഎല്ലാണ്. ലോകകപ്പിനു മുമ്പ് ഐപിഎല്ലിന്റെ ഭാഗമായി ഒരുപാട് സമയം ബയോ ബബ്‌ളിനകത്ത് കഴിഞ്ഞത് ഇന്ത്യന്‍ താരങ്ങളെ അവശരാക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്തതായി മുഷ്താഖ് നിരീക്ഷിച്ചു.

ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടിയും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ സ്വയം കൂടുതല്‍ ഇടം നല്‍കുന്നതിനു വേണ്ടിയാണ് ടി20യില്‍ ക്യാപ്റ്റന്‍സി ഒഴിയുന്നതെന്നായിരുന്നു കോലി നേരത്തേ വ്യക്തമാക്കിയത്. ടി20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ ടീമിനെ നയിക്കില്ലെങ്കിലും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ തുടര്‍ന്നും ക്യാപ്റ്റനാവുമെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. ലോകകപ്പില്‍ കിരീട വിജയത്തോടെ പടിയിറങ്ങാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും ഇതു യാഥാര്‍ഥ്യമായില്ല. സെമി ഫൈനലില്‍ പോലുമെത്താതെയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. സൂപ്പര്‍ 12ലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരേടേറ്റ വന്‍ പരാജയങ്ങളാണ് ഇന്ത്യക്കു തിരിച്ചടിയായത്. ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേ വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ ഇന്ത്യക്കായെങ്കിലും സെമിയിലെത്താന്‍ അതു മതിയായിരുന്നില്ല.

കോലിയുടെ പകരക്കാരനായി ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനായി നേരത്തേ വൈസ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയെ നിയമിച്ചു കഴിഞ്ഞു. കെഎല്‍ രാഹുലാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ന്യൂസിലാന്‍ഡിനെതിരേ ഈ മാസം 17ന് ആരംഭിക്കുന്ന ടി20 പരമ്പരയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ ആദ്യത്തെ പരമ്പര കളിക്കുന്നത്. കോലിക്കു ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഏകദിനം, ടെസ്റ്റ് എന്നിവയില്‍ തുടര്‍ന്നും ഇന്ത്യയെ നയിക്കുമെന്നാണ് കോലി നേരത്തേ അറിയിച്ചതെങ്കിലും ഏകദിനത്തില്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയേക്കും. പകരം രോഹിത് തന്നെ ഏകദിനത്തിലും നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ടെസ്റ്റില്‍ മാത്രമേ കോലി ഇന്ത്യയെ നയിക്കാനിടയുള്ളൂ. ടി20, ഏകദിനം എന്നിവയില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ വരികയാണെങ്കില്‍ അതു വലിയ ആശയക്കുഴപ്പങ്ങള്‍ക്കു വഴിവയ്ക്കുമെന്നും അതിനാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തും ടെസ്റ്റില്‍ കോലിയും ടീമിനെ നയിക്കുന്നതാണ് ബോര്‍ഡിനു താല്‍പ്പര്യം.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

Story first published: Thursday, November 11, 2021, 20:02 [IST]
Other articles published on Nov 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+