Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'അന്ന് ഞാന്‍ ഉണ്ടാക്കിയ ഭക്ഷണം ഷെയ്ന്‍ വോണ്‍ കഴിച്ചില്ല', ഓര്‍മ പങ്കുവെച്ച് സച്ചിന്‍

1
Sachin Tendulkar reveals Shane Warne once refused to finish a meal cooked by him | Oneindia

മുംബൈ: കായിക ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഷെയ്ന്‍ വോണ്‍ മരണത്തിന് കീഴടങ്ങിയത്. സ്പിന്‍ ബൗളിങ്ങുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഓസീസ് ഇതിഹാസത്തെ തായ്‌ലന്‍ഡിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. 52ാം വയസില്‍ ഷെയ്ന്‍ വോണ്‍ വിടപറഞ്ഞത് കായിക ലോകത്ത് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. വോണിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പല ഓര്‍മകളും സഹതാരങ്ങളും മുന്‍ താരങ്ങളും പങ്കുവെക്കുന്നുണ്ട്.

1

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - ഷെയ്ന്‍ വോണ്‍ നേര്‍ക്കുനേര്‍ പോരാട്ടം ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. രണ്ട് പ്രതിഭകളും നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം തീപ്പൊരി പോരാട്ടവും കണ്ടിരുന്നു. കളത്തിനകത്ത് ശത്രുക്കളായിരുന്നെങ്കിലും കളത്തിന് പുറത്ത് വലിയ സൗഹൃദം സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായിരുന്നു. ഇപ്പോഴിതാ ഷെയ്ന്‍ വോണിന്റെ ഓര്‍മകള്‍ പങ്കുവെക്കവെ രസകരമായ ഒരു ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഒരിക്കല്‍ സച്ചിന്റെ വീട്ടിലേക്ക് വോണിനെ വിരുന്നിന് ക്ഷണിക്കുകയും താന്‍ സ്വന്തമായി ഉണ്ടാക്കിയ ഭക്ഷണം വോണ്‍ കഴിക്കാതിരിക്കുകയും ചെയ്ത സംഭവമാണ് സച്ചിന്‍ പങ്കുവെച്ചത്. ആമസോണ്‍ പ്രൈമില്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. 1998ലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയിലാണ് സംഭവം.

2

'മുംബൈയിലായിരുന്നപ്പോള്‍ ഞാന്‍ വോണിനോട് ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണോയെന്ന് ചോദിച്ചു. അതെയെന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വന്നുകൂടെന്ന് ഞാന്‍ ചോദിച്ചു. അവനത് ഇഷ്ടമായി ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നു. ഞാന്‍ ഉണ്ടാക്കിയ ഭക്ഷണം വിളമ്പിയ ശേഷം വോണ്‍ ഇടക്കിടെ എന്റെ മാനേജറെ നോക്കുന്നുണ്ടായിരുന്നു. മാനേജര്‍ എന്റെ അടുത്തുവന്ന് വോണ്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞു.

3

ഞാന്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന തിരക്കിലായിരുന്നു. എല്ലാവരും എണീറ്റപ്പോള്‍ വോണിന്റെ പാത്രത്തില്‍ ഭക്ഷണം അതുപോലെ തന്നെ ബാക്കി. അപ്പോഴാണ് വോണിന് സ്‌പൈസി ഭക്ഷണം ഇഷ്ടമല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എന്നെ വേദനിപ്പിക്കരുതെന്ന് കരുതിയാണ് വോണ്‍ മാനേജറോട് സഹായം അഭ്യര്‍ത്ഥിച്ചത്. അന്ന് വൈകുന്നേരം വോണ്‍ അടുക്കളയില്‍ കയറുകയും സോസേജും ബണ്‍സും ഉണ്ടാക്കി. അതിന് ശേഷം എന്റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിക്കാന്‍ വന്നിട്ടില്ല'- സച്ചിന്‍ പറഞ്ഞു.

4

സച്ചിനുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് വോണും പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. 'സച്ചിനും ഞാനും അന്ന് നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലേക്ക് ഞാന്‍ എത്തുമ്പോള്‍ സച്ചിന്‍-വോണ്‍ പോരാട്ടം എന്ന രീതിയിലാണ് പ്രചാരം ലഭിക്കുന്നത് ഓസ്‌ട്രേലിയ-ഇന്ത്യ എന്ന രീതിക്കല്ല. എല്ലാവരും ഈ പോരാട്ടം കാണാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സച്ചിനുമായി അടുത്ത സൗഹൃദമാണുള്ളത്. ഇന്ത്യയില്‍ പോകുമ്പോഴെല്ലാം സച്ചിനെയും കുടുംബത്തെയും കാണാന്‍ ശ്രമിക്കാറുണ്ട്. അവരോട് വലിയ ബഹുമാനമാണ്' - ഷെയ്ന്‍ വോണ്‍ സച്ചിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

5

ഓസ്ട്രേലിയക്കു വേണ്ടി 145 ടെസ്റ്റുകളില്‍ നിന്നും 708ഉം 194 ഏകദിനങ്ങളില്‍ നിന്നും 293ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 10 തവണ 10 വിക്കറ്റ് നേട്ടം കൊയ്യാനും 37 തവണ അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാനും അദ്ദേഹത്തിനു സാധിച്ചു. 48 തവണയാണ് വോണ്‍ നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ കിരീടം ചൂടിയത് വോണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. പിന്നീട് രാജസ്ഥാന്റെ പരിശീലകനായും ഓസീസ് ടീമിന്റെ സ്പിന്‍ ബൗളിങ് ഉപദേഷ്ടാവായുമെല്ലാം ഷെയ്ന്‍ വോണ്‍ പ്രവര്‍ത്തിച്ചു. കാലമെത്ര കഴിഞ്ഞാലും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ മരണമില്ലാത്തവനായി ഷെയ്ന്‍ വോണ്‍ ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Tuesday, March 8, 2022, 10:23 [IST]
Other articles published on Mar 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+