Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ കാത്തിരിക്കുന്നു, പന്തെറിയാന്‍ ഭയമില്ല- തുറന്നു പറഞ്ഞ് 17 കാരനായ പാക് സെന്‍സേഷന്‍

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിക്കെതിരേ പന്തെറിയാന്‍ തനിക്കു ഭയമില്ലെന്നു പാകിസ്താന്റെ കൗമാര പേസ് സെന്‍സേഷന്‍ നസീം ഷാ വ്യക്തമാക്കി. കോലിയെ ഭയക്കുന്നില്ലെന്നും മറിച്ചു ബഹുമാനം മാത്രമാണ് തനിക്കുള്ളതെന്നും 17കാരനായ പേസര്‍ പറഞ്ഞു. നിലവില്‍ ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാട്രിക് വീരനെന്ന ലോക റെക്കോര്‍ഡിന് അവകാശി കൂടിയാണ് നസീം. ബംഗ്ലാദേശിനെതിരേ ഹാട്രിക് തികയ്ക്കുമ്പോള്‍ 16 വയസ്സും 359 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.

1

കോലിക്കെതിരേ ബൗള്‍ ചെയ്യാന്‍ ആവേശത്തോടെയാണ് താന്‍ കാത്തിരിക്കുന്നതെന്നു നസീം വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം വളരെ സ്‌പെഷ്യലാണ്. ഈ മല്‍സരത്തില്‍ താരങ്ങള്‍ ഹീറോസും വില്ലന്‍മാരായി മാറും. ഇക്കാര്യം താന്‍ നേരത്തേ തന്നെ പറയുകയും ചെയ്തിട്ടുണ്ടെന്നു നസീം വ്യക്തമാക്കി. ഇന്ത്യ- പാകിസ്താന്‍ എല്ലായ്‌പ്പോഴും സംഭവിക്കുന്നതല്ല. അതുകൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികളും വലിയ സ്വീകരമാണ് മല്‍സരത്തിനു നല്‍കി വരുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും കൗമാര താരം പറഞ്ഞു.

ഇന്ത്യയുമായുള്ള ക്ലാസിക്കില്‍ ടീമില്‍ ഇടം ലഭിക്കുകയാണെങ്കില്‍ നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. പാക് ആരാധരെ നിരാശപ്പെടുത്താനും ഞഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിരാട് കോലിയെക്കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തോടു തികഞ്ഞ ബഹുമാനമാളുള്ളത്, പക്ഷെ എതിരേ ബൗള്‍ ചെയ്യാന്‍ ഭയക്കുന്നില്ലെന്നും നസീം കൂട്ടിച്ചേര്‍ത്തു. പാകിസ്താനു വേണ്ടി ഹാട്രിക് നേടിയിട്ടുള്ള നാലാമത്തെ മാത്രം പാക് താരമാണ് നസീം. മുഹമ്മദ് സമി, അബ്ദുള്‍ റസാഖ്, വസീം അക്രം എന്നിവരാണ് നേരത്തേ ഹാട്രിക് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളത്. ഇവരില്‍ അക്രം രണ്ടു തവണ ഹാട്രിക് കൊയ്തിട്ടുണ്ട്.

2

കഴിഞ്ഞ വര്‍ഷം പാക് ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴാണ് നസീം ശ്രദ്ധിക്കപ്പെടുന്നത്. ടെസ്റ്റ് പരമ്പരയില്‍ താരത്തിന്റെ പ്രകടനം പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നസീമിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം കറാച്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടെസ്റ്റിലായിരുന്നു താരം ഈ നേട്ടത്തിന് അര്‍ഹനായത്. 16 വയസ്സും 307 ദിവസ്സവും പ്രായമുള്ളപ്പോഴാണ് നസീം അഞ്ചു പേരെ പുറത്താക്കിയത്.

Story first published: Monday, June 1, 2020, 15:50 [IST]
Other articles published on Jun 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+